ലിറ്റിൽ വൈൽഡ്റോസ്
ലിറ്റിൽ വൈൽഡ്റോസ് ആൻഡ്രൂ ലാങ് ദി ക്രിംസൺ ഫെയറി ബുക്കിൽ ഉൾപ്പെടുത്തിയ ഒരു റൊമാനിയൻ യക്ഷിക്കഥയാണ്.[1] ഉത്ഭവംറൊമാനിയൻ സാഹിത്യകാരനായിരുന്ന മിറോൺ പോംപില്യു ആണ് ഈ കഥ എഴുതിയതെന്നും കോൺവോർബിരി ലിറ്ററേർ മാസികയിൽ പ്രസിദ്ധീകരിച്ചതാണെന്നും മൈറ്റ് ക്രെംനിറ്റ്സ് അഭിപ്രായപ്പെടുന്നു.[2] വിവർത്തനങ്ങൾജർമ്മൻ സാഹിത്യകാരി മൈറ്റ് ക്രെംനിറ്റ്സ് ഈ കഥ ജർമ്മൻ ഭാഷയിലേക്ക് "വാൾഡ്രോഷെൻ" എന്ന പേരിൽ വിവർത്തനം ചെയ്തു.[3][4] കഥാ സംഗ്രഹംഒരു വൃദ്ധൻ തൻറെ കുടുംബത്തിന് അനന്തരാവകാശിയായി ഒരു കുട്ടിയെ ലഭിക്കുന്നതിനായി യാത്ര ചെയ്തു. കൊടുങ്കാട്ടിനുള്ളിൽ അദ്ദേഹം ഒരു സന്യാസിയെ കണ്ടെത്തുകയും, സന്യാസി വൃദ്ധന് ഒരു ആപ്പിൾ നൽകിക്കൊണ്ട്, പാതി തിന്നശേഷം പാതി ഭാര്യക്ക് നൽകുവാനും ആവശ്യപ്പെടുന്നു. വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ദാഹപരവശനായ വൃദ്ധൻ അവിടെ വെള്ളമില്ലാത്തതിനാൽ ആപ്പിൾ മുഴുവൻ കഴിച്ചു. വഴിയിൽവച്ച് അയാൾ സുന്ദരിയായ ഒരു പെൺകുഞ്ഞിനെ കണ്ടെത്തുകയും അവളെ വീട്ടിലേക്ക് എടുത്തു കൊണ്ടുപോയി വാതിലിനു മുന്നിൽ ഒരു തൊട്ടിയിൽ കിടത്തിക്കോണ്ട്, ഭാര്യയെ വിളിക്കാനായി വീട്ടിനുള്ളിലേയ്ക്ക് പോയി. ഒരു പരുന്ത് കുട്ടിയെ കാണുകയും അതിന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷിക്കാനായി എടുത്തു കൊണ്ടുപോയി പരുന്തിൻറെ കൂട്ടിൽ വച്ചു. ഒരു ലിൻഡ്‌വേം അവരെ ഭക്ഷിക്കാൻ വന്നുവെങ്കിലും എന്തോ അതിനെ കൊന്നു. പിന്നീട് പരുന്ത് അവളെ തൻറെ കുഞ്ഞുങ്ങളോടൊപ്പം വളർത്തി. ഒരു ദിവസം, ഒരു ചക്രവർത്തിയുടെ മകൻ അവളെ കണ്ടു. അവളെ വശീകരിക്കാൻ കഴിയാതിരുന്ന അയാൾ, പ്രണയപരവശനായി. പിതാവ് അവനോട് എന്താണ് കാരണം എന്ന് അന്വേഷിക്കുകയും അവൻ കന്യകയെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഒരു വൃദ്ധ അവർക്ക് പെൺകുട്ടിയെ കൊണ്ടുവന്നു നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. വൈൽഡ്റോസിനെ മരത്തിൽനിന്ന് ഇറക്കാനായി വൃദ്ധ തെറ്റായി മരത്തിന്റെ ചുവട്ടിൽ തീയിടാൻ തുടങ്ങി. എങ്ങനെ പ്രവർത്തിക്കണമെന്ന് ലിറ്റിൽ വൈൽഡ്രോസ് വൃദ്ധയോട് പറയാൻ ശ്രമിച്ചുവെങ്കിലും അവർ അത് തെറ്റായ പ്രവൃത്തികൾ തുടർന്നു; ലിറ്റിൽ വൈൽഡ്രോസ് മരത്തിനുമുകളൽനിന്നും ഇറങ്ങിവന്നതോടെ, വൃദ്ധ അവളെ എടുത്തുകൊണ്ടുപോകുകയും ചക്രവർത്തിയുടെ മകൻ അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. അവലംബം
|
Portal di Ensiklopedia Dunia