ലൈംഗികകുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2012
ഇന്ത്യയിലെ ശിശുസംരക്ഷണ നയങ്ങളുടെ ഭാഗമായാണ് ഇന്ത്യയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ നിയമങ്ങൾ നിലവിൽ വന്നത്. ഇന്ത്യൻ പാർലമെന്റ് 2012 മെയ് 22-ന് ബാലലൈംഗിക അതിക്രമങ്ങൾക്കെതിരെ പാസാക്കിയ നിയമം ആണ് 'ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ കുട്ടികളുടെ സംരക്ഷണ നിയമം ( ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക അഥവാ പോക്സോ നിയമം. കുട്ടികളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കാൻ ഇന്ത്യൻ ഭരണഘടനയുടെ പതിനഞ്ചാം ആർട്ടിക്കിളിലെ മൂന്നാം വകുപ്പുപ്രകാരം ഭരണകൂടത്തിന് അധികാരമുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 1992 ഡിസംബർ 11-ന് സ്വീകരിച്ച കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള കൺവെൻഷനിലും ഇന്ത്യ പങ്കാളിയാണ്. ഇന്ത്യൻ പാർലമെന്റ് 2011-ൽ അവതരിപ്പിക്കപ്പെട്ട പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ എഗൈൻസ്റ്റ് സെക്ഷ്വൽ അബ്യൂസസ് ബിൽ 2012 മേയ് 22-ന് പാസാക്കുകയുണ്ടായി. ഇതോടെ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 നിലവിൽ വന്നു.[1][2] ഇന്ത്യയിൽ 53% കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ലൈംഗികചൂഷണത്തിനിരയാകുന്നുണ്ട് എന്നാണ് കണക്ക്. [3] ഇന്ത്യയിൽ കുട്ടികൾക്കെതിരായ ലൈംഗികക്കുറ്റങ്ങൾ തടയാനുള്ള ശക്തമായ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പല പ്രാവശ്യം വ്യക്തമായിട്ടുണ്ട്. [4][5][6] 2012-ലെ നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമങ്ങൾ
ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് (പോക്സോ)പലതരം കുറ്റങ്ങൾക്ക് ശിക്ഷ നൽകാൻ പോക്സോ ആക്ട് എന്നറിയപ്പെടുന്ന ഈ പുതിയ നിയമം[8] വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പഴയനിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി ലിംഗം യോനിയിൽ കടത്തുന്നതല്ലാതെയുള്ള തരം ലൈംഗികക്കുറ്റങ്ങളും പുതിയ നിയമം ശിക്ഷായോഗ്യമായി കാണുന്നുണ്ട്. [9] അപമാനിക്കുന്ന പ്രവൃത്തികൾ കുട്ടികൾക്കെതിരായാണ് ചെയ്യുന്നതെങ്കിലും ശിക്ഷ നൽകാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്. സ്ത്രീപുരുഷ വ്യത്യാസമില്ലാത്ത നിയമം രൂപീകരിക്കാനാണ് നിയമനിർമാതാക്കൾ ശ്രമിച്ചതെങ്കിലും നിയമത്തിൽ ഹീ എന്ന പ്രയോഗം പല തവണ കടന്നുകൂടിയിട്ടുണ്ട്. കുട്ടികളുൾപ്പെട്ട അശ്ലീലചിത്രങ്ങൾ (pornography) കാണുന്നതും ശേഖരിക്കുന്നതും ഈ നിയമം കുറ്റങ്ങളായാണ് കാണുന്നത്.[10]ഈ നിയമം വരുന്നതിനു മുൻപ് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഇന്ത്യയിൽ കുറ്റകരമല്ലായിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. [11]നിയമനടപടിക്രമങ്ങളും ഈ നിയമപ്രകാരം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. [12][13][14][15] ഇതിനാൽ ഇന്ത്യയിലെ നീണ്ട നിയമനടപടിക്കുരുക്കുകളിൽ നിന്ന് ലൈംഗികചൂഷണത്തിനിരയാകുന്ന കുട്ടികൾക്ക് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പ്രായപൂർത്തി ആകാത്തവരുമായി മുതിർന്നവർ ഉഭയസമ്മതത്തോടെ നടത്തുന്ന ലൈംഗികചൂഷണവും ഇതുപ്രകാരം കുറ്റകരമാണ്.18 വയസ്സിൽ താഴെയുള്ള രണ്ടുകുട്ടികൾ തമ്മിൽ നടക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും ഈ നിയമം കുറ്റകരമായി കണക്കാക്കുന്നുണ്ട്. മുൻപുണ്ടായിരുന്ന നിയമത്തിലെ പഴുതുകൾ
ഇവയും കാണുക
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia