ലേഡി ആലീസ് (ആപ്പിൾ)
1979-ൽ വാഷിംഗ്ടണിലെ ഗ്ലീഡിനടുത്തുള്ള ഒരു തോട്ടത്തിൽ അപ്രതീക്ഷിതമായി കണ്ടെത്തിയ ആപ്പിളാണ് ലേഡി ആലീസ്. റെയ്‌നർ ഫ്രൂട്ട് കമ്പനിയാണ് ഇതിന്റെ വ്യാപാരമുദ്ര രജിസ്റ്റർ ചെയ്തിരിക്കുന്നത്. കമ്പനിയുടെ സഹസ്ഥാപകനായ ആലീസ് സിർക്കലിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.[1][2][3] ലേഡി ആലീസ് ആപ്പിളിന് ഹെയർലൂം സസ്യത്തെ പോലുള്ള സമൃദ്ധമായ സ്വാദും പുളിയും മധുരവുമുണ്ട്. ഇത് സാധാരണയായി വിളവെടുപ്പിനുശേഷം സംഭരിച്ച് ചില്ലറ ഉപഭോക്താവിന് സ്വാദിന്റെ ഉച്ചസ്ഥായിയിൽ വിൽക്കുന്നു. ലഘുഭക്ഷണമായി പുതുമയുള്ള ഭക്ഷണത്തിനും പാചകത്തിനും ബേക്കിംഗിനും ഇത് അനുയോജ്യമാണ്. തുറന്നിട്ടാലും വേഗത്തിൽ തവിട്ടുനിറമാകില്ല, ഉയർന്ന താപനിലയിലുള്ള ബേക്കിംഗിൽ അവസ്ഥയും ഗുണവും നിലനിർത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.[1][2][3] ക്രീം-മഞ്ഞ പശ്ചാത്തലത്തിൽ പിങ്ക് അരുണിമ കൊണ്ട് ലേഡി ആലീസിനെ മറ്റ് കൾട്ടിവറുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. വിളവെടുപ്പിനുശേഷം പശ്ചാത്തല നിറം ഇരുണ്ടുപോകുന്നു.[1] ഫലം വീഴാൻ തുടങ്ങുമ്പോൾ വിളവെടുക്കുന്നു. ഫെബ്രുവരി മുതൽ മെയ് വരെ, പ്രത്യേകിച്ച് മാർച്ചിൽ ഏറ്റവും മികച്ച സമയത്ത് തന്നെ വിളവ് ലഭിക്കുന്നു.[3] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia