ലൂയിസ് അമ്ലങ്ങളും ലൂയിസ് ക്ഷാരങ്ങളും
ലൂയിസ് അമ്ലം എന്നാൽ ലൂയിസ് ക്ഷാരവുമായി പ്രവർത്തിച്ച് ഒരു ലൂയിസ്അഡ്ഡ്ഡക്റ്റ് ഉണ്ടാക്കുന്ന രാസസ്പീഷീസാണ്. ലൂയിസ് അമ്ലത്തിന് ഒരു ജോഡി ഇലക്ട്രോണുകൾ നൽകി ലൂയീസ് അഡ്ഡ്‌ഡക്റ്റ് ഉണ്ടാക്കുന്ന ഏത് രാസസ്പീഷീസിനേയും ഒരു ലൂയീസ് ക്ഷാരം എന്നു പറയുന്നു. ഉദാഹരണത്തിന്, OH−ഉം NH3ഉം ലൂയിസ് ക്ഷാരങ്ങളാണ്.[1] കാരണം, ബന്ധനത്തിൽ ഉൾപ്പെടാത്ത ഇലക്ട്രോൺ ജോഡികളെ (lone pair of electrons )വിട്ടുകൊടുക്കാനുള്ള കഴിവുണ്ട്. അഡ്ഡ്ഡക്റ്റിൽ ലൂയീസ് ക്ഷാരം എത്തിച്ചുകൊടുക്കുന്ന ഇലക്ട്രോൺജോഡികളെ ലൂയിസ് അമ്ലവും ലൂയിസ് ക്ഷാരവും പങ്കുവെയ്ക്കുന്നു. ഒരു രാസപ്രവർത്തനത്തിന്റെ സന്ദർഭത്തിൽ മാത്രമേ ലൂയിസ് അമ്ലം, ലൂയിസ് ക്ഷാരം എന്നീ വാക്കുകൾക്ക് പ്രസക്തിയുള്ളൂ. ഉദാഹരണത്തിന്, Me3Bഉം NH3ഉം തമ്മിലുള്ള രാസപ്രവർത്തനത്തിൽ Me3BNH3ഉണ്ടാകുമ്പോൾ, Me3Bലൂയിസ് അമ്ലമായും NH3ലൂയിസ് ക്ഷാരമായും പ്രവർത്തിക്കുന്നു. Me3BNH3ആണ് ഇവിടുത്തെ ലൂയിസ് അഡ്ഡ്‌ഡക്റ്റ്. ഗിൽബർട്ട്. എൻ. ലൂയിസുമായി ബന്ധപ്പെട്ടാണ് ഇവയ്ക്ക് ഈ പേരുകൾ നൽകിയിരിക്കുന്നത്. ഇതും കാണുക
അവലംബംകൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia