ലുഡ്വിഗ് ഗട്ട്മാൻ
ഒരു ജർമ്മൻ-ബ്രിട്ടീഷ്[1] ന്യൂറോളജിസ്റ്റ് ആയിരുന്നു സർ ലുഡ്വിഗ് "പോപ്പ" ഗട്ട്മാൻ CBE FRS[2] (3 ജൂലൈ 1899 - 18 മാർച്ച് 1980).[3] [4] അദ്ദേഹം തുടക്കമിട്ട ശാരീരിക വൈകല്യമുള്ളവർക്കുള്ള കായിക മേളയായ സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ് പരിണമിച്ചാണ് പാരാലിമ്പിക്സ് ഉണ്ടായത്. രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നാസി ജർമ്മനിയിൽ നിന്ന് പലായനം ചെയ്ത ജൂത ഡോക്ടർ ആയ അദ്ദേഹം, ഭിന്നശേഷിക്കാർക്കുവേണ്ടി മാത്രമായുള്ള സംഘടിത ശാരീരിക പ്രവർത്തനങ്ങളുടെ സ്ഥാപകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.[5][6][7][8] മുൻകാലജീവിതം1899 ജൂലൈ 3 ന് ടോസ്റ്റിലെ ഒരു ജർമ്മൻ-ജൂത കുടുംബത്തിലാണ് ലുഡ്വിഗ് ഗട്ട്മാൻ ജനിച്ചത്. ടോസ്റ്റ് അന്ന് ജർമ്മൻ നിയന്ത്രണത്തിലുള്ള അപ്പർ സിലേഷ്യയിലായിരുന്നു, ഇപ്പോൾ അത് പോളണ്ടിലെ ടോസെകിലാണ് . മൂന്നു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം സൈലേഷ്യൻ നഗരമായ കൊനിഗ്ഷോട്ടെയിലേക്ക് (ഇന്ന് ചോർസോ, പോളണ്ട്) താമസം മാറി. അവിടെ അദ്ദേഹം സൈനികസേവനത്തിനായി വിളിക്കപ്പെടുന്നതിന് മുമ്പ് 1917 ൽ ഹ്യൂമാനിസ്റ്റിക് വ്യാകരണ സ്കൂളിൽ നിന്ന് അബിതുർ നേടി. ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം1917 ൽ കനിഗ്ഷുട്ടിലെ ആക്സിഡന്റ് ഹോസ്പിറ്റലിൽ സന്നദ്ധസേവനം നടത്തുന്നതിനിടയിലാണ് കാൽവിരലിന് പരിക്കേറ്റ ഒരു രോഗിയെ ഗട്ട്മാൻ ആദ്യമായി കണ്ടത്. കൽക്കരി ഖനിത്തൊഴിലാളിയായിരുന്നു രോഗി പിന്നീട് സെപ്സിസ് മൂലം മരിച്ചു.[3] ഗട്ട്മാൻ 1918 ഏപ്രിലിൽ ബ്രെസ്ലൌ സർവകലാശാലയിൽ മെഡിക്കൽ പഠനം ആരംഭിച്ചു. 1919 ൽ ഫ്രീബർഗ് സർവകലാശാലയിലേക്ക് മാറിയ അദ്ദേഹം 1924 ൽ ഡോക്ടറേറ്റ് ഓഫ് മെഡിസിൻ നേടി. 1933 ആയപ്പോഴേക്കും ഗട്ട്മാൻ ബ്രെസ്ലാവിൽ (ഇപ്പോൾ പോളണ്ടിലെ റോക്വാ) ന്യൂറോ സർജനായി ജോലി ചെയ്യുകയും സർവകലാശാലയിൽ ലക്ചറർ ആകുകയും ചെയ്തു.[9] ന്യൂറോ സർജറിയുടെ തുടക്കക്കാരനായ ഓറ്റ്ഫ്രിഡ് ഫോസ്റ്ററുടെ കീഴിൽ ഗട്ട്മാൻ ഗവേഷണം നടത്തി. ഫോസ്റ്ററിന്റെ ആദ്യ സഹായിയായി വിജയകരമായി പ്രവർത്തിച്ചിട്ടും, ഗട്ട്മാനെ ന്യൂറാംബർഗ് നിയമപ്രകാരം 1933 ൽ യൂണിവേഴ്സിറ്റി നിയമനത്തിൽ നിന്നും ജോലിയിൽ നിന്നും പുറത്താക്കുകയും അദ്ദേഹത്തിന്റെ തലക്കെട്ട് “ക്രാങ്കൻബെഹാൻഡ്‌ലർ” (രോഗികളെ ചികിത്സിക്കുന്നയാൾ) എന്ന് മാറ്റുകയും ചെയ്തു.[10] നാസികൾ അധികാരത്തിൽ വന്നതോടെ, ജൂതരെ തൊഴിൽപരമായി വൈദ്യശാസ്ത്രത്തിൽ നിന്ന് വിലക്കുകയും, അദ്ദേഹത്തെ ബ്രെസ്ലാവ് ജൂത ആശുപത്രിയിൽ ജോലി ചെയ്യാൻ നിയോഗിക്കുകയും ചെയ്തു. അവിടെ അദ്ദേഹം 1937 ൽ മെഡിക്കൽ ഡയറക്ടറായി. 1938 നവംബർ ഒൻപതിന് ക്രിസ്റ്റാൽനാച്ചിൽ ജൂത ജനതയ്ക്കും സ്വത്തുക്കൾക്കുമെതിരായ അക്രമ ആക്രമണത്തെ തുടർന്ന്, ഏതൊരു രോഗികളെയും ചോദ്യം ചെയ്യാതെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഗട്ട്മാൻ തന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം അദ്ദേഹം ഗെസ്റ്റപ്പോയോട് തന്റെ തീരുമാനത്തെ ന്യായീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 64 പേരിൽ 60 രോഗികളെ അറസ്റ്റിൽ നിന്നും തടങ്കൽപ്പാളയങ്ങളിലേക്ക് അയക്കുന്നതിൽ നിന്നും രക്ഷപ്പെടുത്തി. ബ്രിട്ടനിലേക്കുള്ള രക്ഷപ്പെടൽനാസികളുടെ ജൂത വേട്ട കാരണം 1939 ന്റെ തുടക്കത്തിൽ ഗട്ട്മാനും കുടുംബവും ജർമ്മനി വിട്ടു. നാസികൾ അദ്ദേഹത്തിന് പോർച്ചുഗീസ് സ്വേച്ഛാധിപതി അന്റോണിയോ ഡി ഒലിവേര സലാസറിന്റെ സുഹൃത്തിനെ ചികിത്സിക്കാൻ പോർച്ചുഗലിലേക്ക് പോകാൻ വിസ നൽകിയപ്പോൾ അദ്ദേഹത്തിന് രക്ഷപ്പെടാനുള്ള അവസരം ലഭിച്ചു.[11] ലണ്ടൻ വഴി ജർമ്മനിയിലേക്ക് മടങ്ങാൻ ഗട്ട്മാൻ തീരുമാനിച്ചിരുന്നു, അപ്പോൾ കൗൺസിൽ ഫോർ അസിസ്റ്റിംഗ് റെഫ്യൂജി അക്കാദമിക്സ് (CARA) യുണൈറ്റഡ് കിംഗ്ഡത്തിൽ തുടരാൻ അദ്ദേഹത്തിന് അവസരം ഒരുക്കി. ഭാര്യ എൽസ് സാമുവൽ ഗട്ട്മാൻ, മകൻ ഡെന്നിസ്, മകൾ ഇവ എന്നിവരോടൊപ്പം 1939 മാർച്ച് 14 ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ അദ്ദേഹം എത്തി.[3] CARA അവർക്കുവേണ്ടി ബ്രിട്ടീഷ് ഹോം ഓഫീസുമായി ചർച്ച നടത്തി, ഓക്സ്ഫോർഡിൽ സ്ഥിരതാമസമാക്കാൻ സഹായിക്കുന്നതിന് ഗട്ട്മാനും കുടുംബത്തിനും 250 പൌണ്ട് (2019 ൽ അതിന് 16000 പൌണ്ട് മൂല്യമുണ്ട്) നൽകി. റാഡ്ക്ലിഫ് ഇൻഫർമറിയിലെ ന്യൂഫീൽഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂറോസർജറിയിൽ ഗട്ട്മാൻ നട്ടെല്ലിന്റെ പരിക്കിൽ ഗവേഷണം തുടർന്നു. ലോൺസ്‌ഡേൽ റോഡിലെ ഒരു ചെറിയ സെമി ഡിറ്റാച്ച്ഡ് വീട്ടിലേക്ക് മാറുന്നതുവരെ കുടുംബം ഏതാനും ആഴ്ചകൾ ബല്ലിയോൾ കോളേജിലെ മാസ്റ്റേഴ്‌സ് ലോഡ്ജിൽ (മാസ്റ്റർ സാൻഡി ലിൻഡ്‌സേയ്‌ക്കൊപ്പം ) താമസിച്ചു.[12] ഗ്രീക്കോട്ട്സ് സ്കൂളിലെ ഹെഡ്മിസ്ട്രസ് രണ്ട് കുട്ടികൾക്കും സൌജന്യ അഡ്മിഷൻ വാഗ്ദാനം ചെയ്തു. കുടുംബം ഓക്സ്ഫോർഡ് ജൂത സമൂഹത്തിൽ പെട്ടവരായിരുന്നു, ഇപ്പോൾ പ്രശസ്ത നടിയായ മിറിയം മർഗോലിസുമായി സൗഹൃദം സ്ഥാപിച്ചത് ഇവാ ഓർക്കുന്നു.[13] യൂറോപ്പിൽ നിന്ന് നാടുകടത്തപ്പെട്ട അക്കാദമിക് ജൂതന്മാരുടെ വരവിന്റെ ഫലമായി ഓക്സ്ഫോർഡിലെ ജൂത സമൂഹം അതിവേഗം വളരുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഗട്ട്മാനും കുടുംബവും കാരാ കൗൺസിലറും ബാലിയോൽ കോളേജിലെ മാസ്റ്ററുമായ ലിൻഡ്സെ പ്രഭുവിന്റെ വീട്ടിൽ താമസിച്ചു.[14] സ്റ്റോക്ക് മാൻഡെവിൽ ആശുപത്രി1943 സെപ്റ്റംബറിൽ ബ്രിട്ടീഷ് സർക്കാർ ഗട്ട്മാനോട് ബക്കിംഗ്ഹാംഷെയറിലെ സ്റ്റോക്ക് മാൻഡെവിൽ ആശുപത്രിയിൽ ദേശീയ നട്ടെല്ല് പരിക്കേറ്റ കേന്ദ്രം സ്ഥാപിക്കാൻ ആവശ്യപ്പെട്ടു.[3] നട്ടെല്ലിന് പരിക്കേറ്റ പൈലറ്റുമാരുടെ ചികിത്സയും പുനരധിവാസവും ഉറപ്പുവരുത്തുന്നതിനായി റോയൽ എയർഫോഴ്‌സിൽ നിന്നാണ് ഈ സംരംഭം ആരംഭിച്ചത്.[15] 1944 ഫെബ്രുവരി 1 ന്, യുണൈറ്റഡ് കിംഗ്ഡത്തിലെ നട്ടെല്ലിന്റെ പരിക്കിനുള്ള ആദ്യത്തെ സ്പെഷ്യലിസ്റ്റ് യൂണിറ്റായ ആ കേന്ദ്രം തുറന്നപ്പോൾ, ഗട്ട്മാനെ അതിന്റെ ഡയറക്ടറായി നിയമിച്ചു (1966 വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു). പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചികിത്സാരീതിയാണ് കായിക വിനോദമെന്ന് അദ്ദേഹം വിശ്വസിച്ചു, ശാരീരിക ശക്തിയും ആത്മാഭിമാനവും വളർത്തിയെടുക്കാൻ അവരെ അത് സഹായിക്കുന്നു എന്നദ്ദേഹം വിശ്വസിച്ചു.[16] 1945 ൽ ഗട്ട്മാൻ ബ്രിട്ടീഷ് പൗരനായി.[17] വികലാംഗരായ യുദ്ധവിദഗ്ദ്ധർക്കായി അദ്ദേഹം ആദ്യത്തെ സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ് സംഘടിപ്പിച്ചു. 1948 ജൂലൈ 29 ന്, ലണ്ടൻ ഒളിമ്പിക്സ് ആരംഭിച്ച അതേ ദിവസം ആശുപത്രിയിൽ വെച്ച് ആദ്യ കായികമേള നടന്നു. പങ്കെടുത്ത എല്ലാവരും നട്ടെല്ലിന് പരിക്കേറ്റവരായിരുന്നതിനാൽ വീൽചെയറുകളിൽ ആണ് മത്സരം നടന്നത്.[16] ദേശീയ പരിപാടികളിൽ പങ്കെടുക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗട്ട്മാൻ പാരാപ്ലെജിക് ഗെയിംസ് എന്ന പദം ഉപയോഗിച്ചു. ഇത് പിന്നീട് " പാരാലിമ്പിക് ഗെയിംസ് " എന്നറിയപ്പെട്ടു. ഇത് പിന്നീട് "പാരലൽ ഗെയിംസ്" ആയി മാറുകയും മറ്റ് വൈകല്യങ്ങൾ ബാധിച്ചവരെക്കൂടി അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. പാരാലിമ്പിക്സ്![]() 1952 ആയപ്പോഴേക്കും 130 ലധികം അന്താരാഷ്ട്ര മത്സരാർത്ഥികൾ സ്റ്റോക്ക് മാൻഡെവിൽ ഗെയിംസിൽ പങ്കെടുത്തു. വാർഷിക മൽസരം വളർന്നപ്പോൾ, പങ്കെടുത്ത എല്ലാവരുടെയും ധാർമ്മികതയും പരിശ്രമവും ഒളിമ്പിക് ഗെയിംസിന്റെ സംഘാടകരെയും അന്താരാഷ്ട്ര കമ്മ്യൂണിറ്റിയിലെ അംഗങ്ങളെയും ആകർഷിക്കാൻ തുടങ്ങി. 1956 ലെ സ്റ്റോക്ക് മാൻഡെവിൽ ഗെയിംസിൽ, വീൽചെയർ കായികരംഗത്ത് നിന്ന് ലഭിച്ച സാമൂഹികവും മാനുഷികവുമായ മൂല്യങ്ങളിലൂടെ ഒളിമ്പിക് പ്രസ്ഥാനത്തിന് നൽകിയ സേവനത്തിലെ മികച്ച നേട്ടത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സർ തോമസ് ഫിയർലി കപ്പ് നൽകി. 1960 ൽ റോമിൽ നടന്ന ഔദ്യോഗിക സമ്മർ ഒളിമ്പിക്‌സിനൊപ്പം അന്താരാഷ്ട്ര സ്റ്റോക്ക് മാൻഡെവിൽ ഗെയിമുകൾ നടന്നപ്പോൾ, ഒളിമ്പിക് ഗെയിംസിന് തുല്യമായ ഒരു അന്താരാഷ്ട്ര ഗെയിമിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കപ്പെട്ടു. വേൾഡ് ഫെഡറേഷൻ ഓഫ് എക്സ്-സർവീസ്മെൻ (വികലാംഗർക്കായുള്ള കായികത്തെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര പ്രവർത്തക സംഘം) പിന്തുണയോടെ സംഘടിപ്പിച്ച ഒൻപതാം വാർഷിക അന്തർദ്ദേശീയ സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ് ഇപ്പോൾ ആദ്യത്തെ പാരാലിമ്പിക് ഗെയിംസ് ആയി അംഗീകരിച്ചു. ("പാരാലിമ്പിക് ഗെയിംസ്" എന്ന പദം ഐഒസി 1984 ൽ മുൻകൂട്ടി പ്രയോഗിച്ചു).[18] 1961 ൽ ഗട്ട്മാൻ ബ്രിട്ടീഷ് സ്പോർട്സ് അസോസിയേഷൻ ഫോർ ഡിസേബിൾഡ് സ്ഥാപിച്ചു, ഇത് പിന്നീട് ഇംഗ്ലീഷ് ഫെഡറേഷൻ ഓഫ് ഡിസെബിലിറ്റി സ്പോർട്ട് എന്നറിയപ്പെട്ടു. പിൽക്കാല ജീവിതം1961 ൽ ഗട്ട്മാൻ ഇന്റർനാഷണൽ മെഡിക്കൽ സൊസൈറ്റി ഓഫ് പാരപ്ലെജിയ സ്ഥാപിച്ചു. ഇപ്പോൾ ഇന്റർനാഷണൽ സ്പൈനൽ കോർഡ് സൊസൈറ്റി (ISCoS) എന്നറിയപ്പെടുന്ന ആ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. 1970 വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു.