ലിലോ (ബൂട്ട് ലോഡർ)
ലിനക്സിനായുള്ള ഒരു ബൂട്ട് ലോഡറാണ് ലിലോ (ഇംഗ്ലീഷ്: LILO - LInux LOader). ലോഡ്‌ലിൻ ജനപ്രീതി നേടിയതിന് ശേഷമുള്ള വർഷങ്ങളിൽ മിക്ക ലിനക്സ് വിതരണങ്ങളുടെയും സ്ഥിരസ്ഥിതി(default) ബൂട്ട് ലോഡറായിരുന്നു. ഇന്ന്, പല വിതരണങ്ങളും സ്ഥിരസ്ഥിതി ബൂട്ട് ലോഡറായി ഗ്രബ്ബ്(GRUB) ഉപയോഗിക്കുന്നു, എന്നാൽ ലിലോയും അതിന്റെ വേരിയന്റായ എലിലോ(ELILO)യും ഇപ്പോഴും വ്യാപകമായി ഉപയോഗത്തിലുണ്ട്. ലിലോയുടെ വികസനം 2015 ഡിസംബറിൽ നിർത്തലാക്കി.[2] എലിലോ
ഇഎഫ്ഐ(EFI)-അധിഷ്ഠിത പിസി ഹാർഡ്‌വെയറിനായി, ഇപ്പോൾ ഉപയോഗത്തിലില്ലാത്ത[3]എലിലോ ബൂട്ട് ലോഡർ വികസിപ്പിച്ചെടുത്ത്, [4]ഐഎ(IA)-64 സിസ്റ്റങ്ങൾക്കായി ആദ്യം നിർമ്മിച്ചത് ഹ്യൂലറ്റ് പക്കാർഡ് ആണ്, എന്നാൽ പിന്നീട് ഇഎഫ്ഐ പിന്തുണയുള്ള സ്റ്റാൻഡേർഡ് i386, എഎംഡി(amd)64 ഹാർഡ്‌വെയറുകൾക്കും വേണ്ടി ഇറക്കി. ഇന്റൽ അടിസ്ഥാനമാക്കിയുള്ള ആപ്പിൾ മാക്കിന്റോഷ്(Apple Macintosh) ഹാർഡ്‌വെയറിൽ പ്രവർത്തിക്കുന്ന ലിനക്‌സിന്റെ ഏത് പതിപ്പിലും, ലഭ്യമായ ബൂട്ട്‌ലോഡറുകളിൽ ഒന്നാണ് എലിലോ.[5] ഇത് TFTP/DHCP ഉപയോഗിച്ച് നെറ്റ്‌വർക്ക് ബൂട്ടിംഗ് പിന്തുണയ്ക്കുന്നു.[6][7] സവിശേഷതകൾ
loadlin എത്തുന്നതുവരെയും, LILO ആയിരുന്നു മിക്ക ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെയും സ്വതേയുള്ള ബൂട്ട്ലോഡർ. പക്ഷേ പുതിയ മിക്ക വിതരണങ്ങൾക്കും GRUB ആണ് സ്വതേയുള്ള ബൂട്ട്ലോഡർ. lilo.conf/etc/lilo.conf എന്ന സ്ഥാനത്താണ് ഈ ഫയൽ സ്ഥിതി ചെയ്യുന്നത്. lilo.confന് അകത്തുതന്നെ രണ്ട് വിഭാഗങ്ങളുന്ണ്ട്. ആദ്യ ഭാഗത്ത് ഗ്ലോബൽ ഓപ്ഷനുകളും, ബൂട്ട് പാരാമീറ്ററുകളും നിർവചിച്ചിരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത്, ലോഡ് ചെയ്യേണ്ട ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇമേജുകൾ സംബന്ധിച്ച പാരാമീറ്ററുകൾ നിർവചിച്ചിരിക്കുന്നു. പലതരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ബൂട്ട് ചെയ്യുന്നതിനായി ഈ വിഭാഗം 16 പ്രാവശ്യം വരെ ആവർത്തിച്ചെന്ന് വരാം. കൂടുതൽ അറിവിന്ഇതും കാണുകപുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia