റോബർട്ട് ലാറ്റൂ ഡിക്കിൻസൺ
ഒരു അമേരിക്കൻ പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റും ശസ്ത്രക്രിയാ വിദഗ്ധനും മാതൃ ആരോഗ്യ അധ്യാപകനും കലാകാരനും ശിൽപിയും മെഡിക്കൽ ചിത്രകാരനും സർവ്വോപരി ഗവേഷണ ശാസ്ത്രജ്ഞനുമായിരുന്നു റോബർട്ട് ലാറ്റൂ ഡിക്കിൻസൺ (ജീവിതകാലം: 1861-1950) . ആദ്യകാലജീവിതംറോബർട്ട് ലാറ്റൂ ഡിക്കിൻസൺ 1861 ഫെബ്രുവരി 21 ന് ന്യൂജെഴ്‌സിയിലെ ജേഴ്‌സി സിറ്റിയിൽ ജനിച്ചു. ഹോറസിന്റെയും ജീനറ്റ് ലാറ്റൂ ഡിക്കിൻസണിന്റെയും മകനായിരുന്നു അദ്ദേഹം. അദ്ദേഹം ശ്രദ്ധേയനായ ഒബ്‌സ്റ്റെട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, സർജൻ, ഗവേഷണ ശാസ്ത്രജ്ഞൻ, ഗ്രന്ഥകാരൻ, പൊതുജനാരോഗ്യ അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായി. മികച്ച കലാകാരനും കൊത്തുപണിക്കാരനും ശിൽപിയുമായിരുന്ന അദ്ദേഹം, തന്റെ പ്രൊഫഷണൽ ജോലികൾ പ്രകാശിപ്പിക്കുന്നതിനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്തോഷിപ്പിക്കുന്നതിനുമായി തന്നിൽ അന്തർലീനമായ കഴിവുകൾ ഉപയോഗിച്ചു. തന്റെ സ്കൂൾ പുസ്തകങ്ങളുടെ അരികുകളിൽ അപ്രസക്തമായ രേഖാചിത്രങ്ങൾ ഉൾപ്പെടെ, തന്റെ ജീവിതകാലം മുഴുവൻ അദ്ദേഹം വരച്ചു. ജെയിംസ് റീഡ് പറയുന്നതനുസരിച്ച്, [1] പത്ത് വയസ്സുള്ള ആൺകുട്ടിയായിരുന്ന റോബ് ഡിക്കിൻസൺ പിതാവുമായിച്ചേർന്ന് നിർമ്മിച്ച ഒരു ബോട്ടിനെ കടൽത്തീരത്ത് അടുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഒരു നീർച്ചുഴലിയുണ്ടാക്കിയ ആഘാതത്താൽ ബോട്ടിൻറെ ലോഹ അണിയം ഡിക്കിൻസന്റെ അടിവയറിലേക്ക് ആഴ്ന്നിറങ്ങുന്നതിനിടയാക്കി. അകത്തെ ചില ആന്തരികാവയവങ്ങൾ ഉൾപ്പെടെ മുറിവിന്റെ ഇരുവശങ്ങളും ഒരുമിച്ചു കൂട്ടിപ്പിടിച്ചുകൊണ്ട് ഡിക്കിൻസൺ സ്വയം കരയിലേക്ക് ഇഴഞ്ഞുകയറുകയും അവന്റെ പരിക്ക് ഒരു സാധാരണക്കാരൻ തുന്നിക്കെട്ടുകയും ചെയ്തു. പക്ഷേ, അത് സുഖപ്പെടാൻ വളരെക്കാലമെടുക്കുകയും ജീവിതകാലം മുഴുവൻ ഒരു വടു അവശേഷിക്കുകയുംചെയ്തു. അതിനുശേഷം ഡിക്കിൻസൺ ഒരു ഡോക്ടറാകാൻ തീരുമാനിച്ചു. അദ്ദേഹം ബ്രൂക്ലിൻ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലും ജർമ്മനിയിലെയും സ്വിറ്റ്സർലൻഡിലെയും സ്കൂളുകളിലും പഠിച്ചു. ക്ലാസിക്കൽ കലകൾ വരയ്ക്കുകയും പഠിക്കുകയും ചെയ്തു. മടങ്ങിയെത്തിയ ഡിക്കിൻസൺ ലോംഗ് ഐലൻഡ് കോളേജ് ആശുപത്രിയിൽ പഠിക്കുകയും 1882-ൽ മെഡിക്കൽ ബിരുദം നേടുകയും ചെയ്തു. അവലംബം
External linksToleration of the corset എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
റോബർട്ട് ലാറ്റൂ ഡിക്കിൻസൺ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
|
Portal di Ensiklopedia Dunia