[19] പാരപ്ലെജിയ (ഇപ്പോൾ സ്പൈനൽ കോർഡ് എന്ന് നാമകരണം ചെയ്യപ്പെട്ടു) ജേണലിന്റെ ആദ്യ എഡിറ്ററായിരുന്നു അദ്ദേഹം.[20] 1966 ൽ ക്ലിനിക്കൽ ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹം പിന്നീടും കായികരംഗത്ത് തുടർന്നു. വിരമിച്ച ശേഷം, അടുത്ത ആളുകൾക്കിടയിൽ 'പോപ്പ ജി' എന്ന് സ്നേഹപൂർവ്വം അറിയപ്പെട്ടിരുന്ന അദ്ദേഹം, ഹോർട്ടികൾച്ചറിലേക്ക് തിരിഞ്ഞു. 1979 ഒക്ടോബറിൽ ഗട്ട്മാന് ഹൃദയാഘാതം സംഭവിച്ചു. 1980 മാർച്ച് 18 ന് 80 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.[21] ലെഗസി![]() യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണൽ സെന്റർ ഫോർ ഡിസെബിലിറ്റി സ്പോർട്ടായ സ്റ്റോക്ക് മണ്ടെവിൽ സ്റ്റേഡിയം, അദ്ദേഹം ആശുപത്രിയോട് ചേർന്ന് വികസിപ്പിച്ചെടുത്തതാണ്.[22] ബാഴ്‌സലോണയിലെ ഒരു സ്പെഷ്യലിസ്റ്റ് ന്യൂറോ റിഹാബിലിറ്റേഷൻ ഹോസ്പിറ്റൽ Institut Guttmann , അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്.[23] സ്‌പെയിനിലെ പാരാപ്ലീജിക്കുകൾക്കായുള്ള ആദ്യത്തെ പുനരധിവാസ ക്ലിനിക്കായ ഇതിന്റെ സ്ഥാപകൻ, ഗില്ലെർമോ ഗോൺസാലസ് ഗിൽബെ, പാരാപ്ലെജിയ ബാധിച്ച ശേഷം ഇംഗ്ലണ്ടിൽ ലുഡ്‌വിഗ് ഗട്ട്മാന്റെ ചികിൽസയിൽ മികച്ച പുരോഗതി നേടിയ വ്യക്തിയാണ്. ലണ്ടൻ 2012 സമ്മർ പാരാലിമ്പിക്സ്, ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി 2012 ജൂണിൽ, സ്റ്റോക്ക് മാണ്ടെവിൽ സ്റ്റേഡിയത്തിൽ ഗട്ട്മാന്റെ പൂർണ്ണകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. ഗെയിംസിന് ശേഷം ഇത് നാഷണൽ സ്പൈനൽ ഇൻജുറി സെന്ററിലേക്ക് മാറ്റി. ഗട്ട്മാന്റെ മകൾ ഇവാ ലോഫ്‌ലറെ ലണ്ടൻ 2012 പാരാലിമ്പിക് ഗെയിംസ് അത്‌ലറ്റ്സ് ഗ്രാമത്തിന്റെ മേയറായി നിയമിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുശേഷവും സ്റ്റോക്ക് മണ്ടെവില്ലെയിൽ ഗട്ട്മാന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ടിവി ഫിലിം 2012 ഓഗസ്റ്റിൽ ബിബിസി ദി ബെസ്റ്റ് ഓഫ് മെൻ എന്ന പേരിൽ പ്രക്ഷേപണം ചെയ്തു<i id="mwuA">.</i> ലൂസി ഗാനോൺ എഴുതിയ ഈ ചിത്രത്തിൽ എഡി മർസൻ ഡോ. ഗട്ട്മാനായും, റോബ് ബ്രൈഡൺ ഗുരുതരമായി പരിക്കേറ്റ രോഗികളിൽ ഒരാളായും അഭിനയിച്ചു. 2012 ഒളിമ്പിക് വില്ലേജിന്റെ സൈറ്റിൽ ജിപി, ഓർത്തോപെഡിക്, സ്പോർട്സ്, എക്സർസൈസ് മെഡിസിൻ ഔട്ട്‌പേഷ്യന്റ് സേവനങ്ങളും ഇമേജിംഗും നൽകുന്ന എൻഎച്ച്എസ് സൗകര്യമാണ് സർ ലുഡ്വിഗ് ഗട്ട്മാൻ സെന്റർ. ഗട്ട്മാന്റെ പയനിയറിംഗ് പ്രവർത്തനവും സുഷുമ്‌നാ നാഡി പരിചരണത്തിൽ ആജീവനാന്ത സംഭാവനയും തിരിച്ചറിയുന്നതിനായി ഇന്റർനാഷണൽ മെഡിക്കൽ സൊസൈറ്റി ഓഫ് പാരപ്ലെജിയ (ഇപ്പോൾ ISCoS) സർ ലുഡ്വിഗ് ഗട്ട്മാൻ പ്രഭാഷണം ആരംഭിച്ചു.[20] ജർമ്മൻ മെഡിക്കൽ സൊസൈറ്റി ഫോർ പാരാപ്ലെജിയയുടെ ലുഡ്‌വിഗ് ഗട്ട്മാൻ പ്രൈസ് "നട്ടെല്ല് പരിക്കിനെക്കുറിച്ചുള്ള ക്ലിനിക്കൽ ഗവേഷണ മേഖലയിലെ മികച്ച ശാസ്ത്രീയ പ്രവർത്തനത്തിന്" നൽകുന്നു.[24] പാരാലിമ്പിക്സിന്റെ ജന്മസ്ഥലം ആയ സ്റ്റോക്ക് മാണ്ടെവിൽ സ്റ്റേഡിയത്തിൽ 2019 ൽ നാഷണൽ പാരാലിമ്പിക് ഹെറിറ്റേജ് സെന്റർ ആരംഭിച്ചു, ആദ്യകാല പാരാലിമ്പിക് പ്രസ്ഥാനത്തിന്റെ ശേഖരങ്ങളും പ്രൊഫസർ സർ ലുഡ്വിഗ് ഗട്ട്മാൻ വഹിച്ച കേന്ദ്ര പങ്കും അവിടെ പ്രദർശിപ്പിക്കുന്നു. 2021 ജൂലൈ 3 ന് ലുഡ്‌വിഗ് ഗട്ട്മാന്റെ 122-ാം ജന്മദിനം ആഘോഷിക്കുന്നതിനായി ഗൂഗിൾ അതിന്റെ ഹോംപേജിൽ അദ്ദേഹത്തിന്റെ ഡൂഡിൽ പ്രദർശിപ്പിച്ചു.[25] [26] ബഹുമതികൾസ്റ്റോക്ക് മണ്ടെവില്ലെ പെൻഷൻസ് ആശുപത്രിയിലെ നട്ടെല്ല് പരിക്ക് കേന്ദ്രത്തിന്റെ ചുമതലയുള്ള ന്യൂറോളജിക്കൽ സർജൻ എന്ന നിലയിൽ, 1950 ലെ കിംഗ്സ് ജന്മദിനാഘോഷത്തിൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ (ഒബിഇ) ഓഫീസറായി നിയമിതനായി. 1957 ജൂൺ 28 ന് അദ്ദേഹം വെനറബിൾ ഓർഡർ ഓഫ് സെന്റ് ജോൺ അസോസിയേറ്റ് ഓഫീസറായി. 1960 ൽ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ (സിബിഇ) ആയി സ്ഥാനക്കയറ്റം ലഭിച്ചു . 1966 ൽ എലിസബത്ത് രാജ്ഞി അദ്ദേഹത്തെ നൈറ്റ് ചെയ്തു.[9] ഗട്ട്മാന്റെ ജീവിതത്തെയും പ്രവർത്തനത്തെയും ബഹുമാനിക്കുന്നതിനായി 2013 ഒക്ടോബർ 24 ന് നാഷണൽ സ്പൈനൽഇൻജുറീസ് സെന്ററിൽ അസോസിയേഷൻ ഓഫ് ജ്യൂയിഷ് റെഫ്യൂജീസ് (എജെആർ) ഒരു സ്മാരക ഫലകം അനാച്ഛാദനം ചെയ്തു. എജെആറിന്റെ സജീവ അംഗമെന്ന നിലയിൽ അദ്ദേഹം 25 വർഷത്തിലേറെ ബോർഡിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[9] തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
അവലംബംഅവലംബങ്ങൾ
ഗ്രന്ഥസൂചിക
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia