ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന കേന്ദ്രമാണ് ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ( LPSC ). [1] കേരളത്തിലെ തിരുവനന്തപുരം വലിയമലയിലും കർണാടകത്തിലെ ബെംഗലൂരുവിലുമായി രണ്ട് യൂണിറ്റുകൾ എൽപിഎസ്സി സജ്ജീകരിച്ചിരിയ്ക്കുന്നു. വിക്ഷേപണ വാഹനങ്ങൾക്ക് വേണ്ടിയുള്ള ദ്രാവക - ക്രയോജനിക് പ്രൊപൽഷൻ ഘട്ടങ്ങളും, ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കുമുള്ള അനുബന്ധ പ്രൊപൽഷൻ ഘട്ടങ്ങളും വികസിപ്പിയ്ക്കുക എന്നതാണ് എൽപിഎസ്സിയുടെ പ്രധാന പ്രവർത്തനം. വിക്ഷേപണ വാഹനങ്ങൾക്കും ബഹിരാകാശവാഹനങ്ങൾക്കുമുള്ള ദ്രാവക പ്രാപ്പൽഷൻ ഘട്ടങ്ങൾ, ക്രയോജനിക് പ്രൊപ്പൽഷൻ ഘട്ടങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് നടക്കുന്നു . പ്രീസിഷൻ ഫാബ്രിക്കേഷൻ സൗകര്യങ്ങൾ, ട്രാൻസ്ഡ്യൂസറുകളുടെ വികസനം, സാറ്റ്ലൈറ്റ് പ്രൊപൽഷൻ സംവിധാനങ്ങളുടെ സംയോജനം എന്നിവ ബാംഗ്ലൂരിൽ നടക്കുന്നു. അസംബ്ലിയും സംയോജനവും ഫ്ളൈറ്റ് ടെസ്റ്റ് അടക്കമുള്ള മറ്റ് പരിശോധനകളും നടക്കുന്നത് തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ പ്രൊപൽഷൻ കോംപ്ലക്സിലാണ്. ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജി.എസ്.എൽ.വി) യുടെ തദ്ദേശീയ ക്രയോജെനിക് അപ്പർ സ്റ്റേജ് എൽപിഎസ്സി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2007 ഓഗസ്റ്റ് 4 ന് ഐഎസ്ആർഒ ഇത് വിജയകരമായി പരീക്ഷിയ്കുകയും ചെയ്യ്തു. ഡോ. വി നാരായണനാണ് എൽ.പി.എസ്.സി.യുടെ ഇപ്പോഴത്തെ ഡയറക്ടർ. [2] എൽ.പി.എസ്.സി. തിരുവനന്തപുരംഈ യൂണിറ്റ് എൽപിസിസി ഹെഡ്ക്വാർട്ടറായി പ്രവർത്തിയ്ക്കുന്നു, കൂടാതെ വിക്ഷേപണ വാഹനങ്ങൾക്ക് വേണ്ടിയുള്ള ക്രയോജനിക് പ്രൊപ്പൽഷന്റെ ഗവേഷണവും വികസനവും ഇവിടെ നടക്കുന്നു. വിക്ഷേപണ വാഹനങ്ങൾ, സ്പേസ്ക്രാഫ്റ്റ്സ് എന്നിവയ്ക്ക് എൻജിൻ, ഘട്ടം, അനുബന്ധ നിയന്ത്രണ സംവിധാനങ്ങൾ, ഘടകങ്ങൾ എന്നിവ ഈ യൂണീറ്റിൽ നിന്നു നൽകപ്പെടുന്നു. [3] [4] വലിയമലയിലെ പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്: [3]
എൽ.പി.എസ്.സി ബാംഗ്ലൂർഇസ്രോയുടെ ഉപഗ്രഹ പ്രോഗ്രാമുകളുടെ പ്രൊപ്പൽഷൻ ആവശ്യകതയ്ക്കാണ് ഈ യൂണിറ്റ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് പുറമെ തദ്ദേശീയ സെൻസറുകളുടെയും ട്രാൻസ്ഡ്യൂസറകളുടേയും വികസനവും ഇവിടെ നടക്കുന്നു. [4] ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ ഇവയാണ്: [3]
ഐ പി ആർ സി മഹേന്ദ്രഗിരി2014 ഫെബ്രുവരി 1-ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ഇസ്രോ) പ്രൊപ്പൽഷൻ കോംപ്ലക്സ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ഇസ്രോയ്ക്ക് കീഴിൽ സ്വയംഭരണ വകുപ്പായി മാറുകയും ചെയ്യ്തു. മഹേന്ദ്രഗിരി യൂണിറ്റ് നേരത്തെ വലിയമലയിലെ എൽപിഎസ്സിയുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. [5] ഇവിടെ നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്: [3]
ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia