ലീ മെറിവെതർ
ലീ ആൻ മെറിവെതർ (ജനനം: മെയ് 27, 1935) ഒരു അമേരിക്കൻ നടിയും മുൻ മോഡലും 1955 ലെ മിസ് അമേരിക്ക മത്സരത്തിലെ വിജയിയുമാണ്. 1970 കളിലെ ബർണാബി ജോൺസ് എന്ന ക്രൈം നാടകീയ പരമ്പരയിലെ ബഡ്ഡി എബ്സന്റെ സെക്രട്ടറിയും മരുമകളുമായ ബെറ്റി ജോൺസ് എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ഈ വേഷത്തിലൂടെ 1975 ലും 1976 ലും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശങ്ങളും 1977 ൽ എമ്മി അവാർഡും നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു. 1980 കളിലെ സിറ്റ്കോം ദി മൺസ്റ്റേഴ്സ് ടുഡേയിൽ ഹെർമൻ മൻസ്റ്ററിന്റെ നീണ്ട മുടിയുള്ള ഭാര്യ ലില്ലി മൺസ്റ്റർ എന്ന കഥാപാത്രത്തിലൂടെയും ക്യാറ്റ് വുമന്റെ ചിത്രീകരണത്തിലൂടെയും, ജൂലി ന്യൂമാറിനു പകരക്കാരിയായി ബാറ്റ്മാന്റെ (1966) ചലച്ചിത്രാവിഷ്ക്കരണത്തിലും ദ ടൈം ടണൽ എന്ന സയൻസ് ഫിക്ഷൻ പരമ്പരയിൽ അഭിനയിച്ചതിന്റെപേരിലും അവർ അറിയപ്പെടുന്നു. 2011 സെപ്റ്റംബറിൽ പരമ്പര അവസാനിക്കുന്നതുവരെ ഓൾ മൈ ചിൽഡ്രൻ എന്ന പകൽ സമയ സോപ്പ് ഓപ്പറയിൽ റൂത്ത് മാർട്ടിൻ എന്ന കഥാപാത്രമായി അവർ തുടർച്ചയായി അഭിനയിച്ചിരുന്നു. ആദ്യകാലംകാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ക്ലോഡിയസ് ഗ്രെഗ് മെറിവെതർ (ഒക്ടോബർ 13, 1904 - ജൂലൈ 15, 1954), എതേൽ ഈവ് മള്ളിഗൻ (മാർച്ച് 25, 1903 - മെയ് 21, 1996, ലോസ് ഏഞ്ചൽസ്) എന്നിവരുടെ മകളായി മെറിവെതർ ജനിച്ചു. അവർക്ക് ഡോൺ ബ്രെറ്റ് മെറിവെതർ (ജനനം: മെയ് 14, 1938) എന്ന പേരിൽ ഒരു സഹോദരനുണ്ട്. അരിസോണയിലെ ഫീനിക്സിൽ നിന്ന് കുടുംബം താമസം മാറിയ ശേഷം സാൻ ഫ്രാൻസിസ്കോയിലാണ് ബാല്യകാലം ചെലവഴിച്ചത്. ജോർജ്ജ് വാഷിംഗ്ടൺ ഹൈസ്കൂളിൽ പഠനത്തിനു ചേർന്ന കാലത്ത് അവിടെ അവളുടെ സഹപാഠികളിൽ ഒരാൾ ജോണി മാതിസ് ആയിരുന്നു. പിന്നീട് സാൻഫ്രാൻസിസ്കോയിലെ സിറ്റി കോളേജിൽ ചേർന്നപ്പോൾ അവിടെയുണ്ടായിരുന്ന സഹപാഠികളിൽ ഒരാൾ അഭിനേതാവ് ബിൽ ബിക്സ്ബി ആയിരുന്നു.[1] മിസ് സാൻ ഫ്രാൻസിസ്കോ പട്ടം നേടിയതിന് ശേഷം, മെറിവെതർ 1954 മിസ് കാലിഫോർണിയ[2] കിരീടം ചൂടുകയും പിന്നീട് 1955 ൽ മിസ് അമേരിക്കയായി കിരീടമണിയുകയും ചെയ്തു. ജോൺ ചാൾസ് ഡാലി ആതിഥേയത്വം വഹിച്ച വാട്ട്സ് മൈ ലൈൻ? എന്ന ഗെയിം ഷോയിൽ ഇക്കാലത്ത് അവൾ പ്രത്യക്ഷപ്പെട്ടു. മിസ് അമേരിക്കയുടെ കാലവധിക്കുശേഷം ടുഡേ എന്ന ഷോയിൽ ചേർന്നു.[3] ഔദ്യോഗികജീവിതം1950കൾ1955 മുതൽ 1956 വരെയുള്ള കാലത്ത് എൻബിസിയുടെ ദി ടുഡേ ഷോയിലെ "ടുഡേ ഗേൾ" ആയിരുന്നു മെറിവെതർ. 1959 ൽ റോബർട്ട് ലാൻസിംഗ് അഭിനയിച്ച 4 ഡി മാൻ എന്ന ചിത്രത്തിൽ ലിൻഡ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവർ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചു. ഫിൽ സിൽവേഴ്‌സ് ഷോ എന്ന ഹാസ്യപരമ്പരയുടെ "സൈറാനോ ഡി ബിൽകോ" എന്ന എപ്പിസോഡിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വകാര്യജീവിതംമെറിവെതർ 1958 ഏപ്രിൽ 20 ന് ഫ്രാങ്ക് അലറ്ററെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് നടിമാരായ കെയ്‌ൽ അലറ്റർ-ഓൾഡ്‌ഹാം (ജനനം 1960), ലെസ്ലി എ. അലറ്റർ (ജനനം 1963) എന്നിങ്ങനെ രണ്ട് പെൺമക്കളാണുണ്ടായിരുന്നത്. 1974 ൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. മെറിവെതർ 1986 സെപ്റ്റംബർ 21 ന് മാർഷൽ ബോർഡനെ വിവാഹം കഴിച്ചു.[4][5] അവലംബം
|
Portal di Ensiklopedia Dunia