റൗലറ്റ് കമ്മിറ്റി1917-ൽ ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ രൂപീകരിച്ച ഒരു സമിതിയാണ് റൗലറ്റ് കമ്മിറ്റി. ബ്രിട്ടീഷ് ജഡ്ജിയായ ജസ്റ്റിസ് റൗലറ്റ് ആയിരുന്നു ഈ സമിതിയുടെ അധ്യക്ഷൻ. പശ്ചാത്തലംഇന്ത്യയിലെ, പ്രത്യേകിച്ച് ബംഗാൾ, പഞ്ചാബ് എന്നീ പ്രദേശങ്ങളിലെ രാഷ്ട്രീയ തീവ്രവാദത്തെക്കുറിച്ചും അവയുടെ ഫലങ്ങളെക്കുറിച്ചും ഈ വിഭാഗത്തിന് ജർമൻ സർക്കാരുമായും റഷ്യയിലെ ബോൾഷെവിക്ക് വിഭാഗവുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കുക എന്നതായിരുന്നു റൗലറ്റ് കമ്മിറ്റിയുടെ ലക്ഷ്യം. [1][2][3][4] ഒന്നാം ലോകയുദ്ധത്തിന്റെ അവസാന കാലത്താണ് ഈ കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. ഈ സമയം ഇന്ത്യയിൽ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ സജീവമാവുകയും കൂടുതൽ ശക്തമാവുകയും ചെയ്തതിനോടൊപ്പം ജർമൻ ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. [2][3][5] കൂടാതെ അന്ന് ജർമനിയിൽ രൂപീകരിക്കപ്പെട്ട ബെർലിൻ കമ്മിറ്റി, അമേരിക്കയിൽ രൂപീകരിക്കപ്പെട്ട ഗദ്ദർ പാർട്ടി എന്നീ രാഷ്ട്രീയ സംഘടനകളും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇതേ സമയം അഫ്‌ഗാനിസ്ഥാനിൽ രൂപീകരിക്കപ്പെട്ട സ്വതന്ത്ര ഭാരത സർക്കാരും ബോൾഷെവിക്കുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി. ബോംബെയിലെ മിൽ തൊഴിലാളികളുടെ സമരം പോലുള്ള സമരങ്ങളും റൗലറ്റ് കമ്മിറ്റിയുടെ രൂപീകരണത്തിന് കാരണമായിത്തീർന്നു. [6] ജർമനി രാജ്യവുമായുള്ള ബന്ധങ്ങളുമായി ബന്ധപ്പെട്ട് റൗലറ്റ് കമ്മിറ്റിയ്ക്ക് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചു. എന്നാൽ ബോൾഷെവിക്കുകളുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകളോ രേഖകളോ കമ്മിറ്റിയ്ക്ക് ലഭിച്ചിരുന്നില്ല. അന്വേഷണത്തെത്തുടർന്ന്, 1915-ലെ ഡിഫൻസ് ഓഫ് ഇന്ത്യ നിയമത്തിന്റെ കൂട്ടിച്ചേർക്കലായി റൗലറ്റ് കമ്മിറ്റി, പഞ്ചാബ്, ബംഗാൾ എന്നീ പ്രദേശങ്ങൾക്ക് പരിഹാരമായി റൗലറ്റ് നിയമം ശുപാർശ ചെയ്തു. [1] കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പാസാക്കിയ റൗലറ്റ് നിയമം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. കറുത്ത നിയമം എന്നുകൂടി റൗലറ്റ് നിയമം ഈ സമയത്ത് അറിയപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ഫലപ്രദമായി നേരിടാനായി റൗലറ്റ് നിയമത്തിൽ വൈസ്രോയിയുടെ സർക്കാരിന് പ്രത്യേകം അധികാരങ്ങൾ നൽകിയിരുന്നു. പത്രങ്ങൾ നിരോധിക്കാനും, പ്രത്യേക പരിശോധനകൾ നടത്താതെതന്നെ രാഷ്ട്രീയ പ്രവർത്തകരെ തടവിൽ വയ്ക്കാനും, ഭീകരവാദിയായി സംശയിക്കപ്പെടുന്ന ആരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുമുള്ള അധികാരങ്ങൾ റൗലറ്റ് നിയമത്തിലൂടെ വൈസ്രോയിയുടെ സർക്കാരിന് ലഭിച്ചു. റൗലറ്റ് നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ദേശീയതലത്തിൽ ഹർത്താൽ ആചരിച്ചുകൊണ്ട് എല്ലാ ഇന്ത്യക്കാരും ആ ദിവസം തൊഴിലിലേർപ്പെടുന്നതിൽനിന്നും വിട്ടുനിന്നു. 1919 ഏപ്രിൽ 13-ന് നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അമൃത്സറിലെ ജാലിയൻ വാലാബാഗ് എന്ന സ്ഥലത്ത് ജനങ്ങൾ ഒത്തുകൂടി. എന്നാൽ ഇവിടെവച്ച് അന്നത്തെ ബ്രിട്ടീഷ് മിലിറ്ററി കമാൻഡറായിരുന്ന റെജിനാൾഡ് ഡയർ, ജാലിയൻ വാലാബാഗിന്റെ മുൻഭാഗത്തുള്ള പ്രവേശനകവാടം അടയ്ക്കാനും തുടർന്ന് 5,000 ഓളം വരുന്ന ജനക്കൂട്ടത്തിനുനേരേ പട്ടാളക്കാരോട് വെടിവയ്ക്കാനും ഉത്തരവിട്ടു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണമായി ബ്രിട്ടീഷ് കമ്മീഷന്റെ രേഖകളിൽ പറയുന്നത് 379 പേർ എന്നാണെങ്കിലും 1,500 ലധികം പേർ കൊല്ലപ്പെട്ടിരുന്നുവെന്ന് ഇന്ത്യയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. [7] കമ്മിറ്റി അംഗങ്ങൾ
ഇതും കാണുകഅവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾ |
Portal di Ensiklopedia Dunia