LiF എന്ന രാസസൂത്രത്തോടുകൂടിയഅജൈവ സംയുക്തമാണ്ലിഥിയം ഫ്ലൂറൈഡ്. നിറമില്ലാത്ത ഈ ഖരപദാർത്ഥം ക്രിസ്റ്റൽ വലുപ്പം കുറയുന്നതിനൊപ്പം വെള്ളനിറമായി മാറുന്നു. ഗന്ധമില്ലെങ്കിലും ലിഥിയം ഫ്ലൂറൈഡിന് കയ്പേറിയ ഉപ്പുരുചിയുണ്ട്. ഇതിന്റെ ഘടന സോഡിയം ക്ലോറൈഡിന് സമാനമാണ്, പക്ഷേ ഇതിന്റെ ജലത്തിലെ ലേയത്വം കുറവാണ്. ഉരുകിയ ലവണങ്ങളുടെ ഘടകമായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. [3]
ലിഥിയം ഫ്ലൂറൈഡ്, ഹൈഡ്രജൻ ഫ്ലൂറൈഡ്, ഫോസ്ഫറസ് പെന്റക്ലോറൈഡ് എന്നിവ ഉപയോഗിച്ച് പ്രതിപ്രവർത്തിച്ച് ലിഥിയം അയൺ ബാറ്ററി ഇലക്ട്രോലൈറ്റിലെ ഘടകമായ ലിഥിയം ഹെക്സാഫ്‌ളൂറോഫോസ്ഫേറ്റ് ഉണ്ടാക്കുന്നു.
ഉരുകിയ ലവണങ്ങളിൽ
ഉരുകിയ പൊട്ടാസ്യം ബൈഫ്ലൂറൈഡിന്റെ വൈദ്യുതവിശ്ലേഷണം വഴി ഫ്ലൂറിൻ ഉത്പാദിപ്പിക്കുന്നു. ഇലക്ട്രോലൈറ്റിൽ ലിഥിയം ഫ്ലൂറൈഡ് കുറഞ്ഞയളവിൽ അടങ്ങിയിരിക്കുമ്പോൾ ഈ വൈദ്യുതവിശ്ലേഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് പോകുന്നു, കാരണം ഇത് കാർബൺ ഇലക്ട്രോഡുകളിൽ ഒരു Li-C-F ഇന്റർഫേസ് രൂപീകരിക്കുന്നതിന് സഹായിക്കുന്നു. [3]
ലിഥിയം ഫ്ലൂറൈഡ് ലിക്വിഡ്-ഫ്ലൂറൈഡ് ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഫ്ലൂറൈഡ് ലവണമിശ്രിതത്തിന്റെ അടിസ്ഥാന ഘടകമാണ്. സാധാരണയായി ലിഥിയം ഫ്ലൂറൈഡ് ബെറിലിയം ഫ്ലൂറൈഡുമായി കലർത്തി ഒരു അടിസ്ഥാന ലായകമായി (FLiBe) മാറ്റുന്നു, അതിൽ യുറേനിയം, തോറിയം എന്നിവയുടെ ഫ്ലൂറൈഡുകൾ ചേർക്കപ്പെടുന്നു. ലിഥിയം ഫ്ലൂറൈഡ് രാസപരമായി സ്ഥിരതയുള്ളതാണ്.
PLED, OLED- കൾക്കുള്ള കാഥോഡ്
ലിഥിയം ഫ്ലൂറൈഡ് ഒരു കപ്ലിംഗ് ലെയറായി PLED, OLED എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു. [7]
സ്വാഭാവിക ലഭ്യത
സ്വാഭാവികമായും ഉണ്ടാകുന്ന ലിഥിയം ഫ്ലൂറൈഡ് വളരെ അപൂർവമായ ധാതുവായ ഗ്രൈസൈറ്റ് ആണ് [8]
↑"Present status of microstructured semiconductor neutron detectors". Journal of Crystal Growth. 379: 99–110. 2013. doi:10.1016/j.jcrysgro.2012.10.061.
↑"Low-Frequency Dielectric Constant of LiF, NaF, NaCl, NaBr, KCl, and KBr by the Method of Substitution". Phys. Rev. B. 2 (12): 5068–73. 1970. doi:10.1103/PhysRevB.2.5068.