PbCO3 എന്ന രാസസംയുക്തമാണ് ലെഡ് (II) കാർബണേറ്റ്. വിഷാംശം ഉണ്ടെങ്കിലും നിരവധി പ്രായോഗിക ഉപയോഗങ്ങളുള്ള ഒരു വെളുത്ത ഖരമാണിത്. സെറുസൈറ്റ് എന്ന ധാതുരൂപത്തിലാണ് ഇത് പ്രകൃതിയിൽ കാണപ്പെടുന്നത്. [2]
ഘടന
എല്ലാ മെറ്റൽ കാർബണേറ്റുകളിലെന്ന പോലെ, ലെഡ് (II) കാർബണേറ്റിലും നെഗറ്റീവ് ചാർജു വഹിക്കുന്ന CO32-അയോണുകളും പോസിറ്റീവ് ചാർജു വഹിക്കുന്ന Pb2+ അയോണുകളും ഇടതൂർന്ന വലയിലെന്നപോലെ (dense crosslinked network) പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നു. എക്സ്-റേ ക്രിസ്റ്റലോഗ്രാഫി സ്ഥിരീകരിക്കുന്നത് , Pb(II) -ന് ഏഴ് കാർബണേറ്റ് അയണുകളുമായി ബന്ധം സ്ഥാപിക്കാനാകുമെന്നാണ്. [3]
Pb site in PbCO3, highlighting seven-coordination and the presence of one bidentate carbonate ligand for each Pb center.
ഉൽപാദനവും ഉപയോഗവും
ലെഡ് (II) അസറ്റേറ്റിന്റെ തണുത്ത ലായനിയിലേക്ക് കാർബൺ ഡൈ ഓക്സൈഡ് കടത്തിവിടുന്നതിലൂടെ ലെഡ് കാർബണേറ്റ് നിർമ്മിക്കുന്നു [4]
Pb (CH3COO)2 + (NH4)2 CO3 → PbCO3 + 2NH4 (CH3COO)
ഫോർമാൽഡിഹൈഡ് മുതൽ പോളി (ഓക്സിമെത്തിലീൻ) വരെ പോളിമറൈസ് ചെയ്യുന്നതിന് ഒരു ഉത്തേജകമായി ലെഡ് കാർബണേറ്റ് ഉപയോഗിക്കുന്നു. [4]
നിയന്ത്രണങ്ങൾ
ഈ സംയുക്തത്തിന്റെ വിതരണവും ഉപയോഗവും യൂറോപ്പിൽ നിയന്ത്രിച്ചിരിക്കുന്നു. [5]
മറ്റ് ലെഡ് കാർബണേറ്റുകൾ
നിരവധി ലെഡ് കാർബണേറ്റുകൾ അറിയപ്പെടുന്നു:
വൈറ്റ് ലെഡ്, ഒരു അടിസ്ഥാന ലെഡ് കാർബണേറ്റ്, 2PbCO3 · Pb(OH)2
↑S.V. Krivovichev and P.C. Burns, "Crystal chemistry of basic lead carbonates. II. Crystal structure of synthetic 'plumbonacrite'." Mineralogical Magazine, 64(6), pp. 1069-1075, December 2000. "Archived copy"(PDF). Archived from the original(PDF) on 2009-05-21. Retrieved 2009-05-21.{{cite web}}: CS1 maint: archived copy as title (link)