ലിറ്റിൽ ഗേൾ ഇൻ എ ബ്ലൂ ആംചെയർ
അമേരിക്കൻ ചിത്രകാരിയായിരുന്ന മേരി സ്റ്റീവൻസൺ കസ്സാറ്റ് ചിത്രീകരിച്ച 1878-ലെ ഒരു ഓയിൽ പെയിന്റിംഗ് ആണ് ലിറ്റിൽ ഗേൾ ഇൻ എ ബ്ലൂ ആംചെയർ. വാഷിങ്ടൺ ഡി.സിയിലെ ദേശീയ ഗാലറിയുടെ ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്. എഡ്ഗാർ ഡെഗാസ് പെയിന്റിംഗിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ ചിത്രങ്ങളാണ് കൂടുതലായും കസ്സാറ്റ് സൃഷ്ടിച്ചത്. കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകിയിരുന്നു.[1] ചിത്രകാരിയെക്കുറിച്ച്![]() ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു മേരി സ്റ്റീവൻസൺ കസ്സാറ്റ്. സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതങ്ങളുടെ ചിത്രങ്ങളാണ് അവർ കൂടുതലായും രചിച്ചത്. കൗമാരക്കാരുടെയും കുട്ടികളുടെയും ഇടയിലുള്ള ബന്ധങ്ങൾക്ക് അവർ പ്രത്യേക ഊന്നൽ നൽകി. 1868-ൽ ഫ്രഞ്ച് ഗവൺമെൻറ് നടത്തുന്ന ഒരു വാർഷിക പ്രദർശനമേളയായ പാരീസ് സലോണിൽ മേരി വരച്ച പോർട്രെയ്റ്റുകൾ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം പിതാവ് തന്നെ തള്ളിപ്പറഞ്ഞതോർത്ത്, മേരി സ്റ്റീവൻസൻ എന്ന പേരിലാണ് അവർ പെയിന്റിംഗ് സമർപ്പിച്ചത്. ഈ ചിത്രപ്രദർശനത്തോടെ മേരി കസാറ്റ് വളരെയധികം ശ്രദ്ധ നേടി. 1870-ൽ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻ, മേരി കസ്സാറ്റ് അമേരിക്കയിൽ തന്റെ മാതാപിതാക്കളുടെയടുത്ത് മടങ്ങിയെത്തി. വിദേശത്ത് താമസിക്കുന്നതിനിടയിൽ തനിക്കുണ്ടായിരുന്ന കലാപരമായ സ്വാതന്ത്ര്യം ഫിലഡെൽഫിയയിൽ ലഭിച്ചില്ല. ചിത്രരചനക്കാവശ്യമായ സാധനങ്ങൾ കണ്ടെത്തുന്നതിൽ അവൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. പിതാവ് കലയുമായി ബന്ധപ്പെട്ട യാതൊരു സഹായവും നൽകാൻ വിസമ്മതിച്ചു. സാമ്പത്തികകാരണങ്ങളാൽ തന്റെ ചില ചിത്രങ്ങൾ ന്യൂയോർക്കിൽ വിൽക്കാൻ അവർ ശ്രമിച്ചുവെങ്കിലും നടന്നില്ല. 1871-ൽ ചിക്കാഗോയിൽ ഒരു ഡീലറുടെ സഹായത്തോടെ വീണ്ടും വിൽക്കാൻ ശ്രമിച്ചപ്പോൾ ആ പെയിന്റിംഗുകൾ ഒരു തീപ്പിടുത്തത്തിൽ നശിച്ചു. ചിത്രീകരണങ്ങൾ
Notesഅവലംബംബിബ്ലിയോഗ്രാഫി
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia