ലെസ്സർ സന്റ ദ്വീപ് സമൂഹം
തെക്കുകിഴക്കൻ ഏഷ്യയുടെ സമുദ്രത്തീരത്തു, ഓസ്‌ട്രേലിയയുടെ വടക്കു വശത്തായി സ്ഥിതിച്ചെയ്യുന്ന ദ്വീപ് സമുഹമാണ് ലെസ്സർ സന്റെ ദ്വീപുകൾ അഥവാ നുസാ തെങ്കാര ("തെക്കുകിഴക്കൻ ദ്വീപുകൾ") എന്ന് അറിയപ്പെടുന്നത്. ലെസ്സർ സന്റ് ദ്വീപുകളും, ഗ്രേറ്റർ സന്റ ദ്വീപുകളും ചേർന്നതാണ് സന്റ് ദ്വീപുകൾ എന്നറിയപ്പെടുന്നത്. തെക്കുകിഴക്കേ ഏഷ്യയ്ക്കും ആസ്‌ട്രേലിയയ്ക്കും നടുവിലായുള്ള മലയ് ദ്വീപസമൂഹത്തിലാണ് ഇവയുടെ സ്ഥാനം. ഈ ദ്വീപുകൾ അഗ്നിപ്പർവ്വത മേഖലയാണ്. പ്രധാന ലെസ്സർ സന്റ് ദ്വീപുകൾ (പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് എന്ന ക്രമത്തിൽ) ബാലി, ലൊംബോക്, സുംബാവ, ഫ്‌ലോറസ്, സുംബ, തിമോർ, അലോർ, ആർക്കിപിലാഗോ, ഭരത് ദയ ദ്വീപ്, ടനിമ്പാർ ദ്വീപുകൾ എന്നിവയാണ്. ഗ്രേറ്റർ സന്റ ദ്വീപുകൾമലയ് ദ്വീപസമൂഹത്തിലെ ഒരുകൂട്ടം വലിയ ദ്വീപുകളാണ് ഗ്രേറ്റർ സന്റ ദ്വീപുകൾ.ഇവ മിക്കവയും ഇന്നത്തെ ഇന്തോനേഷ്യയുടെ ഭാഗമാണ്.കൂട്ടത്തിലെ ചെറിയ ദ്വീപായ ജാവയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യ; പടിഞ്ഞാറൻ വശത്ത് മലേഷ്യയിൽ നിന്ന് മലാക്കാ കടലിടുക്കിന് കുറുകെയായി ആണ് സുമാത്രയുടെ സ്ഥാനം; കലിമന്തം എന്ന് വിളിക്കപ്പെടുന്ന ഇന്തോനേഷ്യൻ മേഖലയായ വിശാല ബോർണിയോയും ഏതാണ്ട് Y ആകൃതിയിലുള്ള സുലവേസിയും(മുൻപ് സെലെബസ്) കിഴക്കൻ ഭാഗത്താണ്.[1]ചില നിർവചനങ്ങൾ അനുസരിച്ച് ജാവയും സുമാത്രയും ബോർണിയോയും മാത്രമാണ് വലിയ സുന്ദ ദ്വീപുകളിൽ ഉൾപ്പെട്ടിരിക്കുന്നത്.[2][3] അവലംബം
For an early english language account see - ' Account of the Sunda Islands and Japan : discourse of the Hon. T.S. Raffles. pp. [190]-198 ; From the Quarterly journal of science articles, vol. 2 (1817) or Journal of science and the arts, Vol. 2 (1817) |
Portal di Ensiklopedia Dunia