ലാർജ് സിനോപ്റ്റിക് സർവേ ടെലസ്കോപ്(LSST) ആകാശത്തിന്റെ ഏറ്റവും വിപുലമായ നിരീക്ഷണത്തിനു വേണ്ടി നിർമ്മിക്കാൻ പോകുന്ന പ്രതിഫലന ദൂരദർശിനിയാണ്.[8] ഇപ്പോൾ ഇതിന്റെ ദർപ്പണങ്ങൾ നിർമ്മിക്കാൻ തുടങ്ങുന്നതേയുള്ളു. 2012ൽ അംഗീകാരം നേടിയ എൽ.എസ്.എസ്.ടി. 2022ലാണ് പരിപൂർണ്ണമായി പ്രവർത്തനസജ്ജമാവുക.[9][10]
വടക്കൻ ചിലിയിൽസെറോ പാക്കോൺ പർവ്വതനിരയിലെ എൽ പിനോൺ കൊടുമുടിയിലാണ് എൽ.എസ്.എസ്.ടി. സ്ഥാപിക്കാൻ പോകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2682കി.മീറ്റർ ഉയരത്തിൽ കിടക്കുന്ന പ്രദേശമാണിത്.[11]
അമേരിക്കയിലെ നാഷണൽ സയൻസ് ഫൗണ്ടേഷനാണ് ഇതിന്റെ നിർമ്മാണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. കൂടാതെ സോഫ്റ്റ്‌വെയർ രംഗത്തെ ശതകോടീശ്വരന്മാരായ ചാൾസ് സൈമൺയി, ബിൽഗേറ്റ്സ് എന്നിവരുടെ സാമ്പത്തിക സഹകരണവുമുണ്ട്. 2012 ജൂലൈ 18൹ നാഷണൽ സയൻസ് ബോർഡിന്റെ അംഗീകാരം ലഭിച്ചയുടെനെ തന്നെ ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇപ്പോൾ ഡിസൈനിങിന്റെ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു.[12]
അവലോകനം
ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കളക്റ്റിങ് ഏരിയയുള്ള പ്രാകാശിക ദൂരദർശിനിയാണ് എൽ.എസ്.എസ്.ടി. ഇതിന്റെ പ്രാഥമിക ദർപ്പണത്തിന്റെ വ്യാസം 804മീറ്ററാണ്. ഇത് ആകാശത്തിന്റെ 3.5 ഡിഗ്രി പ്രദേശം നിരീക്ഷണവിധേയമാക്കും. സൂര്യൻ സ്ഥിതിചെയ്യാൻ എടുക്കുന്ന ആകാശസ്ഥലം 0.5ഡിഗ്രിയാണെന്ന് ഓർക്കുക. ഇതിന്റെ ഉയർന്ന അപ്പാർച്ചർ(പ്രകാശം ശേഖരിക്കാനുള്ള കഴിവ്) ആകാശചിത്രീകരണം കൂടുതൽ സൂക്ഷ്മതയുള്ളതാക്കും.[5]
സാധാരണ പ്രാകാശിക ദൂരദർശിനികളിൽ രണ്ട് ദർപ്പണങ്ങൾ മാത്രം ഉപയോഗിക്കുമ്പോൾ എൽ.എസ്.എസ്.ടിയിൽ 5 മീറ്റർ വ്യാസമുള്ള മൂന്നാമതൊരു ദർപ്പണം(M3) കൂടി ഉപയോഗിക്കുന്നു. വളരെ മങ്ങിയ പ്രാകാശികസ്രോതസ്സുകളെ പോലും കണ്ടെത്തുന്നതിനു വേണ്ടിയാണിത്. പ്രാധമിക ദർപ്പണത്തിന്റെ(M1) വ്യാസം 8.4മീറ്ററും ദ്വിതീയ ദർപ്പണത്തിന്റെ(M2)വ്യാസം 3.4മീറ്ററുമാണ്. തൃതീയ ദർപ്പണം പ്രാഥമിക ദർപ്പണത്തിനുള്ളിൽ തന്നെയാണ് സ്ഥാപിക്കുക. പ്രാധമിക ദർപ്പണവും തൃതീയ ദർപ്പണവും ഒരൊറ്റ ഗ്ലാസിൽ തന്നെയാണ് നിർമ്മിക്കുക. ഇത് M1M3 മോണോലിത്ത് എന്നറിയപ്പെടുന്നു.[5]
ഇതിൽ ഉപയോഗിക്കുന്ന 3.2 ഗീഗാപിക്സൽ ക്യാമറ ദൂരദർശിനികളിൽ ഉപയോഗിക്കുന്ന ക്യാമറകളിൽ ഏറ്റവും വലുതായിരിക്കും.[5] 2 ലക്ഷം ചിത്രങ്ങൾ (1.28 പെറ്റാബൈറ്റ്സ്) ഓരോ വർഷം ലഭ്യമാക്കും. ഓരോ രാത്രിയിലും ലഭിക്കുന്ന 30ടെറാബൈറ്റ് വിവരങ്ങൾ വിശകലനം ചെയ്യുക എന്നതായിരിക്കും ഈ പ്രോജക്റ്റിലെ ഏറ്റവും ശ്രമകരമായ ജോലി.[13][14] ഈ പ്രോജക്റ്റിലെ പ്രധാന കമ്പ്യൂട്ടറിന് 100 ടെറാഫ്ലോപ്സ് കമ്പ്യൂട്ടിങ് ശേഷിയും 15 പെറ്റാബൈറ്റ് സംഭരണശേഷിയും ആവശ്യമായി വരും.[15]
ലക്ഷ്യങ്ങൾ
എൽ.എസ്.എസ്.ടിയുടെ പ്രധാനലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്.
ഇനിയും നമുക്കു മനസ്സിലാക്കാൻ കഴിയാത്ത തമോ ഊർജ്ജം, തമോദ്രവ്യം എന്നിവയുടെ കൂടുതൽ തെളിവുകൾ ലഭ്യമാക്കുക.
ഇവ കൂടാതെ അപ്രതീക്ഷിതമായ മറ്റു പല കണ്ടെത്തലുകളും എൽ.എസ്.എസ്.ടി നമുക്കു നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പേരിനു പിന്നിൽ
സിനോപ്സിസ് എന്ന ഗ്രീക് പദത്തിൽ നിന്നാണ് സിനോപ്റ്റിക് എന്ന വാക്ക് സ്വീകരിച്ചിട്ടുള്ളത്. ഒരു വസ്തുവിനെ കുറിച്ചുള്ള എല്ലാ വസ്തുതകളും ഒരുമിച്ച് സമ്പൂർണ്ണമായി പഠിക്കുക എന്നാണ് ഈ വാക്കിനർത്ഥം - (syn = ഒരുമിച്ച്, opsis = കാഴ്ച).
ഓരോ രാത്രിയിലും ലഭ്യമാകുന്ന(30 ടെറാബൈറ്റ്[13]) വിവരങ്ങൾ ഗൂഗിൾ അവരുടെ ഇന്ററാക്ടീവ് നൈറ്റ് സ്കൈ മാപിലൂടെ ലഭ്യമാക്കിക്കൊണ്ടിരിക്കും.[16]
↑Victor Krabbendam; et al. (2011-01-11). "LSST Telescope and Optics Status"(PDF). American Astronomical Society 217th Meeting (poster). Seattle, Washington. Archived from the original(PDF) on 2011-07-20. Retrieved 2011-01-16. {{cite conference}}: Explicit use of et al. in: |author2= (help); Unknown parameter |booktitle= ignored (|book-title= suggested) (help) This updated plan shows the revised telescope centre at 6653188.0 N, 331859.1 E (PSAD56 datum). This is the same WGS84 location to the resolution shown.
↑Krabbendam, Victor (2012-08-13), "LSST Project and Technical Overview", LSST All Hands Meeting(PDF), Tucson, Arizona, archived from the original(PDF) on 2014-06-06, retrieved 2012-09-05{{citation}}: CS1 maint: location missing publisher (link)