ലാ ബെല്ലെ സിലി![]() 1806-ൽ ജീൻ ആഗസ്തീ-ഡൊമിനിക് ആംഗ്ര ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ലാ ബെൽ സിലി. റോമിൽ താമസമാക്കുന്നതിനു തൊട്ടുമുമ്പ് ആൻഗ്ര് പൂർത്തിയാക്കിയ ഈ ചിത്രം ആദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ്. 1867-ൽ പാരീസിൽ നടന്ന ആൻഗ്ര് എക്സിബിഷനിലാണ് ഇത് ആദ്യമായി പൊതുജന ശ്രദ്ധയിൽപ്പെട്ടത്. 1870-ൽ ഈ ചിത്രം റൂവനിലെ ഫൈൻ ആർട്സ് മ്യൂസിയം ഏറ്റെടുത്തു. (Musee des Beaux-Arts de Rouen ) .[1] ക്യാൻവാസിന്റെ താഴെ ഇടതുവശത്ത് സൃഷ്ടി ഒപ്പിട്ട് തീയതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും [1] മാതൃകയുടെ വ്യക്തിത്വം അജ്ഞാതമാണ്. മ്യൂസി ഡെസ് ബ്യൂക്സ്-ആർട്സ് ഡി റൂവന്റെ ശേഖരത്തിൽ പ്രവേശിക്കുമ്പോൾ ചിത്രത്തിന് പേരിട്ടിരുന്നില്ല. താൽക്കാലികമായി മാഡം അയ്മോൺ (ബ്യൂക്സ്-ആർട്സ് ഡി റൂവൻ തർക്കിച്ചിരുന്നു) എന്ന് തിരിച്ചറിഞ്ഞെങ്കിലും [1] ചിത്രത്തിൽ പ്രകടമാകുന്ന "അശ്ലീലതയുടെ നിഗൂഢമായ സൂചന" കാരണം 1870 കളിലെ ഒരു ജനപ്രിയ ഗാനത്തെ പരാമർശിച്ചുകൊണ്ട് ഛായാചിത്രത്തിന് ലാ ബെല്ലെ സിലി വിളിപ്പേര് നൽകിയിരുന്നതായി പരാമർശിക്കുന്നു.[2]മാതൃക മാഡം അയ്മോൺ ആണെങ്കിൽ, ആൻഗ്ര് അവരുടെ ഭർത്താവിനെയും ചിത്രീകരിച്ചിരിക്കാം.[3] അവലംബം
ഉറവിടങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia