ലൂയിസ് കംഫർട്ട് ടിഫാനി
ഒരു അമേരിക്കൻ ചിത്രകാരനാണ് ലൂയിസ് കംഫർട്ട് ടിഫാനി. കരകൗശലരംഗത്തും അലങ്കാരരംഗത്തും ഇദ്ദേഹം പ്രശസ്തനാണ്[1]. ജീവിതരേഖ1848 ഫെബ്രുവരി 18-നു ന്യൂയോർക്കിൽ ജനിച്ചു. അവിടത്തെ ഏതാനും ചിത്രകാരന്മാരിൽ നിന്ന് ചെറുപ്പത്തിലേ ജലച്ചായ ചിത്രരചന അഭ്യസിച്ചു. തുടർന്ന് പാരീസിലായിരുന്നു ഉപരിപഠനം നടത്തിയത്. പൂർവദേശത്തെ പ്രകൃതിദൃശ്യങ്ങളുടെ ഗൃഹാതുരത്വം കലർന്ന ആവിഷ്കാരങ്ങളായിരുന്നു ആദ്യകാലചിത്രങ്ങൾ. ആദ്യകാല ഗുരുക്കന്മാരിലൊരാളായ ജോർജ് ഇന്നസിന്റെ സ്വാധീനം അവയിലെല്ലാം പ്രകടമായിരുന്നു. യൂറോപ്യൻ പര്യടനം ഇദ്ദേഹത്തെ നവോത്ഥാനകലയുടെ ആരാധനകനാക്കി. തുടർന്ന് അലങ്കാരവേലകളിലും വാസ്തുവിദ്യയിലുമായി താത്പര്യം. ന്യയൂയോർക്കിൽ തിരിച്ചെത്തിയശേഷം 1878-ൽ ഇദ്ദേഹം ലൂയി കംഫർട്ട് ടിഫാനി ഫൗണ്ടേഷൻ സ്ഥാപിച്ചു. കലാമേന്മയാർന്ന വീട്ടുപകരണങ്ങൾ വിളക്കുക, ചില്ലുപാത്രങ്ങൾ, ആഭരണങ്ങൾ എന്നിവ നിർമിച്ചു വിതരണം ചെയ്യുക എന്നിവയായിരുന്നു ആ സ്ഥാപനത്തിന്റെ പ്രവർത്തനം. പക്ഷേ ടിഫാനിയുടെ സവിശേഷമായ സംഭാവന 'ഫാവ്റിൽ' എന്നറിയപ്പെടുന്ന പ്രത്യേകതരം ചില്ലുപാത്രങ്ങളാണ്. രൂപകല്പന മാത്രമല്ല, അതിന്റെ നിർമ്മാണസാങ്കേതികവിദ്യയും ടിഫാനി തന്നെയായിരുന്നു വികസിപ്പിച്ചെടുത്തത്. ഗൃഹാലങ്കാരരംഗത്തും ഇദ്ദേഹവും ഇദ്ദേഹത്തിന്റെ സ്ഥാപനവും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്[2]. 1933 ജനു. 17-ന് ഇദ്ദേഹം അന്തരിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾLouis Comfort Tiffany എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia