ലിറ്റ്‌സിയ മണിലാലിയാന
ലൊറേസിയ കുടുബത്തിലെ ലിറ്റ്‌സിയ ജനുസിൽപ്പെട്ട ഒരു സസ്യമാണ് ‘ലിറ്റ്‌സിയ മണിലാലിയാന’, (ശാസ്ത്രീയനാമം: Litsea manilaliana). പശ്ചിമഘട്ടത്തിലെ വാഗമൺ മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്ററിന് മുകളിലുള്ള നിത്യഹരിതവനങ്ങളിൽ മാത്രമാണ് ഈ സസ്യത്തെ സ്വാഭാവികമായി കാണുന്നത്. ![]() പേര്പ്രശസ്ത സസ്യശാസ്ത്രജ്ഞനും പദ്‌മശ്രീ പുരസ്‌കാര ജേതാവുമായ ഡോ.കെ.എസ്. മണിലാലിനോടുള്ള ബഹുമാനസൂചകമായാണ് ചെടിക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. പത്തനംതിട്ട തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളേജ് ബോട്ടണി അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.ജെ. റോബി, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ബോട്ടണി അസോസിയേറ്റ് പ്രൊഫസർ ഡോ. പി.എസ്. ഉദയൻ എന്നിവരാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്. ന്യൂസിലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ഫൈറ്റോടാക്സയിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia