ലുഡ്വിഗ് പിസ്കസെക്ക്പിസ്കസെക്ക്സ് അടയാളം വിവരിച്ചതിന്റെ പേരിൽ ഓർമ്മിക്കപ്പെടുന്ന ഒരു ഓസ്ട്രിയൻ പ്രസവചികിത്സകനായിരുന്നു ലുഡ്‌വിഗ് പിസ്‌കസെക്ക് (16 നവംബർ 1854, കാർകാഗ്, ഹംഗറി – 19 സെപ്റ്റംബർ 1932, വിയന്ന). വിയന്നയിൽ പരിശീലനം നേടിയ അദ്ദേഹം 1882-ൽ ഡോക്ടറേറ്റ് നേടി.[1] അദ്ദേഹം 1884 വരെ ആൽബർട്ട് ക്ലിനിക്കിൽ ശസ്ത്രക്രിയയിൽ അപ്രന്റീസായി പ്രവർത്തിച്ചു. 1888 വരെ ജോസെഫ് സ്പാത്ത് (1823-1896) അദ്ദേഹത്തിന്റെ പിൻഗാമിയായ ഓഗസ്റ്റ് ബ്രെസ്‌കി (1832-1889) എന്നിവരുടെ കീഴിലുള്ള രണ്ടാമത്തെ പ്രസവചികിത്സാ ക്ലിനിക്കിൽ അസിസ്റ്റന്റായിരുന്നു അദ്ദേഹം. 1890-ൽ ലിൻസിലും 1901-ൽ വിയന്നയിലും അദ്ദേഹം പ്രസവചികിത്സ വിഭാഗത്തിൽ പ്രൊഫസറായി. മിഡ്‌വൈഫറിയെക്കുറിച്ചുള്ള Lehrbuch für Schülerinnen des Hebammenkurses und Nachschlagebuch für Hebammen (ലെഹ്‌ർബുച്ച് ഫർ ഷൂലെറിൻ ഡെസ് ഹെബാമെൻകുർസെസ് ആൻഡ് നാച്ച്‌ഷ്‌ലാഗെബുച്ച് ഫൂർ ഹെബാമ്മൻ) എന്ന പാഠപുസ്തകത്തിന്റെ രചയിതാവായിരുന്നു അദ്ദേഹം, അത് നിരവധി പതിപ്പുകളായി പ്രസിദ്ധീകരിച്ചു. [2][3] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia