ലിറ്റിൽ സാൻ ബർനാർഡിനോ മലനിര
ലിറ്റിൽ സാൻ ബർനാർഡിനോ മലനിരഅമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ തെക്കുകിഴക്ക് സാൻ ബർനാർഡിനോ മലനിരകളിലും വടക്കേയറ്റത്ത് സാൾട്ടൻ കടലിന്റെ തീരദേശത്തുമായി ഏകദേശം 64 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ചെറിയ മലനിരയാണിത്. ഭൂമിശാസ്ത്രംതെക്ക് കൊളൊറാഡോ മരുഭൂമിയും വടക്ക് മൊജേവ് മരുഭൂമിയും ചേർന്ന് കോച്ചെല്ല താഴ്വര കൊണ്ട് ഈ ഭൂപ്രദേശത്തെ വേർതിരിക്കുന്നു. ഇവിടത്തെ കൊടുമുടിയ്ക്ക് ഏകദേശം 4,000–5,000 അടി ഉയരം കാണപ്പെടുന്നു. ഈ മേഖലയിലെ ഏറ്റവും ഉയരമുള്ള സ്ഥാാനത്ത് ക്വിൽ പർവ്വതം 5,813 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഈ മലനിരയുടെ വടക്കേ അറ്റത്ത് ജോഷ്വാ ട്രീ നാഷണൽ പാർക്ക്[2] കൂടാതെ ഇവിടെ ബിഗ് മൊറൊൻഗോ കനിയോൻ പ്രിസെർവും സ്ഥിതിചെയ്യുന്നു. ഇവിടത്തെ മരുപ്പച്ചയിൽ പത്തിൽ ഒരു ഭാഗം കോട്ടൺവുഡും (Populus fremontii),റെഡ് യെല്ലോയും (Salix laevigata) ചേർന്ന് കാലിഫോർണിയയിലെ റിപാരിയൻ മേഖല സൃഷ്ടിക്കുന്നു. കാലിഫോർണിയയിലെ തദ്ദേശ സസ്യമായ ഡെസേർട്ട് ഫാൻ പാം (Washingtonia filifera) കൃത്രിമമായി പ്രകൃതി സൗന്ദര്യം കൂട്ടാൻ ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്നു.[3] അവലംബം
|
Portal di Ensiklopedia Dunia