ലിലിയൻ ബെയ്നൺ തോമസ്

ലിലിയൻ ബെയ്നൺ തോമസ്
ജനനം(1876-09-04)4 സെപ്റ്റംബർ 1876
മരണം2 സെപ്റ്റംബർ 1961(1961-09-02) (84 വയസ്സ്)
ദേശീയതകനേഡിയൻ
തൊഴിൽ(s)എഴുത്തുകാരി, പത്രപ്രവർത്തക, അഭിഭാഷക

ലിലിയൻ ബെയ്നൺ തോമസ് (4 സെപ്റ്റംബർ 1876 - 2 സെപ്റ്റംബർ 1961) ഒരു കനേഡിയൻ പത്രപ്രവർത്തകയും ഫെമിനിസ്റ്റുമായിരുന്നു.

ജീവിതരേഖ

1876 സെപ്റ്റംബർ 4 ന് ഒന്റാറിയോയിലെ സ്ട്രീറ്റ്‌സ്‌വില്ലെയിലാണ് ലിലിയൻ ബെയ്‌നൺ ജനിച്ചത്.[1][2] മാതാപിതാക്കൾ ജെയിംസ് ബാൺസും റെബേക്ക ബെയ്‌നണും ഇളയ സഹോദരി ഫ്രാൻസിസ് മരിയോൺ ബെയ്‌നോണും ആയിരുന്നു. അഞ്ചാം വയസ്സിൽ അവൾക്ക് ഒരു വാഹനാപകടമുണ്ടായതോടെ അവൾ വികലാംഗയായി. 1889-ൽ ബെയ്‌നൺ കുടുംബം മനിറ്റോബയിലെ ഹാർട്ട്‌നിയിലേക്ക് താമസം മാറ്റി. പോർട്ടേജ് കൊളീജിയേറ്റിൽ പഠനം നടത്തിയ അവർ തുടർന്ന് ചെയിൻ ലേക്ക്സ് സ്കൂളിൽ കുറച്ചുകാലം അദ്ധ്യാപനം നടത്തി. തുടർന്ന് വെസ്ലി കോളേജിൽ ഉപരി പഠനത്തിന് ചേരുകയും 1905-ൽ മനിറ്റോബ സർവകലാശാലയിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.[3]

മോർഡനിൽ ഒരു സ്കൂൾ അദ്ധ്യാപകനായിരുന്ന ലിലിയൻ ബെയ്‌നൺ തുടർന്ന് 1906-ൽ മനിറ്റോബ ഫ്രീ പ്രസ്സിൽ ചേർന്നു. വീക്കിലി ഫ്രീ പ്രസ്സിന്റെ അസിസ്റ്റന്റ് എഡിറ്ററായി അവർ നിയമിതയായി.[3] വിമൻസ് പേജ് എന്ന പത്രത്തിൻറെ എഡിറ്റർ എന്ന നിലയിൽ അവർ "ലിലിയൻ ലോറി" എന്ന തൂലികാനാമത്തിൽ ഹോം ലവിംഗ് ഹാർട്ട്സ് എന്ന കോളം എഴുതി.

അവലംബം

  1. Birth Certificate
  2. Beynon, Francis Marion, Simon Fraser.
  3. 3.0 3.1 Goldsborough 2012.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya