ലെയ്ഡൻ യൂണിവേർസിറ്റി
ലെയ്ഡൻ യൂണിവേഴ്സിറ്റി (ചുരുക്കപ്പേര് LEI; ഡച്ച്: Universiteit Leiden) നെതർലൻഡിലെ ലെയ്ഡനിൽ സ്ഥിതിചെയ്യുന്നതും രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലയുമാണ്. 1575-ൽ ഓറഞ്ചിലെ രാജകുമാരനും എയ്റ്റി യേർസ് യുദ്ധത്തിൽ ഡച്ച് വിപ്ലവ നേതാവുമായിരുന്ന വില്ല്യം ആണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്. ഡച്ചു രാജകുടുംബവും ലെയ്ഡൻ സർവ്വകലാശാലയുമായി ഇപ്പോഴും വളരെ അടുത്ത ബന്ധമുണ്ട്. ജൂലിയാന, ബിയാട്രിക്സ്, രാജ്ഞിമാർ, രാജാവ് വില്ല്യം അലക്സാണ്ടർ എന്നിവർ ഇ സർവ്വകലാശാലയിലെ മുൻ വിദ്യാർഥികളാണ്. ഡച്ച് സുവർണ്ണകാലഘട്ടത്തിലാണ് സർവ്വകലാശാലയ്ക്ക് പ്രത്യേക പ്രാധാന്യം ലഭിച്ചത്. ഇവിടുത്തെ ബുദ്ധിപരമായ സഹിഷ്ണുതയുടെ കാലാവസ്ഥയും ലെയ്ഡൻ സർവ്വകലാശാലയുടെ അന്താരാഷ്ട്ര പ്രശസ്തിയും കാരണമായി ഇക്കാലത്ത് യൂറോപ്പിലെ പണ്ഡിതന്മാർ ഡച്ച് റിപ്പബ്ലിക്കിലേക്ക് ആകർഷിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ റെനെ ഡെസ്കാർട്ടെസ്, റിംബ്രാന്റ്, ക്രിസ്റ്റ്യാൻ ഹ്യൂഗൻസ്, ഹ്യൂഗോ ഗ്രോട്ടിയസ്, ബാരൂക് സ്പിനോസ, ബാരോൺ ഡി ഹോൾബാച്ച് തുടങ്ങിയ ഇത്തരക്കാരുടെ കേന്ദ്രമായിരുന്നു ഈ സർവ്വകലാശാല. അവലംബം
|
Portal di Ensiklopedia Dunia