റോബർട്ട് മൈക്കിലിസ് വോൺ ഓൾഷൗസെൻ![]() ഒരു ജർമ്മൻ സ്വദേശിയായ പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായിരുന്നു റോബർട്ട് മൈക്കിലിസ് വോൺ ഓൾഷൗസെൻ (ജീവിതകാലം: 3 ജൂലൈ 1835 - 1 ഫെബ്രുവരി 1915). കീലിൽ ജനിച്ച അദ്ദേഹം ബെർലിനിൽ വെച്ചാണ് അന്തരിച്ചത്. കീൽ സർവകലാശാലയിലെ പൗരസ്ത്യ ഭാഷാ പ്രൊഫസറായ ജസ്റ്റസ് ഓൾഷൗസന്റെ (1800-82) മകനായിരുന്നു അദ്ദേഹം. ജീവചരിത്രം1857-ൽ കോനിഗ്സ്ബർഗിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം, അതിനുശേഷം ബെർലിൻ നഗരത്തിൽ എഡ്വേർഡ് അർനോൾഡ് മാർട്ടിന്റെയും ഹാലെ സർവകലാശാലയിൽ ആന്റൺ ഫ്രെഡറിക് ഹോലിന്റെയും സഹായിയായി സേവനമനുഷ്ഠിച്ചു. 1863-ൽ അദ്ദേഹം ഹാലെയിൽ അസോസിയേറ്റ് പ്രൊഫസറായി, അടുത്ത വർഷം മുഴുവൻ പ്രൊഫസർ പദവിയും അദ്ദേഹത്തിന് ലഭിച്ചു. 1887-ൽ കാൾ ലുഡ്‌വിഗ് ഏണസ്റ്റ് ഷ്രോഡറിന്റെ പിൻഗാമിയായി അദ്ദേഹം ബെർലിനിലേക്ക് മടങ്ങി, ഫ്രോവൻക്ലിനിക് സർവകലാശാലയുടെ ഡയറക്ടറായി. [1] ശസ്ത്രക്രിയയിൽ പുതിയ പ്രസവ വിദ്യകൾ അവതരിപ്പിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. "Zeitschrift für Geburtshilfe und Gynäkologie" എന്ന ജേർണലിന്റെ പ്രസാധകനായിരുന്നു അദ്ദേഹം, ജോഹാൻ വെയ്റ്റിനൊപ്പം (1852-1917) അദ്ദേഹം കാൾ ഷ്രോഡറുടെ "Lehrbuch der Geburtshülfe" പ്രസിദ്ധീകരിച്ചു.[2] അനുബന്ധ നാമധേയം
തിരഞ്ഞെടുത്ത രചനകൾ
കുറിപ്പുകൾപുറം കണ്ണികൾ
|
Portal di Ensiklopedia Dunia