ലിസ മേരി പ്രെസ്ലി
ഒരു അമേരിക്കൻ ഗായികയും- ഗാന രചയിതാവും,അഭിനേത്രിയുമാണ് ലിസ മേരി പ്രെസ്‌ലി.(ജനനം: ഫെബ്രുവരി 1, 1968-ജനുവരി 12, 2023)[1] റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെയും പ്രസില്ല പ്രെസ്‌ലിയുടെയും ഒരെയൊരു മകളാണ്. തന്റെ പിതാവിന്റെ 10 കോടി ഡോളർ എസ്റ്റേറ്റിന്റെ ഒരേയൊരു അവകാശിയും ഒരു നീണ്ട സംഗീത കരിയറും ഉള്ള ലിസ നിരവധി ആൽബങ്ങളും വീഡിയോകളും ഇറക്കിയിട്ടുണ്ട്. റോക്ക് ആൻഡ് റോളിന്റെ രാജകുമാരി എന്നറിയപെടുന്ന ലിസ ഒരു ഗായിക, ഗാനരചയിതാവ് എന്ന നിലയിൽ റോക്ക്, കൺട്രി, ബ്ലൂസ്, ഫോക്ക് എന്നീ തരം സംഗീത ആൽബങ്ങൾ ആണ് കൂടുതലും ചെയ്തിട്ടുള്ളത്. ലിസ നാലു തവണ വിവാഹം ചെയ്തിട്ടുണ്ട്. 1988-ൽ സംഗീതജഞൻ ഡാനി കീഫിനെ വിവാഹ ചെയ്ത ഇവർക്ക് ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. പിന്നീട് പോപ് ഇതിഹാസം മൈക്കൽ ജാക്സനെ വിവാഹം ചെയ്ത ഇവർ കുറച്ചു കാലം അഭിനേതാവായ നിക്കോളസ് കേജ്ന്റ ഭാര്യയായിരുന്നു. പിന്നീട് സംഗീത സംവിധായകനായ [[മൈക്കൽ ലോക്ക്വുഡ്] നെ വിവാഹം ചെയ്ത ഇവർക്ക് ഈ ബന്ധത്തിൽ ഇരട്ട പെൺകുട്ടികൾ ഉണ്ട്. ആദ്യകാല ജീവിതം![]() 1968 ഫെബ്രുവരി 1 ന് [2]ടെന്നസിയിലെ മെംഫിസിലെ ബാപ്റ്റിസ്റ്റ് മെമ്മോറിയൽ ഹോസ്പിറ്റലിൽ എൽവിസിനും പ്രിസ്‌കില്ല പ്രെസ്‌ലിയ്ക്കും [3] 1967 മെയ് 1 ന് നടന്ന അവരുടെ വിവാഹത്തിന് ഒൻപത് മാസങ്ങൾക്കുശേഷം ലിസ മേരി ജനിച്ചു. മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം അവൾ അമ്മയോടൊപ്പം താമസിച്ചു.[4] അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾLisa Marie Presley എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia