ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഇറ്റാലിയൻ ചലച്ചിത്രം)
1997 -ൽ പുറത്തിറങ്ങിയ ഒരു ഇറ്റാലിയൻ സിനിമയാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഇറ്റാലിയൻ: La vita è bella) (Life Is Beautiful). ഈ സിനിമ സംവിധാനം ചെയ്തതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും റൊബർതൊ ബെനീഞ്ഞി ആണ്. റൊബർതൊ ബെനീഞ്ഞി പ്രധാന കഥാപാത്രമായ ഗ്യൂഡോ ഓറെഫിസ് ആയി വേഷം ഇടുന്നു. റൊബർതൊ ബെനീഞ്ഞിയുടെ പിതാവിന് മൂന്നു വർഷ കാലത്തോളം നാസി പട്ടാള തടങ്കലിൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ അനുഭവങ്ങളിൽ നിന്നും ഉടലെടുത്തതാണ് കഥയുടെ പ്രമേയം. ഭീകരതയുടെ ഏറ്റവും പൈശാചികമായ ജൂത കൂട്ടക്കൊലയെ (ഹോളോകാസ്റ്റ്) ലളിതമായ രീതിയിൽ സിനിമയിൽ ആവിഷ്കരിച്ചിരിക്കുകയാണ്. അത് കാരണം കൊണ്ട് തന്നെ സിനിമ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഡോറ എന്ന നായിക കഥാപാത്രമായി വേഷമിട്ടത് റൊബർതൊ ബെനീഞ്ഞിയുടെ യഥാർത്ഥ ഭാര്യയായ നിക്കൊളേറ്റ ബാസ്ഖിയാണ്. നാസി കോൺസെൻട്രേഷൻ ക്യാമ്പിനെ കുറിച്ചും ക്യാമ്പിലെ ജീവിതത്തെക്കുറിച്ചും നിരവധി സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം ലൈഫ് ഈസ് ബ്യൂട്ടിഫുൾ വേറിട്ടു നിൽക്കുന്നു. ഭയാനകമായ ദുരന്തത്തെപ്പോലും സിനിമയിൽ നർമത്തിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രണയം, ത്യാഗം, സഹനം, പ്രത്യാശ ഇവയെല്ലാം ഇഴചേർന്ന ഈ ഇറ്റാലിൻ സിനിമ 1999-ൽ മികച്ച വിദേശസിനിമയ്ക്കുള്ള ഓസ്കറടക്കം നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി. കഥരണ്ടാം ലോക മഹായുദ്ധ കാലത്തെ ഇറ്റലിയിലെ നാസി അധിനിവേശ കാലത്തെ ഇതിവൃത്തമാക്കിയ സിനിമയിൽ, ഗ്യൂഡോ എന്ന കഥാപാത്രം തന്റെ മകനായ ജോഷ്വയെ പട്ടാളക്കാരിൽ നിന്നും മറച്ചു വയ്ക്കുന്ന ഒരു നാസി കോൺസെൻട്രേഷൻ ക്യാംപിന്റെ കഥ പറയുന്നു. നാസി കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് നയിക്കപ്പെടുന്ന ഗ്യൂഡോ, ക്യാംപിലെ ഭീകരതയും കാര്യങ്ങളുടെ ഗൗരവവും മനസ്സിലാക്കാൻ പ്രായമാകാത്ത തന്റെ മകൻ ജോഷ്വക്ക് ഭീതി തോന്നാതിരിക്കാൻ അവിടെ നടക്കുന്ന സംഭവങ്ങളൊക്കെ ഒരു ഗെയിമിന്റെ ഭാഗമാണ് എന്ന വിധം അവതരിപ്പിക്കുന്നു. അഭിനേതാക്കൾ
അവാർഡുകൾ71-മത് ഓസ്കാർ അക്കാദമി അവാർഡ് - മികച്ച സംഗീതം, ബെസ്റ്റ് ആക്ടർ , മികച്ച അന്യ ഭാഷ ചിത്രം[4] അവലംബം
അധികവായന
പുറത്തേക്കുള്ള കണ്ണികൾ![]() വിക്കിചൊല്ലുകളിലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഇറ്റാലിയൻ ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
|
Portal di Ensiklopedia Dunia