ലെസ്ലി ക്ലോഡിയസ്
ഇന്ത്യയുടെ ഇതിഹാസ ഹോക്കിതാരമായിരുന്നു ലെസ്ലി ക്ലോഡിയസ് (25 മാർച്ച് 1927[1] - 20 December 2012[2]) ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡലുകളെന്ന ഗിന്നസ് റെക്കോഡ് ക്ലോഡിയസിന്റെയും ഉധംസിങ്ങിന്റെയും പേരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.[3] ജീവിതരേഖഛത്തിസ്ഗഡിലെ ബിലാസ്പൂരിൽ ജനിച്ച ലെസ്ലി വാൾട്ടർ ക്ലോഡിയസ് ഇന്ത്യൻ ഹോക്കിയുടെ പ്രതാപകാലത്ത് ടീം അംഗമായിരുന്നു ക്ലോഡിയസ്. 1948(ലണ്ടൻ ), 1952(ഹെൽസിങ്കി), 1956(മെൽബൺ ) ഒളിമ്പിക്സുകളിൽ ഇന്ത്യ സ്വർണം നേടുമ്പോൾ ടീമിലെ കരുത്തനായ താരമായിരുന്നു ക്ലോഡിയസ്. 1960-ലെ റോം ഒളിമ്പിക്സിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.[4] ധ്യാൻചന്ദിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായാണ് ക്ലോഡിയസ് അറിയപ്പെടുന്നത്. റൈറ്റ് ഹാഫായി കളിച്ചിരുന്ന അദ്ദേഹത്തിൻറെ ഡ്രിബ്ളിങ്ങും പാസിങ്ങും അനുപമമായിരുന്നു.[5] 1974, '78 ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യൻ ടീം മാനേജരായും കുറേക്കാലും സെലക്ടറായും പ്രവർത്തിച്ചു. പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia