റോബർട്ട് മോണ്ട്ഗോമറിപ്രമുഖനായ സ്കോട്ടിഷ് കലാകാരനാണ് റോബർട്ട് മോണ്ട്ഗോമറി. തെരുവു കലാരൂപത്തിൽ ആനന്ദം കണ്ടെത്തുന്ന ഈ കലാകാരൻ, ജനങ്ങളിലേക്ക് തൊടുത്തു വിടുന്ന ആശയങ്ങളാണ് പ്രധാനം; അവ പ്രദർശിപ്പിക്കപ്പെടുന്ന ഇടങ്ങളല്ല എന്നു വിശ്വാസിക്കുന്നയാളാണ്.[1] ജീവിതരേഖ1972ൽ സ്കോട്ട്ലൻഡിലെ ചാപ്പൽഹാളിൽ ജനിച്ച റോബർട്ട് ഇപ്പോൾ ലണ്ടനിലാണ് താമസം. അയർഷയറിലെ പ്രസ്റ്റ്വിക്ക്, എഡിൻബറോ കോളജ് ഓഫ് ആർട്സ് എന്നിവിടങ്ങളിലായി കലാപഠനം നടത്തി. ഫ്രഞ്ച് മാർക്സിയൻ എഴുത്തുകാരനായ ഗെ ദെബോർഡിന്റെ രചനകളും യൂറോപ്പിലെ വിപ്ളവകാരികളായ സിറ്റ്വേഷണലിസ്റ്റുകളുടെ പ്രവർത്തനങ്ങളും റോബർട്ടിൻറെ സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്. [2]അപ്രതീക്ഷിത സ്ഥലങ്ങളിൽ കലാസൃഷ്ടികൾ നിരത്തി കാഴ്ചക്കാരന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്ന യൂറോപ്യൻ വിപ്ളവകാരികളാണ് സിറ്റ്വേഷണലിസ്റ്റുകൾ. 1968 മേയിൽ ഫ്രാൻസിൽ നടന്ന തൊഴിലാളി സമരങ്ങളുടെ കാലഘട്ടത്തിനു ശേഷം യൂറോപ്പിലുണ്ടായ പോസ്റ്റ് സിറ്റ്വേഷണലിസ്റ്റ് യുഗത്തിന്റെ സൃഷ്ടിയാണ് റോബർട്ട്. പ്രദർശനങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia