ലണ്ടൻ അണ്ടർഗ്രൗണ്ട്
ലോകത്തിലെ ആദ്യ ഭൂഗർഭ മെട്രോ-റെയിൽ ശൃംഖലയാണ് ലണ്ടൻ അണ്ടർഗ്രൗണ്ട്. 270 നിലയങ്ങളും 402 കിലോമീറ്റർ റെയിൽപ്പാതയും ഇതിനെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ ശൃംഖലകളിൽ ഒന്നും ആക്കുന്നു. ലണ്ടനും അടുത്തുള്ള പ്രദേശങ്ങളും സേവിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം 1863-ൽ തുറന്നു. ചരിത്രംലണ്ടൻ നഗരത്തെ ചുറ്റുമായുള്ള തീവണ്ടി നിലയങ്ങളുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തെത്തുടർന്ന് അത്തരത്തിലൊരു പാത നിർമ്മിക്കാൻ മെട്രോപൊളിറ്റൻ റെയിൽവേ കമ്പനിയെ നിയമിച്ചു. പാഡിങ്റ്റൺ മുതൽ ഫാരിങ്റ്റൺ വരെയുള്ള ആദ്യ ഘട്ടം 1863-ൽ തുറന്നു. 38,000 യാത്രക്കാരെ ആദ്യദിനം തന്നെ വഹിച്ച് ഈ ഗതാഗതമാർഗ്ഗം കഴിവു തെളിയിച്ചപ്പോൾ പുതിയ പാതകളുടെ നിർമ്മാണത്തിന് അനുമതി ലഭിച്ചു. അങ്ങനെ 1868-ൽ കെൻസിങ്റ്റണെ ബ്രിട്ടീഷ് ഭരണതലസ്ഥാനമായ വെസ്റ്റ്മിന്സ്റ്ററുമായി ബന്ധിപ്പിച്ചു. [3] ഇക്കാലത്ത് പാത പോകുന്ന വഴി മുഴുവൻ കുഴിക്കുകയും, നിർമ്മാണത്തിനു ശേഷം മൂടുകയുമാണ് ചെയ്തിരുന്നത്. ഭൂഗർഭ ഗുഹകളിലൂടെ മാത്രം നിർമ്മിച്ച ആദ്യ പാത സിറ്റി ആൻഡ് സൗത്ത് ലണ്ടൻ റെയിൽവേയുടെ കിംഗ് ജെയിംസ് സ്റ്റ്രീറ്റ് - സ്റ്റോക് വെല്ല് പാതയാണ്. ഇതിൽ വൈദ്യുത എഞ്ചിനുകളാണ് ഉപയോഗിച്ചത്. ലയനങ്ങളും ഉടമ്പടികളും കാരണം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ UNDERGROUND എന്ന ഒരു ഏകീകൃത ബ്രാന്റിങ് നിലവിൽ വന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ലണ്ടൻ നിവാസികൾ ജർമ്മൻ വിമാനങ്ങളെ ഭയന്ന് അണ്ടർഗ്രൗണ്ട് നിലയങ്ങളിൽ കഴിയുക പതിവായിരുന്നു. [4] 1933-ൽ വിവിധ സ്വകാര്യ കമ്പനികളാൽ നടത്തപ്പെട്ടിരുന്ന ലണ്ടൻ അണ്ടർഗ്രൗണ്ട് സർക്കാർ ഏറ്റെടുത്തു.[5] ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുറച്ചുകാലം സർക്കാർ - സ്വകാര്യ സംയുക്തസംരംഭമായി പ്രവർത്തിപ്പിച്ചുവെങ്കിലും പിന്നീട് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ എന്ന പൊതുമേഖലാ കോർപ്പൊറേഷന് കൈമാറി.[6] വിവരണംരണ്ടു തരം പാതകളാണ് അണ്ടർഗ്രൗണ്ടിലുള്ളത്. കുഴിക്കുകയും മൂടുകയും എന്ന രീതിയിലൂടെ നിർമ്മിച്ചവയാണ് സബ്-സർഫസ് പാതകൾ. സർക്കിൾ, ഡിസ്ട്രിക്റ്റ്, ഹാമർസ്മിത്ത് ആൻഡ് സിറ്റി, മെട്രോപ്പൊലിറ്റൻ എന്നീ പാതകൾ ഈ വർഗ്ഗത്തിൽപ്പെടുന്നു. ഭൂഗർഭ ഗുഹകളിലൂടെ മാത്രം നിർമ്മിക്കപ്പെട്ട പാതകളാണ് ഡീപ്പ് ട്യൂബ് പാതകൾ. ബേക്കർലൂ, ജൂബിലീ, സെൻട്രൽ, നോർത്തേർൺ, വിക്റ്റോറിയാ, പിക്കാഡെല്ലി, വാട്ടർലൂ ആൻഡ് സിറ്റി പാതകൾ ഈ വർഗ്ഗത്തിൽപ്പെട്ടവയാണ്. ചിത്രങ്ങൾഅവലംബം
|
Portal di Ensiklopedia Dunia