ലി ഗോതാമി ഗോവിന്ദ
ലി ഗോതാമി ഗോവിന്ദ (ജനനം റാറ്റി പെറ്റിറ്റ്, 22 ഏപ്രിൽ 1906 - ഓഗസ്റ്റ് 1988)ഒരു ഇന്ത്യൻ ചിത്രകാരി, ഫോട്ടോഗ്രാഫർ, എഴുത്തുകാരി, സംഗീത സംവിധായിക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബാലെ സ്റ്റേജുകളിലും അഭിനയവൈദഗ്‌ദ്ധ്യം കാഴ്ചവെച്ചിരുന്ന ഗോതാമി മഹായാന ബുദ്ധമതത്തിലേക്കുള്ള പരിവർത്തനത്തിലൂടെ ടിബറ്റിൽ സഞ്ചരിച്ച് പ്രശസ്തി നേടിയിരുന്നു. ജീവചരിത്രംറാറ്റി പെറ്റിറ്റ് 1906 ഏപ്രിൽ 22 ന് മുംബൈയിലെ ഒരു സമ്പന്ന പാഴ്സി കുടുംബത്തിൽ ജനിച്ചു. ബോംബെയിലെ കുംബാല ഹില്ലിൽ ബോമജൻ ദിൻഷാ പെട്ടിറ്റ് പാഴ്സി ജനറൽ ആശുപത്രി അവരുടെ കുടുംബ ഉടമസ്ഥതയിലുള്ളതായിരുന്നു. കൂമി വഖാരിയ ഗോതാമിയുടെ ഒരു സഹോദരിയും, മാനേക്ക്ജി പെറ്റിറ്റ് ഒരു സഹോദരനും ആയിരുന്നു. ഇംഗ്ലണ്ടിലെ ഹാരോ ഹില്ലിൽ സ്ഥിതിചെയ്യുന്ന സ്കൂളിലും 1924-ൽ സ്ളേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്ടിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1930-കളിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുൻപ് ഗോതാമി യൂറോപ്പിൽ വ്യാപകമായി സഞ്ചരിച്ചു.[1]1930 കളിൽ ആർട്ട് കളക്ടറും, വിമർശകനും ആയ കാൾ ജംഷെഡ് ഖണ്ഡലവാലയെ പെറ്റിറ്റ് വിവാഹം കഴിച്ചു. 1930 കളിൽ ബോംബെയിലെ ക്യാമറ പിക്റ്റോറിയലിസ്റ്റ്സിൻറെ സഹസ്ഥാപകയും ആയിരുന്നു.[2] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia