റോമായിലെ ആഗ്നെസ്
കത്തോലിക്കാ സഭയിലേയും കിഴക്കൻ ഓർത്തഡോക്സ് സഭയിലേയും ഒരു പുണ്യവതിയാണ് വിശുദ്ധ ആഗ്നെസ്. കന്യകയും രക്തസാക്ഷിയുമായ റോമായിലെ ആഗ്നെസ് അതിപുരാതനമായ കാനൺ ദിവ്യപൂജയിൽ അനുസ്മരിക്കപ്പെടുന്ന ഏഴ് കന്യകമാരായ വിശുദ്ധരിൽ ഒരാളാണ്. ചാരിത്രശുദ്ധിയുള്ളവരുടേയും, തോട്ടപ്പണിക്കാരുടേയും, പെൺകുട്ടികളുടേയും, വിവാഹനിശ്ചയം കഴിഞ്ഞവരുടേയും, ബലാത്സംഗത്തിനിരയായവരുടേയും, കന്യകമാരുടേയും അറിയപ്പെടുന്ന മദ്ധ്യസ്ഥയാണ് റോമായിലെ വിശുദ്ധ ആഗ്നെസ്. പേരിനുപിന്നിൽറോമായിലെ ആഗ്നെസ് "വിശുദ്ധ ആഗ്നെസ്" എന്നും "വിശുദ്ധ ഐനസ്" എന്നും അറിയപ്പെടുന്നു. റോമൻ കത്തോലിക്കാ സഭയിൽ ജനുവരി 21നാണ് വിശുദ്ധയുടെ ഓർമ്മദിനമായി ആചരിക്കുന്നത്. 1962 കാലഘട്ടങ്ങളിൽ വിശുദ്ധയുടെ ജന്മദിനമായിരുന്ന ജനുവരി 28-നായിരുന്നു തിരുനാൾ നടത്തപ്പെട്ടിരുന്നത്. ലാറ്റിൻ പദമായ ആഗ്നസ് (Agnus) എന്ന വാക്കിനർത്ഥം "കുഞ്ഞാട്" എന്നാണ്. ആയതിനാൽ ലഭ്യമായ ചിത്രങ്ങളിലെല്ലാം തന്നെ ആഗ്നെസിനൊപ്പം ഒരു കുഞ്ഞാടിനെകൂടിയും കാണാൻ സാധിക്കുന്നതാണ്. ജീവിതരേഖ![]() റോമാരാജ്യത്തെ ഒരു ക്രൈസ്തവ കുടുംബത്തിൽ എ. ഡി. 291 കാലഘട്ടത്തിൽ ജനിച്ചു. മതപീഡനങ്ങൾ നിലനിന്നിരുന്ന ആ സമയം റോമാസാമ്രാജ്യം ഭരിച്ചിരുന്നത് ഡയോക്ലീഷ്യൻ ചക്രവർത്തിയായിരുന്നു. കാഴ്ചയിൽ അതിസുന്ദരിയായിരുന്ന ആഗ്നെസിനെ വിവാഹം ചെയ്യാൻ റോമൻ യുവാക്കൾ ആഗ്രഹിച്ചിരുന്നു. ഒരു സ്വർഗ്ഗീയ മണവാളന് തന്റെ കന്യാത്വം നേർന്നിരിക്കുന്നുവെന്നായിരുന്നു അവരോടുള്ള ആഗ്നെസിന്റെ മറുപടി. ഇതിൽ പ്രകോപിതരായ കാമുകർ ആഗ്നെസ് ഒരു ക്രിസ്ത്യാനിയാണെന്ന് റോമൻ ന്യായാധിപനെ അറിയിച്ചു. ക്രിസ്ത്യാനികളെ നിർബന്ധിച്ച് മതംമാറ്റുന്ന സമയമായിരുന്നു അത്. അനേകം ക്രൈസ്തവർ പീഡനങ്ങളെ ഭയന്ന് മതംമാറിയിരുന്നു. ആഗ്നെസ് ഒരു ക്രിസ്ത്യാനിയാണെന്നറിഞ്ഞ റോമൻ ന്യായാധിപൻ വിശ്വാസം പരിത്യജിച്ച് ജൂപ്പിറ്റർ ദേവനെ ആരാധിക്കാൻ ആജ്ഞാപിച്ചു. ജൂപ്പിറ്റർ ദേവന് ധൂപാർച്ചന നടത്തുവാൻ രാജസേവകർ ആഗ്നെസിനെ നിർബന്ധിച്ചു. ആഗ്നെസ് വഴങ്ങുന്നില്ല എന്നുകണ്ടപ്പോൾ മർദ്ദകർ പീഡനോപകരണങ്ങളെല്ലാം അവളെ കാണിച്ചു. എന്നിട്ടും ബിംബത്തെ ആരാധിക്കാതെ ആഗ്നെസ് വിശ്വാസത്തിൽ ഉറച്ചുനിന്നു. രാജകല്പന ലംഘിച്ച ആഗ്നെസിനെ യഥേഷ്ടം ആർക്കും ഉപയോഗിക്കുവാൻ വേണ്ടി വേശ്യാഗൃഹത്തിലാക്കാൻ ചക്രവർത്തി ആജ്ഞാപിച്ചു. ഈശോ തന്റെ സ്വന്തമായവരെ സംരക്ഷിക്കും എന്നായിരുന്നു ആഗ്നെസിന്റെ മറുപടി. പ്രധാന അത്ഭുതം![]() അന്യദേവന്മാരെ ആരാധിക്കാൻ ആഗ്നെസ് തയ്യാറല്ലായിരുന്നു. ഏതൊരു ശിക്ഷയും ഇതിനു വേണ്ടി ഏറ്റുവാങ്ങാൻ ആഗ്നെസ് തയ്യാറായിരുന്നു. യേശുവിനെ പ്രകീർത്തിച്ചിരുന്ന ആഗ്നെസിൽ കുപിതനായ ന്യായാധിപൻ; അവളെ നഗരത്തിന്റെ തെരുവിലൂടെ നഗ്നയാക്കി നടത്തുന്നതിന് ഉത്തരവിട്ടു. അത് അവൾക്ക് വളരെ വേദനയുളവാക്കി. എങ്കിലും ഈശോയിൽതന്നെ ശരണംവച്ച് നിർഭയം നടന്നു. നഗരത്തിലെത്തിയപ്പോൾ ഒരത്ഭുതം സംഭവിച്ചു. രാജസേവകർ വസ്ത്രമെല്ലാം വലിച്ചുകീറിയപ്പോൾ ആഗ്നെസിന്റെ മുടി വളർന്നുവന്ന് അവളുടെ ശരീരത്തെ ആവരണം ചെയ്തു. ഭയചകിതരായ നഗരവാസികൾ ഈ കാഴ്ച കാണാൻ നിൽക്കാതെ അവിടെനിന്നും പാലായനം ചെയ്തു. എന്നാൽ ഒരു യുവാവ് അവളെ ബലാത്സംഗം ചെയ്യുന്നതിനായി അടുത്തുവന്നു. പെട്ടെന്ന് ഒരു മിന്നൽപിണർ ഉണ്ടാവുകയും ആ യുവാവ് കാഴ്ച നഷ്ടപ്പെട്ട് മരണത്തോട് മല്ലിടുന്ന അവസ്ഥയിലാവുകയും ചെയ്തു. രക്തസാക്ഷിത്വംആഗ്നെസിന് എന്തോ ഒരു അമാനുഷീക ശക്തിയുണ്ടെന്ന് മനസ്സിലായ ന്യായാധിപൻ തന്റെ വിവാഹാഭ്യർത്ഥനയുമായി അവളെ സമീപിച്ചു. ആഗ്നെസ് വിവാഹാഭ്യർത്ഥന നിരസിച്ചു. ചക്രവർത്തി ആഗ്നെസിനെ മരണശിക്ഷയ്ക്ക് വിധിച്ചു. ബി. സി 304-ആം നൂറ്റാണ്ടിൽ പതിമൂന്നാം വയസ്സിൽ ശിരസ്സ് ഛേദിക്കപ്പെട്ട് ആഗ്നെസ് രക്തസാക്ഷിയായി ലോകത്തോട് വിടപറഞ്ഞു. ആഗ്നെസിനെ കുറിച്ച് മറ്റു വിശുദ്ധർ
മറ്റ് വിവരങ്ങൾപുണ്യവതിയുടെ തിരുന്നാൾ ദിവസം ആശീർവദിക്കുന്ന രണ്ടു കുഞ്ഞാടുകളുടെ രോമം ഉപയോഗിച്ചാണ് ആർച്ചുബിഷപുമാർ അണിയുന്ന 'പാലിയം' നെയ്തെടുക്കുന്നത്. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia