ലില്ലി ഓഫ് ദ വാലി
താഴ്വരയുടെ ലില്ലി (Lily of the valley) (Convallaria majalis /ˌkɒnvəˈleɪriə məˈdʒeɪlɪs/[1]) ചിലപ്പോൾ lily-of-the-valley എന്നും അറിയപ്പെടുന്ന[2]ഇവ ഹൃദ്യമായ സുഗന്ധമുള്ളതും അത്യധികം വിഷം നിറഞ്ഞ വനഭൂമി പുഷ്പങ്ങളാണ്. വടക്കൻ ഹെമിസ്ഫീയറിലെ ഏഷ്യയിലും യൂറോപ്പിലും കാണപ്പെടുന്ന ഇവ ശീത കാലാവസ്ഥയിലെ തദ്ദേശവാസികളാണ്. മേയ് ബെൽസ്, ഔർ ലേഡീസ് ടീയേഴ്സ്, മേരീസ് ടീയേഴ്സ് എന്നിവ ഇതിൻറെ സാധാരണനാമങ്ങളാണ്. മഗ്വേറ്റ് എന്ന ഇതിൻറെ ഫ്രഞ്ച് നാമം പൂക്കളുടെ സുഗന്ധത്തെ അനുകരിക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ പേരുകളിൽ ചിലപ്പോൾ പ്രത്യക്ഷപ്പെടുന്നു. ഇത് കാൻവല്ലാരിയ ജനുസ്സിലെ ഒരേയൊരു ഇനം മാത്രമാണ് എന്ന് കരുതുന്നു. (സി. കെസ്കീസ്, സി. ട്രാൻസ്കോകാസിക എന്നിവയെ വ്യത്യസ്ത ഇനങ്ങളായി അംഗീകരിച്ചിട്ടുണ്ട്.). APG III സിസ്റ്റത്തിൽ ഈ ജനുസിനെ അസ്പരാഗേസീ കുടുംബത്തിലും നോളിനോയിഡേ കുടുംബത്തിലും ആണ് സ്ഥാപിച്ചിരിക്കുന്നത്.(മുമ്പ് റസ്കെസീ കുടുംബം [3]).ഇത് മുൻകാലങ്ങളിൽ സ്വന്തം കുടുംബമായ കോൺവല്ലാരിയേസീയിൽ ആണ് സ്ഥാപിച്ചിരുന്നത്. ധാരാളം ലിലിയോയിഡ് ഏകബീജപത്ര സസ്യങ്ങളെ പോലെ ഇതിനെ മുമ്പ് ലില്ലി കുടുംബത്തിലെ ലിലിയേസീയിൽ സ്ഥാപിച്ചിരുന്നു. വിവരണംകോൺവല്ലേറിയ മജാലിസ് ഒരു ബഹുവർഷ കുറ്റിച്ചെടിയാണ്. ഭൂകാണ്ഠവും റൈസോം വഴിയുമാണ് വംശവർദ്ധനവ് നടത്തി കോളനിയാകുന്നത്. വേനൽക്കാലത്ത് മുകളിലേയ്ക്ക് വളരുന്ന കാണ്ഡത്തിന്റെ Stolon രൂപം കൊള്ളുന്നു.[4] മുകളിലേയ്ക്ക് വളരുന്ന ഈ തണ്ടിനെ പൈപുകൾ എന്നു വിളിക്കുന്നു.[5] ഇവ വസന്തകാലത്ത് പുതിയ ഇലകളുള്ള കാണ്ഡമായി 15-30 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്നു. 10 മുതൽ 25 സെന്റിമീറ്റർ വരെ നീളമുള്ള ഒന്നോ രണ്ടോ ഇലകൾ; പൂക്കളുണ്ടാകുന്ന ശാഖയിൽ രണ്ട് ഇലകളും റെസിമോസ് പൂങ്കുലകളിൽ 5-15 പൂക്കളും കാണപ്പെടുന്നു. പൂക്കളിൽ ആറ് വെളുത്ത tepals (അപൂർവ്വമായി പിങ്ക്) കാണപ്പെടുന്നു. 5-10 മില്ലീമീറ്റർ വ്യാസമുള്ള അടിഭാഗം ബെൽഷേപ്പിൽ കൂടിചേർന്നിരിക്കുന്നു. ഹൃദ്യമായ സുഗന്ധത്തോടുകൂടി വസന്തകാലത്തിനുശേഷവും മിതമായ തണുപ്പുകാലത്ത് മാർച്ച് മാസത്തിനുമുമ്പായിട്ടാണ് പൂക്കളുണ്ടാവുന്നത്. 5-7 മില്ലീമീറ്റർ വ്യാസമുള്ള ചെറിയ ഓറഞ്ച്-ചുവപ്പ് ബെറി പഴങ്ങളിൽ വെള്ള നിറമുള്ള ബ്രൗൺ വിത്തുകൾ കാണപ്പെടുന്നു. സിംഗിൾ ക്ലോൺ ആയ കോളനികളിൽ സസ്യങ്ങൾ സ്വയം വന്ധ്യയും അവയിൽ വിത്തുകളും കാണപ്പെടുന്നില്ല.[6] വിതരണംമെഡിറ്ററേനിയൻ, അറ്റ്ലാന്റിക് പ്രാന്തപ്രദേശങ്ങളിൽ പ്രധാനമായും ഒഴിവാക്കപ്പെടുന്ന കോൺവല്ലേറിയ മജാലിസ് (Convallaria majalis) ഒരു യൂറോപ്യൻ സ്വദേശിയാണ്.[7]ഒരു കിഴക്കൻ ഇനം, C. മജാലീസ് var.കെയ്സ്കെ ജപ്പാനിലും കിഴക്കൻ ഏഷ്യയുടെ ഭാഗങ്ങളിലും ആണ് കാണപ്പെടുന്നത്. സി. മജാലീസ് var മോൺടാന കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ കാണപ്പെടുന്നു.[8] എന്നിരുന്നാലും, അമേരിക്കൻ വൈവിധ്യത്തിന്റെ തദ്ദേശീയ നിലവാരം സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ട്. [9] പല വാർഷിക പൂച്ചെടികളെയും പോലെ C. മജാലീസ് ഇരട്ട പ്രത്യുൽപാദനരീതികളായ അലൈംഗിക പ്രത്യൂൽപ്പാദനം വഴിയും കായിക പ്രത്യൂൽപ്പാദനം വഴിയും വംശവർദ്ധനവ് നടത്തുന്നു. [10] പരിസ്ഥിതികോൺവല്ലേറിയ മജാലിസ് (Convallaria majalis) ഭാഗികമായി തണലിൽ വളരുന്ന ഒരു സസ്യമാണ്. മീസോഫിൽ തരം സസ്യങ്ങൾ ആയ ഇവ ഇളം ചൂടുള്ള വേനൽക്കാലത്ത് ആണ് വളരുന്നത്. എക്കൽമണ്ണ്, അല്ലെങ്കിൽ മണൽ, ആസിഡ് അല്ലെങ്കിൽ മിതമായ ആൽക്കലൈൻ സ്വഭാവമുളള മണ്ണ്, ധാരാളം അഴുകിയ ജൈവപദാർത്ഥം ഉള്ള മണ്ണ് എന്നിവയിലാണ് ഈ സസ്യം വളരുന്നത്.[11] വളരെ ക്ഷാരസ്വഭാവമുള്ള മണ്ണാണ് നല്ലതെന്ന് റോയൽ ഹോർട്ടി കൾച്ചറൽ സൊസൈറ്റി പ്രസ്താവിക്കുന്നു.[12] സമുദ്രനിരപ്പിൽ നിന്ന് 1,500 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഇവ ഒരു യൂറോഏഷ്യാറ്റിക്കും സബ്ഓഷ്യാറ്റിക് സ്പീഷീസും ആണ്.[13] ടാക്സോണമിചില ഇനങ്ങൾ ചില സസ്യശാസ്ത്രജ്ഞൻമാർ ഡിസറ്റിൻക്റ്റ് സ്പീഷീസുകളായോ, സബ്സ്പീഷീസുകളായോ ആയി വേർതിരിച്ചിരിക്കുന്നു.[14]
ചിത്രശാല
അവലംബം
കൂടുതൽ വായനയ്ക്ക്Vandepitte, Katrien; De Meyer, Tim; Jacquemyn, Hans (February 2013). "The impact of extensive clonal growth on fine-scale mating patterns: a full paternity analysis of a lily-of-the-valley population (Convallaria majalis)". Annals of Botany. 111: 623–628. doi:10.1093/aob/mct024. PMC 3605957. PMID 23439847. ബാഹ്യ ലിങ്കുകൾ![]()
|
Portal di Ensiklopedia Dunia