ലൂബ റോബിൻ ഗോൾഡ്സ്മിത്ത്ലൂബ റോബിൻ ഗോൾഡ്സ്മിത്ത് (ജീവിതകാലം: ജനുവരി 17, 1879 - ഒക്ടോബർ 7, 1931) പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ ഫിസിഷ്യനും ക്ലബ് വനിതയുമായിരുന്നു. ആദ്യകാലജീവിതംനതാനിയൽ റോബിന്റെയും ബിയാട്രിസ് മലാമദ് റോബിന്റെയും മകളായി ഉക്രെയ്നിലെ ഉമാനിലാണ് (അന്ന് റഷ്യൻ സാമ്രാജ്യത്തിൽ) ലൂബ നതാലിയ റോബിൻ ജനിച്ചത്.[1] കൗമാരപ്രായത്തിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് മാറിയ അവൾ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിലെ ഹൈസ്കൂളിൽ ചേർന്നു. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗ് സ്കൂൾ ഓഫ് മെഡിസിനിൽ പ്രവേശനം നേടിയ ആദ്യ വനിതയായിരുന്നു അവർ, അവിടെ 1902-ൽ തൻറെ മെഡിക്കൽ ബിരുദം പൂർത്തിയാക്കി. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലും വിദേശത്ത് വിയന്നയിലും ബെർലിനിലും അവർ ഉപരി പഠനം നടത്തി.[2] കരിയർപിറ്റ്സ്ബർഗിൽ 1903 മുതൽ 1905 വരെ[3] നഗരത്തിലെ പാട്ടസ്വത്തുകളുടെ ഇൻസ്പെക്ടറായിരുന്ന അവർ, നഗര ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ചു. 1911-ൽ, പിറ്റ്സ്ബർഗിൽ സൗജന്യ സ്കൂൾ ഉച്ചഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ അടുക്കളകൾ നിർമ്മിക്കുന്നതിനുമുള്ള ഒരു കമ്മിറ്റിക്ക് നേതൃത്വം നൽകി.[4] യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെൽത്ത് അഡ്വൈസറി കമ്മിറ്റിയുടെയും നാഷണൽ കൗൺസിൽ ഓഫ് ജൂയിഷ് വുമണിന്റെ പബ്ലിക് ഹെൽത്ത് കമ്മിറ്റിയുടെയും അധ്യക്ഷയായിരുന്നു അവർ.[5] 1922-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെൽത്ത് സർവീസിന്റെ വനിതാ ഉപദേശക സമിതിയിലേക്ക് അവർ നിയമിതയായി.[6] 1915 മുതൽ 1919 വരെയുള്ള കാലഘട്ടത്തിൽ പിറ്റ്സ്ബർഗ് സർവകലാശാലയിൽ വനിതകളുടെ മെഡിക്കൽ ഉപദേഷ്ടാവായിരുന്നു അവർ.[7] പിറ്റ്സ്ബർഗ് സർവകലാശാലയിലും കാർണഗീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും അവർ അദ്ധ്യയനം നടത്തി. പിറ്റ്സ്ബർഗിലെ വുമൺസ് മെഡിക്കൽ സൊസൈറ്റി പ്രസിഡന്റായിരുന്ന അവർ കൂടാതെ വിമൻസ് നാഷണൽ മെഡിക്കൽ സൊസൈറ്റി, അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി വിമൻ, വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡം എന്നിവയിൽ അംഗത്വം വഹിച്ചിരുന്നു.[8] സ്വകാര്യ ജീവിതം1905-ൽ ലൂബ റോബിൻ സഹ ഡോക്ടർ മിൽട്ടൺ ഗോൾഡ്സ്മിത്തിനെ വിവാഹം കഴിച്ചു. അവർക്ക് നോർമൻ, ആൽബർട്ട് എന്നീ രണ്ട് ആൺമക്കളുണ്ടായിരുന്നു. ലൂബ റോബിൻ ഗോൾഡ്സ്മിത്ത് 1931-ൽ, 52-ആം വയസ്സിൽ, ക്യാൻസർ ചികിത്സയ്ക്കായി മയോ ക്ലിനിക്കിൽ പ്രവേശിപ്പിക്കപ്പെടുകയും ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം മരണമടയുകയും ചെയ്തു.[9] 1932 മുതൽ, പിറ്റ്സ്ബർഗ് സർവകലാശാലയിൽ അവരുടെ പേരിൽ ഒരു മെഡിക്കൽ സ്കോളർഷിപ്പ് നൽകുന്നുണ്ട്.[10][11] അവലംബം
|
Portal di Ensiklopedia Dunia