റ്റു ഗേൾസ് ആസ് സെയിന്റ് ആഗ്നസ് ആൻഡ് സെന്റ് ഡൊറോത്തിയ
വാലൂൺ ആർട്ടിസ്റ്റ് മൈക്കലിന വാട്ടിയർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് റ്റു ഗേൾസ് ആസ് സെയിന്റ് ആഗ്നസ് ആൻഡ് സെന്റ് ഡൊറോത്തിയ. ഈ ചിത്രം 1650 കളിൽ വരച്ചിരിക്കാം എന്നു കരുതുന്നു.[1][2] ഇപ്പോൾ ഈ ചിത്രം ആന്റ്‌വെർപ്പിലെ റോയൽ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സിൽ തൂക്കിയിരിക്കുന്നു. വിവരണംചിത്രത്തിലെ രണ്ട് പെൺകുട്ടികളിൽ ആട്ടിൻകുട്ടിയോടൊപ്പമുള്ള ഒരാൾ റോമിലെ വിശുദ്ധ ആഗ്നസ് ആയും കൊട്ടയിൽ ആപ്പിളും റോസാപ്പൂവും സിസേറിയയിലെ വിശുദ്ധ ഡോറോത്തിയെയും തിരിച്ചറിയാൻ സഹായിക്കുന്നു. ഈ പെൺകുട്ടികൾ ആരാണെന്ന് അറിയില്ല (മിക്കവാറും അവർ സഹോദരിമാരാണ്) പക്ഷേ അവരുടെ പേരുകൾ ഈ രണ്ട് വിശുദ്ധരുമായി ബന്ധപ്പെട്ടതാകാം. പെൺകുട്ടികളെ ഈ രണ്ട് വിശുദ്ധരായി ചിത്രീകരിക്കുന്നതിനുള്ള തിരഞ്ഞെടുപ്പും ഒരുപക്ഷേ ചെറുപ്പക്കാരായ പെൺകുട്ടികളുടെ രക്ഷാധികാരികളാണെന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിത്രകാരനെക്കുറിച്ച്![]() സതേൺ നെതർലാന്റിൽ നിന്നുള്ള ഒരു ചിത്രകാരിയായിരുന്നു മൈക്കലിന വാട്ടിയർ. അടുത്തിടെ മാത്രമാണ് അവരുടെ രചനകൾ ഒരു മികച്ച വനിതാ ബറോക്ക് കലാകാരിയുടെ സൃഷ്ടിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അവരുടെ ചിത്രങ്ങൾ മുമ്പ് പുരുഷ കലാകാരന്മാരുടേതാണെന്നും പ്രത്യേകിച്ച് സഹോദരൻ ചാൾസാട്രിബ്യൂട്ടിന്റേതാണെന്ന് ആരോപണമുയർന്നിരുന്നു. അക്കാലത്ത് വലിയ ഫോർമാറ്റ് പെയിന്റിംഗുകൾ പുരുഷ ചിത്രകാരന്മാരുടെതാണെന്ന് കണക്കാക്കപ്പെട്ടിരുന്നു.[3]വാട്ടിയർ ചിത്രീകരിച്ച നിരവധി ഛായാചിത്രങ്ങളിലെ വിഷയങ്ങളുടെയും ഫോർമാറ്റുകളുടെയും വൈവിധ്യത്താൽ മറ്റ് വനിതാ ചിത്രകാരന്മാരിൽ നിന്ന് അവളെ വേർതിരിച്ചു കാണിക്കുന്നു[4]. അവലംബം
|
Portal di Ensiklopedia Dunia