ലെഗ് ബിഫോർ വിക്കറ്റ്

ഒരു ബാറ്റ്സ്മാൻ ലെഗ് ബിഫോർ വിക്കറ്റ് ആകുന്നതിന്റെ രേഖാചിത്രം, 1904ലേത്

ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാൻ പുറത്താകുന്ന രീതികളിൽ ഒന്നാണ് ലെഗ് ബിഫോർ വിക്കറ്റ് അഥവാ എൽ.ബി.ഡബ്ലു. ക്രിക്കറ്റ് നിയമങ്ങളിലെ 36-ആം നിയമമാണ് എൽ.ബി.ഡബ്ലുവിനെ സംബന്ധിക്കുന്നത്. ബോളർ എറിയുന്ന പന്ത് ബാറ്റ്സ്മാന്റെ ബാറ്റിൽ സ്പർശിക്കുന്നതിനു പകരം സ്റ്റമ്പിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന കാലിലോ, ശരീരഭാഗങ്ങളിലോ പതിക്കുമ്പോഴാണ് എൽബിഡബ്ല്യു എന്നറിയപ്പെടുന്ന ഈ പുറത്താക്കൽ രീതിക്കു സാധ്യത തെളിയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ എതിർടീമിലെ കളിക്കാർ ബാറ്റ്സ്മാന്റെ പുറത്താകലിനായി അപ്പീൽ ചെയ്യുകയും, അമ്പയർ ചില നിയമങ്ങൾക്കും, തന്റെ യുക്തിക്കും അനുസൃതമായി ബാറ്റ്സ്മാൻ ഔട്ട് ആണെന്നോ, നോട്ടൗട്ട് ആണെന്നോ വിധിക്കുകയും ചെയ്യുന്നു. ബാറ്റ്സ്മാന്റെ പാഡിലോ, ശരീരത്തിലോ തട്ടിയില്ലായിരുന്നെങ്കിൽ അതു നേരെ വിക്കറ്റിൽ പതിക്കുമായിരുന്നോ എന്നു നിർവചിച്ചാണ് അമ്പയർ പുറത്താക്കൽ തീരുമാനമാനമെടുക്കുന്നത്. ഇതിനാൽതന്നെ ക്രിക്കറ്റിലെ ഏറ്റവും സങ്കീർണ്ണമായ തീരുമാനങ്ങളിലൊന്നാണ് ലെഗ് ബിഫോർ വിക്കറ്റ്. ഇത്തരം പുറത്താക്കലുകളുടെ അവകാശം ബോളർക്കാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ തെറ്റായ പുറത്താകലുകൾ ഉണ്ടാകുന്നത് എൽ.ബി.ഡബ്ലു, മുഖേനയാണ്.

നിബന്ധനകൾ

വിക്കറ്റുകൾക്കിടയിലെ സാങ്കല്പിക നേർരേഖ

താഴെ പറയുന്ന നിബന്ധനകൾ പാലിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ ബാറ്റ്സ്മാൻ ലെഗ് ബിഫോർ വിക്കറ്റ് നിയമപ്രകാരം പുറത്താകൂ;[1]

  • പന്ത് നോബോൾ ആയിരിക്കരുത്
  • പന്ത് പിച്ച് ചെയ്യുന്നത് വിക്കറ്റിന്റെ അതേ രേഖയിലോ, ഓഫ് സൈഡിലോ ആയിരിക്കണം
  • ബാറ്റ്സ്മാന്റെ ശരീരത്തിൽ കൊള്ളുന്നതിനുമുൻപ് പന്ത് ബാറ്റിൽ സ്പർശിക്കാൻ പാടില്ല
  • പന്ത് സ്പർശിക്കുന്ന ശരീരഭാഗവും, സ്റ്റമ്പുകളും ഒരേ രേഖയിലായിരിക്കണം
  • ശരീരത്തിൽ തട്ടിയില്ലായിരുന്നെങ്കിൽ പന്ത് സ്റ്റംപിൽ കൊള്ളുമായിരുന്നു എന്ന് അമ്പയർ ഉറപ്പുവരുത്തണം
  • ബാറ്റ്സ്മാന്റെ വിക്കറ്റിനായി ഫീൽഡിങ് ടീം അപ്പീൽ നടത്തിയിരിക്കണം

ആധുനിക ക്രിക്കറ്റിൽ

ഹോട്ട് സ്പോട്ട്, ഹോക്ക് ഐ തുടങ്ങിയ സാങ്കേതിക വിദ്യകൾ, ഡി.ആർ.എസ്. (ഡിസിഷൻ റിവ്യൂ) മുഖേന മൂന്നാം അമ്പയറുടെ പരിഗണനക്ക് വരുന്ന സാഹചര്യങ്ങളിൽ എൽ.ബി.ഡബ്ലുവിന്മേൽ തീരുമാനമെടുക്കാൻ ഉപയോഗിക്കാറുണ്ട്.

അവലംബം

  1. ലെഗ് ബിഫോർ വിക്കറ്റ്, ലോർഡ്സ്.ഓർഗ്. "ക്രിക്കറ്റ് നിയമം 36: ലെഗ് ബിഫോർ വിക്കറ്റ്". Retrieved 2013 ഓഗസ്റ്റ് 7. {{cite web}}: Check date values in: |accessdate= (help)


Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya