റോയൽ ബൊട്ടാണിക് ഗാർഡൻ, എഡിൻബർഗ്
റോയൽ ബൊട്ടാണിക് ഗാർഡൻ എഡിൻബർഗ് (RBGE) സസ്യങ്ങൾ, അവയുടെ വൈവിധ്യവൽക്കരണം, സംരക്ഷണം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായുള്ള ഒരു ശാസ്ത്ര കേന്ദ്രവും അതോടൊപ്പം ഒരു പ്രമുഖ ടൂറിസ്റ്റ് ആകർഷണം കൂടിയാണ്. ഔഷധ സസ്യങ്ങൾ വളർത്താനായി 1670 ൽ ഒരു ഫിസിക് ഗാർഡനായി ആരംഭിച്ച ഈ സ്ഥാപനത്തിന് ഇപ്പോൾ സ്കോട്ട്ലൻഡിലുടനീളം എഡിൻബർഗ്, ഡാവിക്ക്, ലോഗൻ, ബെൻമോർ എന്നിവിടങ്ങളിലെ നാലു വിവിധ ഇടങ്ങളിലായി ഓരോയിടത്തും സവിശേഷമായ ശേഖരമുണ്ട്. RBGE യുടെ സജീവ ശേഖരത്തിൽ 13,302[1] ൽക്കൂടുതൽ സസ്യ ജാതികളുടെ ശേഖരമുള്ളപ്പോൾ ഇവിടുത്തെ സസ്യ സംഭരണ ശേഖരത്തിൽ 3 മില്ല്യൺ സംരക്ഷിത സസ്യമാതൃകകൾ അടങ്ങിയിട്ടുണ്ട്. റോയൽ ബൊട്ടാണിക് ഗാർഡൻ എഡിൻബർഗ് സ്കോട്ടിഷ് ഗവൺമെന്റിന്റെ എക്സിക്യൂട്ടീവ് നോൺ-ഡിപ്പാർട്ട്മെന്റൽ പബ്ലിക് ബോഡിയാണ്. റീജിയസ് കീപ്പർ സൈമൺ മിൽനെയുടെ നേതൃത്വത്തിലുള്ള പൊതു ഉദ്യാനവും ആസ്ഥാനവുമാണ് എഡിൻബർഗ് സൈറ്റ്. ചരിത്രം1670-ൽ ഹോളിറൂഡ് കൊട്ടാരത്തിനടുത്തുള്ള സെന്റ് ആൻസ് യാർഡിൽ ഡോ. റോബർട്ട് സിബാൾഡും ഡോ. ആൻഡ്രൂ ബാൽഫോറും ചേർന്നാണ് എഡിൻബർഗ് ബൊട്ടാണിക് ഗാർഡൻ സ്ഥാപിച്ചത്. ഓക്സ്ഫോർഡിന് ശേഷം ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ബൊട്ടാണിക്കൽ പൂന്തോട്ടമാണിത്. തോട്ടത്തിന്റെ അടിസ്ഥാനമായി ഉപയോഗിച്ച സസ്യ ശേഖരം 2nd എലിബാങ്ക് പ്രഭു സർ പാട്രിക് മുറെയുടെ സ്വകാര്യ ശേഖരമായിരുന്നു. 11672 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് 1672-ൽ ലിവിംഗ്സ്റ്റൺ പീലിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് മാറ്റുകയായിരുന്നു.[2]ഒറിജിനൽ സൈറ്റ് "ഹോളിറൂഡ് ആബിയിലെ നോർത്ത് യാർഡിലെ തോട്ടക്കാരനായ ജോൺ ബ്രൗണിൽ നിന്ന് ലഭിച്ചു. ചുറ്റും ഏകദേശം 40 അടി അളവ് ഉൾപ്പെടുത്തിയിരുന്നു. ലെവിംഗ്സ്റ്റോണിൽ നിന്നും മറ്റ് പൂന്തോട്ടങ്ങളിൽ നിന്നും ശേഖരിച്ചതനുസരിച്ച്, തൊള്ളായിരത്തോളം സസ്യങ്ങളുടെ ശേഖരം അവർ സംഘടിപ്പിച്ചിരുന്നു.[3][4][5] അവലംബം
|
Portal di Ensiklopedia Dunia