റ്റു സിസ്റ്റേഴ്സ് (ഓൺ ദ ടെറേസ്)
ഫ്രഞ്ച് കലാകാരനായ പിയറി-അഗസ്റ്റെ റെനോയ്ർ 1881-ൽ ചിത്രീകരിച്ച ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ് ആണ് റ്റു സിസ്റ്റേഴ്സ് (ഓൺ ദ ടെറേസ്) .ചിത്രത്തിൻറെ അളവുകൾ × 81 സെ.മീ 100,5 സെ.മീ ആകുന്നു.[1] റെനോയ്ർ ഈ പെയിന്റിംഗിന് റ്റു സിസ്റ്റേഴ്സ് (French: Les Deux Sœurs) എന്ന ശീർഷകം നൽകി. അതിന്റെ ആദ്യ ഉടമസ്ഥൻ പോൾ ഡ്യൂറാണ്ട്-റൂയിൽ നിന്നാണ് ഓൺ ദ ടെറേസ് (French: Sur la terrasse) എന്ന ശീർഷകം നല്കിയിരിക്കുന്നത്.[2] പാരിസിലെ പടിഞ്ഞാറൻ പ്രവിശ്യയായ ചാറ്റിലുള്ള സെയ്നിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു റെസ്റ്റോറന്റ് ആയ മൈസോൺ ഫോർനൈസിൻറെ ടെറേസിലിരുന്ന് ഓൺ ദ ടെറേസ് എന്ന ചിത്രത്തിൻറെ ചിത്രീകരണം റെനോയ്ർ നിർവ്വഹിച്ചു. ഈ ചിത്രത്തിൽ ഒരു യുവതിയും അവളുടെ ഇളയ സഹോദരിയും ഒരു ചെറിയ കൊട്ടയിൽ കമ്പിളിനൂൽക്കട്ടയുമായി പുറവാതിലിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ടെറസിലെ ഇരുമ്പഴിയിൽ വള്ളികളും പച്ചിലപ്പടർപ്പും അതിനു പിന്നിൽ നദീതീര കാഴ്ചകളും ചിത്രത്തിൽ കാണാം. ചിത്രകാരനെക്കുറിച്ച്ഇംപ്രഷനിസ്റ്റ് ശൈലി വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നിരുന്ന ഒരു ഫ്രഞ്ച് കലാകാരനായിരുന്നു പിയറി-അഗസ്റ്റെ റെനോയിർ. സൗന്ദര്യത്തിന്റെയും പ്രത്യേകിച്ച് സ്‌ത്രീത്വത്തിന്റെ വിഷയാസക്തി പകരുന്ന ചിത്രങ്ങൾ എന്ന നിലയിൽ, "റൂബൻസ് മുതൽ വാട്ടീയോ വരെയുള്ളവരുടെ പാരമ്പര്യത്തിന്റെ അന്തിമ പ്രതിനിധിയായിരുന്നു റെനോയർ.[3] ![]() റെനോയിറിന്റെ ചിത്രങ്ങൾ അവയുടെ ഊർജ്ജസ്വലമായ പ്രകാശവും പൂരിത നിറവും കൊണ്ട് ശ്രദ്ധേയമാണ്. മിക്കപ്പോഴും അഗാധവും പക്ഷപാതമില്ലാത്ത രചനകളിലൂടെ ആളുകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീ നഗ്നതയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിഷയം. സ്വഭാവ ഇംപ്രഷനിസ്റ്റ് ശൈലിയിൽ, റിനോയർ ഒരു രംഗത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി ബ്രഷ് ചെയ്ത വർണ്ണ സ്പർശനങ്ങളിലൂടെ നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ രൂപങ്ങൾ അവയുടെ ചുറ്റുപാടുകളുമായി പരസ്പരം മൃദുവായി സംയോജിക്കുകയും ചെയ്തിരുന്നു. അവലംബം
പുറം കണ്ണികൾ
Two Sisters (On the Terrace), by Pierre-Auguste Renoir എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia