ലിബ്രേഓഫീസ്
മൈക്രോസോഫ്റ്റ് ഓഫീസ്, ഓപ്പൺ ഓഫീസ് എന്നിവ പോലുള്ള എല്ലാ പ്രധാനപ്പെട്ട ഓഫീസ് പാക്കേജുകളുമായും അനുരൂപമായ ഒരു ഓഫീസ് പാക്കേജാണ് ലിബ്രേഓഫീസ്. പ്രധാനപ്പെട്ട എല്ലാ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനുവേണ്ടിയും ലിബ്രേഓഫീസ് പതിപ്പുകൾ ലഭ്യമാണ്. ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഒഡിഎഫ് പിൻതുണയുള്ള ഒരു കമ്പനി ഇതര സ്വതന്ത്ര ഓഫീസ് പാക്കേജ് നിർമ്മിക്കുക എന്നതാണ് ലിബ്രേഓഫീസിന്റെ പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യം എന്നർത്ഥം വരുന്ന ലിബ്രേ, ഓഫീസ് എന്നിങ്ങനെ രണ്ട് വാക്കുകൾ കൂട്ടിച്ചേർത്താണ് ലിബ്രേഓഫീസ് എന്ന പേര് നിർമ്മിച്ചിട്ടുള്ളത്. ഇത് ഒരു സോഫ്റ്റ്‌വെയറാണ്.ലിബ്രേഓഫീസ് 3.3 പതിപ്പ് 13 ലക്ഷം തവണയിൽ കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സവിശേഷതകൾ
പിന്തുണയുള്ള ഫയൽ ഫോർമാറ്റുകൾആപ്ലിക്കേഷനുകളുടെ ഡോക്യുമെന്റുകൾ സേവ് ചെയ്യാനായി ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡർഡൈസേഷനും(ഐ.എസ്.ഒ) ഇന്റർനാഷനൽ ഇലക്ട്രോടെക്നിക്കൽ കമ്മീഷനും(ഐ.ഇ.സി) ചേർന്ന് നിർമ്മിച്ച ഓപ്പൺഡോക്യുമെന്റ്, അല്ലെങ്കിൽ ഓപ്പൺ ഡോക്യുമെന്റ് ഫോർമാറ്റ് ഫോർ ഓഫീസ് ആപ്ലിക്കേഷൻസ്(ഒ.ഡി.എഫ്) ആണ് ലിബ്രേഓഫീസ് ഉപയോഗിക്കുന്നത്.[2] മൈക്രോസോഫ്റ്റ് ഓഫീസ് ഉൾപ്പടെ മറ്റ് പ്രമുഖ ഓഫീസ് സ്യൂട്ടുകളുടെ ഫയൽ ഫോർമാറ്റുകളും ലിബ്രേഓഫീസ് പിന്തുണയ്ക്കുന്നുണ്ട്.[3] അവലംബം
|
Portal di Ensiklopedia Dunia