റോസിറ്റ ഫോർബ്സ്![]() റോസിറ്റ ഫോർബ്സ് (മുമ്പ്, ജോവാൻ റോസിറ്റ ടോർ, ജീവിതകാലം: 16 ജനുവരി 1890 - 30 ജൂൺ 1967) ഒരു ഇംഗ്ലീഷ് സഞ്ചാര സാഹിത്യകാരിയും നോവലിസ്റ്റും പര്യവേക്ഷകയുമായിരുന്നു.1920–1921 ൽ ലിബിയയിലെ കുഫ്ര ഒയാസിസ് പാശ്ചാത്യർക്കുനേരേ കൊട്ടിയടക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ ഈജിപ്ഷ്യൻ പര്യവേക്ഷകനായ അഹമ്മദ് ഹസ്സാനെയ്‌നോടൊപ്പം അവിടം സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ വനിതയായിരുന്നു റോസിറ്റ.[1] ആദ്യകാലംഇംഗ്ലണ്ടിലെ ലിങ്കണിനടുത്തുള്ള റൈസ്ഹോം ഹാളിൽ ഭൂവുടമയായ ഹെർബർട്ട് ജെയിംസ് ടോർ, റോസിറ്റ ഗ്രഹാം ടോർ എന്നിവരുടെ മൂത്ത പുത്രിയായാണ് ജോവാൻ റോസിറ്റ ടോർ ജനിച്ചത്. അവളുടെ പിതാവ് പാർലമെന്റ് അംഗമായിരുന്നു.[2] ഒന്നാം ലോകമഹായുദ്ധകാലത്ത് ജോവാൻ ഫ്രാൻസിൽ രണ്ടുവർഷത്തോളം ആംബുലൻസ് ഓടിക്കുന്ന പ്രവൃത്തിയിലേർപ്പെട്ടിരുന്നു. 1917 മുതൽ 1918 വരെയുള്ളകാലത്ത് അസന്തുഷ്ടയായ മറ്റൊരു സൈനിക ഭാര്യയായിരുന്ന അർമോറൽ മെയ്‌നർട്ട്ഷാഗനുമൊത്ത് അവർ 30 രാജ്യങ്ങൾ സന്ദർശിച്ചു. യുദ്ധാനന്തരം അവളും മെയ്‌നർട്ട്ഷാഗനും "കുറച്ച് പണവും എന്നാൽ സൂക്ഷ്‌മബുദ്ധിയുമായി" വടക്കേ ആഫ്രിക്കയിലൂടെ യാത്ര ചെയ്തു. അനന്തരം അവരുടെ ആദ്യ പുസ്തകമായ 'അൺകണ്ടക്റ്റട് വാണ്ടറേഴ്സ്' (1919) രചിക്കപ്പെട്ടു. അടുത്ത വർഷം, 1921 ൽ കുഫ്ര ഒയാസിസ് സന്ദർശിക്കാൻ "സിറ്റ് ഖാദിജ" എന്ന അറബ് വനിതയായി അവൾ വേഷപ്പകർച്ച നടത്തുകയും ആ സ്ഥലം കണ്ട അറിയപ്പെടുന്ന ആദ്യത്തെ യൂറോപ്യൻ വനിതയായി (രണ്ടാമത്തെ യൂറോപ്യൻ) മാറുകയും ചെയ്തു. തന്റെ യാത്രാ ഗൈഡായിരുന്ന ഹസ്സാനൈൻ ബേയെ യാത്രയുടെ ഒരു ചെറിയ ഭാഗത്തിൽ മാത്രം ചിത്രീകരിച്ച രീതി അവളുടെ പുസ്തകത്തിന്റെ നിരൂപകരും സഹപ്രവർത്തകരും വിമർശിക്കുകയും, അദ്ദേഹം ഓക്സ്ഫോർഡ് വിദ്യാഭ്യാസമുള്ള ഒരു നയതന്ത്രജ്ഞനായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.[3] 1937 ൽ റോസിറ്റ ഫോബ്‌സ് ഇന്ന് ലിബിയയിലും ഉസ്ബെക്കിസ്ഥാനിലുമായി നിലനിൽക്കുന്നതും സഹാറ മുതൽ സമർഖണ്ട് വരെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചതുമായ രണ്ടാമത്തെ പാശ്ചാത്യ വംശജയും ആദ്യത്തെ പാശ്ചാത്യ വനിതയുമായിരുന്നു. അവൾക്ക് ഒരു യഥാർത്ഥ യാത്രക്കാരിയുടെ വൈഭവം ഉണ്ടായിരുന്നതിനാൽ; നാട്ടുകാരുമായി താമസിക്കുകയും ഇടപഴകുകയും ചെയ്യുന്നതോടൊപ്പം യാത്രയ്ക്കിടയിലെ ഏക സ്ത്രീയായിരുന്നുവെങ്കിൽക്കൂടി അഫ്ഗാനികൾ, ഇന്ത്യക്കാർ, താജിക്, ഉസ്ബെക്കുകൾ, കസാഖുകൾ, അഫ്ഗാനികൾ എന്നിവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും നാട്ടുകാരുമായി നല്ല ബന്ധം പുലർത്തുകയും ചെയ്തു. 'ദ സഹാറ ടു സമർഖണ്ട്' എന്ന അവളുടെ യാത്രാവിവരണത്തിൽ ഈ യാത്ര വിവരിച്ചിരിക്കുന്നു. റോസിറ്റ ഫോർബ്സിനെ ഒരു ധീരയും രസകരമായി യാത്രാ വിവരണം നടത്തുന്ന സഞ്ചാര സാഹിത്യകാരിയും യുദ്ധങ്ങൾക്കിടയിലെ പ്രഭാഷകയായും ഒരു നോവലിസ്റ്റായും പ്രേക്ഷകർ വിലയിരുത്തിയെങ്കിലും,1930 കളിൽ അഡോൾഫ് ഹിറ്റ്ലറുമൊത്ത് ഒരു പൂന്തോട്ടത്തിലൂടെ നടന്നുപോയതിനെക്കുറിച്ചും ബെനിറ്റോ മുസ്സോളിനിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുമുള്ള വിവരണങ്ങൾ അവളുടെ പ്രശസ്തിക്ക് ഒരു പരിധിവരെ കളങ്കമുണ്ടാക്കി. 1940-ൽ 'ദിസ് മെൻ ഐ ന്യൂ' എന്ന പേരിൽ അഭിമുഖങ്ങളുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് ഈ വ്യക്തികളുടെ രാഷ്ട്രീയം റിപ്പോർട്ട് ചെയ്യുകയാണെന്നും അവരെ അംഗീകരിക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. കാനഡയിലെയും അമേരിക്കയിലെയും ബ്രിട്ടീഷ് യുദ്ധശ്രമത്തെ പിന്തുണച്ചുകൊണ്ട് അവർ പ്രഭാഷണം നടത്തി. റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ സമിതി അംഗം ആയിരുന്ന ഫോബ്‌സിന് റോയൽ ആന്റ്‌വെർപ് ജിയോഗ്രാഫിക്കൽ സൊസൈറ്റിയിൽ നിന്നും ഫ്രഞ്ച് ജിയോഗ്രാഫിക്കൽ സൊസൈറ്റിയിൽ നിന്നും മെഡലുകളും 1924 ൽ റോയൽ സൊസൈറ്റി ഓഫ് ആർട്‌സിൽ നിന്നും ഒരു അവാർഡും നേടിയിരുന്നു.[4] 'ഫ്രം റെഡ് സീ ടു ബ്ലൂ നൈൽ' എന്ന പേരിൽ ഒരു ആദ്യകാല യാത്രാ ചിത്രം അവർ നിർമ്മിക്കുകയും അവരുടെ രണ്ട് നോവലുകളായ 'ഇഫ് ദ ഗോഡ്സ് ലാഫ്', 'അക്കൗണ്ട് റെൻഡേർഡ്' എന്നിവ യഥാക്രമം 'ഫൈറ്റിംഗ് ലവ്' (1927), 'ദി വൈറ്റ് ഷെയ്ക്ക്' (1928) എന്നീ നിശ്ശബ്ദ സിനിമകൾക്ക് അടിസ്ഥാനമായി മാറുകയും ചെയ്തു.[5] 1924-ൽ അവളുടെ ജീവചരിത്രമായ ‘ദി സുൽത്താൻ ഓഫ് ദി മൌണ്ടൻസ്: ദി ലൈഫ് ഓഫ് സ്റ്റോറി ഓഫ് റെയ്‌സുലി’യുടെ പ്രമേയം 1972-ൽ ജോൺ മിലിയസ് ‘ദി വിൻഡ് ആൻഡ് ലയൺ’ എന്ന പേരിൽ സിനിമയ്ക്കായി സ്വീകരിച്ചു.[6] സ്വകാര്യജീവിതംജോവാൻ റോസിറ്റ ടോർ 1911 ൽ കേണൽ റോബർട്ട് ഫോസ്റ്റർ ഫോർബ്സിനെ വിവാഹം കഴിച്ചു. 1917 ൽ അവർ അയാളെ ഉപേക്ഷിച്ച് പോകുകയും വിവാഹമോചനം നേടിയശേഷം വിവാഹ മോതിരം വിറ്റ് ദക്ഷിണാഫ്രിക്കയിലേക്ക് കപ്പൽ കയറുകയും ചെയ്തു. കേണൽ ആർതർ തോമസ് മഗ്രാത്തിനെ 1921 ൽ വീണ്ടും വിവാഹം കഴിച്ചു. 1962 ൽ വിധവയായിത്തീർന്ന അവർ, 1967 ൽ 77 വയസ്സുള്ളപ്പോൾ ബെർമുഡയിലെ വാർവിക്കിലെ ഭവനത്തിൽവച്ച് അന്തരിച്ചു.[7] കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia