ലിങ്കൺ ബൈബിൾ![]() അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈബിളാണ് ലിങ്കൺ ബൈബിൾ. ലൈബ്രറി ഓഫ് കോൺഗ്രസിന്റെ ശേഖരത്തിന്റെ ഭാഗമായിരുന്ന ഈ ബൈബിൾ, 1861 മാർച്ച് 4 ന് എബ്രഹാം ലിങ്കൺ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഉപയോഗിക്കുന്നതിനായി സുപ്രീം കോടതി ക്ലർക്ക് ആയിരുന്ന വില്യം തോമസ് കരോൾ ആണ് വാങ്ങിയത്.[1] പിന്നീട് ലിങ്കൺ കുടുംബം ലൈബ്രറി ഓഫ് കോൺഗ്രസിന് ഈ ബൈബിൾ സംഭാവന ചെയ്തു. 2017 ൽ ഡൊണാൾഡ് ട്രപും 2009 ലും 2013 ലും മുൻ പ്രസിഡന്റ് ആയിരുന്ന ബറാക് ഒബാമയും അധികാരത്തിൽ എത്തിയപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിനായി ഈ ബൈബിൾ ഉപയോഗിച്ചിരുന്നു.[2][3] സവിശേഷതകൾകിംഗ് ജെയിംസ് ബൈബിളിന്റെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പതിപ്പാണ് ഈ ബൈബിൾ. 1853-ൽ പ്രസിദ്ധീകരിച്ച ഇതിന് 1280 പേജുകളുണ്ട്. ഏകദേശം 6 ഇഞ്ച് (150 മില്ലീമീറ്റർ) നീളവും 4 ഇഞ്ച് (100 മില്ലീമീറ്റർ) വീതിയും 1.75 ഇഞ്ച് (44 മില്ലീമീറ്റർ) കട്ടിയുള്ളതുമാണിത്.[4][5] ബൈബിളിൻറെ പുറംചട്ടയിൽ 1861 ലെ ഉദ്ഘാടനത്തിന്റെ രേഖയോടൊപ്പം അമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതിയുടെ മുദ്രയും കാണപ്പെടുന്നു. ഇതൊരു അപൂർവമായ പതിപ്പല്ല. ലിങ്കൺ ബൈബിളിൻറെ ചരിത്രപരമായി പ്രാധാന്യമില്ലാത്ത സമാനമായ ഒരു ബൈബിളിന് ഏകദേശം $ 30 അല്ലെങ്കിൽ $ 40 വിലമതിക്കും.[6] ചരിത്രം![]() 1861 ൽ സത്യപ്രതിജ്ഞചടങ്ങിനായി എബ്രഹാം ലിങ്കൺ വാഷിംഗ്ടൺ ഡി.സിയിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ ബൈബിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഒന്നും എത്തിയിട്ടില്ലായിരുന്നു. അതിനാൽ യുഎസ് സുപ്രീം കോടതിയുടെ ഗുമസ്തനായിരുന്ന വില്യം തോമസ് കരോൾ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന ഒരു ബൈബിൾ കൊണ്ടുവന്നു നല്കി. ഇത് പിന്നീട് ലിങ്കൺ ബൈബിളായി.[7] കരോളിനൊപ്പം ബൈബിൾ കുറച്ചുകാലം തുടർന്നെങ്കിലും അജ്ഞാതമായ സമയത്ത് എബ്രഹാം ലിങ്കൺ അത് സ്വന്തമാക്കി. എന്നാൽ 1928 ൽ റോബർട്ട് ടോഡ് ലിങ്കന്റെ വിധവയായ മേരി യൂനിസ് ഹാർലൻ അത് ലൈബ്രറി ഓഫ് കോൺഗ്രസിന് സംഭാവന ചെയ്തു.[6] ബൈബിൾ ദാനം ചെയ്തപ്പോൾ, ആവർത്തനപുസ്തകത്തിന്റെ 31-ാം അധ്യായത്തിലും ഹോസിയായുടെ പുസ്‌തകത്തിന്റെ നാലാം അധ്യായത്തിലും മാർക്കറുകൾ ഉണ്ടായിരുന്നു.[8] 1861-ൽ എബ്രഹാം ലിങ്കൺ ബൈബിൾ ഉപയോഗിച്ചതിനുശേഷം സത്യപ്രതിജ്ഞ ചടങ്ങിൽ ലിങ്കൺ ബൈബിൾ ഉപയോഗിച്ച ആദ്യത്തെ പ്രസിഡന്റാണ് ബറാക് ഒബാമ.[1] 2017 ജനുവരി 20 ന് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഈ ബൈബിളും 1955ൽ അദ്ദേഹത്തിന്റെ അമ്മ സമ്മാനിച്ച ബാല്യകാല ബൈബിളും സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ചിരുന്നു.[9] 2016 സെപ്റ്റംബർ 14 ന് കോൺഗ്രസിന്റെ പതിനാലാമത്തെ ലൈബ്രേറിയനായി കാർല ഹെയ്ഡൻ സത്യപ്രതിജ്ഞ ചെയ്യാൻ ഈ ബൈബിൾ ഉപയോഗിച്ചു.[10] അവലംബം
പുറംകണ്ണികൾAbraham Lincoln first inaugural bible എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia