ലൂയിസ് ക്ലോഡ് റിചാർഡ്ഒരു ഫ്രഞ്ച് സസ്യശാസ്ത്രകാരനും സസ്യചിത്രകാരനുമായിരുന്നു ലൂയിസ് ക്ലോഡ് റിചാർഡ് (Louis Claude Marie Richard). (19 സെപ്തംബർ 1754 – 6 ജൂൺ1821). ![]() Stylidium laricifolium വെർസൈലിസിൽ ആണ് റിചാർഡ് ജനിച്ചത്. 1781-89 കാലത്ത് അദ്ദേഹം മധ്യ അമേരിക്കയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നും സസ്യഭാഗങ്ങൾ ശേഖരിച്ചു. തിരിച്ചെത്തിയ റിചാർഡ് പാരീസിലെ École de médecine -ൽ പ്രഫസറായി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ Demonstrations botaniques (1808), De Orchideis europaeis (1817), Commentatio botanica de Conifereis et Cycadeis (1826), De Musaceis commentatio botanica (1831) എന്നിവ ഉൾപ്പെടുന്നു. ഓർക്കിഡുകളെപ്പറ്റി പറയുമ്പോഴുള്ള pollinium, gynostemium എന്നീ വാക്കുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. അരേസീയിലെ ജനുസായ റിക്കാർഡിയയുടെ പേര് ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നൽകപ്പെട്ടതാണ്. ഇന്നിത് Zantedeschia എന്ന ജനുസിന്റെ പര്യായമാണ്.[1] അദ്ദേഹത്തിന്റെ പുത്രനായ ആക്കിൽ റിച്ചാർഡും പ്രസിദ്ധനായ ഒരു സസ്യശാസ്ത്രകാരനാണ്. .[3] നാമകരണങ്ങൾകരീബിയനിൽ കാണുന്ന ഒരു പല്ലിയായ Anolis richardii, ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കരീബിയനിലെ ഒരു പാമ്പായ Typhlops richardii ഇദ്ദേഹത്തിന്റെയോ മകനായ ആക്കിൽ റിചാർഡിന്റെയോ പേരിലാണ് അറിയപ്പെടുന്നത്.[4] കുറിപ്പ്
അവലംബം
അധികവായനയ്ക്ക്
|
Portal di Ensiklopedia Dunia