ലളിത് മോദി
ഗുജറാത്ത് സ്വദേശിയായ ലളിത് കുമാർ മോഡി (ജനനം; നവംബർ 29, 1963) ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യത്തെ ചെയർമാനും കമ്മിഷണറുമായിരുന്നു. നിലവിൽ ബി.സി.സി.ഐ വൈസ് പ്രസിഡന്റും മോഡി എന്റർപ്രൈസസ് എന്ന വ്യവസായ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയരക്ടരുമാണ്[1]. ജീവിത രേഖദൽഹിയിലെ ഒരു വ്യവസായ കുടുംബത്തിൽ 1963 നവംബർ 29 നാണ് മോദി ജനിച്ചത്. പിതാവ് കൃഷൻ കുമാർ മോഡി,മോഡി എന്റർപ്രൈസസിന്റെ ചെയർമാനായിരുന്നു. ഷിംലയിലെയും നൈനിത്താളിലെയും ബോർഡിങ് സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അമേരിക്കയിലാക്കയിലെ ഡ്യൂക്ക് സർവകലാശാലയിൽ ചേർന്നു ബിസിനസ് മാനേജ്മെന്റ് പഠിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം ക്രിക്കറ്റും രാഷ്ട്രീയവും കുടുംബ ബിസിനസും ആയി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഗാസിയാബാദ് ആസ്ഥാനമായ മോഡി എന്റർപ്രൈസസിന്റെ പ്രസിഡന്റായി. 1992ൽ ഇന്ത്യയിലെ ഏറ്റവും വലിയ പുകയില കമ്പനിയായ ഗോഡ്ഫ്രെ ഫിലിപ്സിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായി. പിന്നീട് ഫാഷൻ ടി.വിയിലേതുൾപ്പെടെയുള്ള ഡിസ്നിയുടെ പരിപാടികൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്ന മോഡി എന്റർടെയ്ൻമെന്റ് നെറ്റ്വർക്കിനു രൂപംനൽകി പിന്നീട് ബി.സി.സി.ഐ വൈസ് പ്രസിഡന്റായി. 2007 സെപ്റ്റംബറിൽ മോഡി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. ആ പദവിയിൽ 2010 ഏപ്രിൽ 25 വരെ പ്രവർത്തിച്ചു. വിമർശനങ്ങൾ2010 ലെ ഐ.പി.എല്ലിന്റെ ഫൈനൽ മൽസരം അവസാനിച്ചതിന് പിന്നാലെ, സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ ലളിത് മോഡിയെ ഐ.പി.എൽ ചെയർമാൻ കമീഷണർ സ്ഥാനത്ത് നിന്ന് ബി.സി.സി.ഐ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അവലംബം
|
Portal di Ensiklopedia Dunia