ലൂസി ബോയ്ന്റൺ
ലൂസി ബോയ്ന്റൺ (ജനനം: 17 ജനുവരി 1994) ഒരു ബ്രിട്ടീഷ്-അമേരിക്കൻ അഭിനേത്രിയാണ്. ലണ്ടനിൽ വളർന്ന അവർ മിസ് പോട്ടർ (2006) എന്ന ചിത്രത്തിലെ യുവതിയായ ബിയാട്രിക്സ് പോട്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി. ടെലിവിഷൻ നിർമ്മാണങ്ങളായ ബാലെ ഷൂസ് (2007), സെൻസ് ആൻഡ് സെൻസിബിലിറ്റി (2008), മോ (2010) എന്നിവയിൽ അഭിനയിച്ച ലൂസി ബോർജിയ, എൻഡവർ, ലോ & ഓർഡർ: യുകെ എന്നിവയിൽ അതിഥി വേഷങ്ങളും അവതരിപ്പിച്ചു. ബിബിസിയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട ലൈഫ് ഇൻ സ്ക്വയർസ് എന്ന പരമ്പരയിൽ എഴുത്തുകാരി ആഞ്ചെലിക്ക ഗാർനെറ്റ് എന്ന കഥാപാത്രത്തെ ബോയ്ന്റൺ അവതരിപ്പിച്ചു. ബ്ലാക്ക്‌കോട്ട്‌സ് ഡോട്ടർ (2015) എന്ന ചിത്രത്തിൽ ഒരു ഒറ്റപ്പെട്ട ഒരു ജനപ്രിയ പെൺകുട്ടിയായി പ്രത്യക്ഷപ്പെട്ട അവർ ഇതുകൂടാതെ ധീരയും ഉത്കർഷേഛുവുമായ ഒരു മോഡലായി അഭിനയിച്ച സിംഗ് സ്ട്രീറ്റ് (2016) നിരൂപക പ്രശംസ നേടുകയും ചെയ്തു. ഐ ആം ദ പ്രെറ്റി തിംഗ് ദാറ്റ് ലിവ്സ് ഇൻ ദ ഹൗസ് (2016), ഡോണ്ട് നോക്ക് ട്വൈസ് (2016) എന്നീ ഹൊറർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അവർക്ക് ഡോണ്ട് നോക്ക് ട്വൈസിലെ മികച്ച പ്രകടനം നീരുപക പ്രശംസ നേടിക്കൊടുത്തു. ബോയ്ന്റൺ ജെ. ഡി. സലിഞ്ചറിന്റെ ഭാര്യയെ അവതരിപ്പിച്ച റിബൽ ഇൻ ദ റൈ (2017) എന്ന സിനിമ നെഗറ്റീവ് പ്രതികരണം ഉളവാക്കിയപ്പോൾ കൗണ്ടസ് ആൻഡ്രേനിയെ അവതരിപ്പിച്ച മർഡർ ഓറിയന്റ് എക്‌സ്‌പ്രസ് (2017) എന്ന സിനിമ ഒരു വാണിജ്യ വിജയമായിരുന്നു. നെറ്റ്ഫ്ലിക്സിൻറെ ജിപ്സി (2017) എന്ന പരമ്പരിയിൽ മയക്കുമരുന്നിന് അടിമയായ ആലിസൺ ആഡംസിനേയും അപ്പോസ്‌തലിൽ (2018) ഒരു കൾട്ട് നേതാവിന്റെ മകളേയും ബോയ്ന്റൺ അവതരിപ്പിച്ചു. ബൊഹീമിയൻ റാപ്‌സഡി (2018) എന്ന ജീവചരിത്രസംബന്ധിയായ സിനിമയിൽ മേരി ഓസ്റ്റിനായി അഭിനയിച്ചതിന് ബോയ്ന്റൺ അംഗീകാരം നേടുകയും ചിത്രം നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. ഒരു ബോക്സ് ഓഫീസ് വിജയമായി മാറുകയും ചെയ്തു. എച്ച്‌ബിഒ മാക്‌സിന്റെ ലോക്ക്ഡ് ഡൗൺ (2021) എന്ന ചിത്രത്തിലാണ് അവർ പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സ് പരമ്പരയായ ദി പൊളിറ്റീഷ്യനിൽ ആസ്ട്രിഡ് സ്ലോൺ എന്ന വിശേഷാധികാരമുള്ള രാഷ്ട്രീയ പ്രതിയോഗിയെ അവതരിപ്പിച്ച ബോയ്ന്റൺ മോഡേൺ ലവ് എന്ന ടെലിവിഷൻ പരമ്പരയുടെ രണ്ടാം സീസണിലും പ്രത്യക്ഷപ്പെട്ടു. വരാനിരിക്കുന്ന ജീവചരിത്ര സംബന്ധിയായി സിനിമയായ ഫെയ്ത്ത്‌ഫുളിൽ ഗായിക മരിയാനെ ഫെയ്ത്ത്‌ഫുളിനെ അവതരിപ്പിക്കുന്ന അവർ നിലവിൽ ഐടിവിയുടെ ദി ഐപ്‌ക്രസ് ഫയൽ (2022) എന്ന പരമ്പരയിൽ അഭിനയിക്കുന്നു. ആദ്യകാലം1994 ജനുവരി 17 ന് ന്യൂയോർക്ക് നഗരത്തിൽ ഇംഗ്ലീഷ് മാതാപിതാക്കളായ ഗ്രഹാം ബോയ്ന്റണിന്റെയും അഡ്രിയാനെ പീലോയുടെയും മകളായി ബോയ്ന്റൺ ജനിച്ചു.[1][2][3] മാതാപിതാക്കളുടെ രണ്ട് പെൺമക്കളിൽ ഇളയവളായ ബോയ്ന്റൺ തെക്കുകിഴക്കൻ ലണ്ടനിലാണ് വളർന്നത്.[4][5][6] അവർ യു.കെ., യു.എസ്. എന്നീ രാജ്യങ്ങളുടെ ഇരട്ട പൗരത്വം നിലനിർത്തുന്നു.[7][8] അവലംബം
|
Portal di Ensiklopedia Dunia