ലൈറ്റ്ഹൗസ് (സോഫ്റ്റ്‌വെയർ)

ലൈറ്റ്ഹൗസ് ഒരു തുറന്ന ഉറവിട (ഓപ്പൺ സോഴ്‌സ്) കോഡാണ്. ഇത് സ്വയമേവ പ്രവർത്തിക്കുന്ന ഉപകരണമാണ്, വെബ് പേജുകളുടെ ഗുണനിലവാരം അളക്കാൻ ഗൂഗിൾ വികസിപ്പിച്ചതാണ്. ലൈറ്റ്ഹൗസ് പൊതുവായതോ സ്വകാര്യമായതോ ആയ വെബ് പേജുകൾ പരിശോധിക്കാം. പേജിലേക്കുള്ള പ്രവേശനത്തിനായി ലോഗിൻ ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ പോലും ഇത് പ്രവർത്തിക്കും. ലൈറ്റ്ഹൗസ് വെബ് പേജുകളുടെ പ്രകടനം, അക്സ്സബിലിറ്റി (Accessibility), സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (SEO) എന്നിവ പരിശോധിക്കുന്നു.[1][2][3]. ഗൂഗിൾ പേജ്സ്പീഡിനും ലൈറ്റ്ഹൗസിനും ഉള്ള പ്രധാന വ്യത്യാസം എന്തെന്നാൽ, ലൈറ്റ്ഹൗസ് കൂടുതൽ വിശദമായ വിവരങ്ങൾ നൽകുന്നു. കൂടാതെ, പ്രോഗ്രസീവ് വെബ് അപ്ലിക്കേഷനുകൾ നിലവാരമനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്നതിനും മികച്ച രീതികളും മാനദണ്ഡങ്ങളും പാലിച്ചിരിക്കുന്നുവോ എന്നതും ലൈറ്റ്ഹൗസ് പരിശോധന നടത്തുന്നു. ലൈറ്റ്ഹൗസ് വെബ് ഡെവലപ്പർമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ക്രോം ബ്രൗസർ എക്സ്റ്റൻഷൻ ഉപയോഗിച്ച് അല്ലെങ്കിൽ ടെർമിനൽ (കമാൻഡ്) വഴി ബൾക്ക് ഓഡിറ്റിംഗ് നടത്തുന്നതിനായി പ്രവർത്തിപ്പിക്കാം(ബൾക്ക് ഓഡിറ്റിംഗ് എന്നത് ഒരു സമയം നിരവധി യുആർഎല്ലുകൾ പരിശോധിക്കുന്ന പ്രക്രിയയാണ്. ഒരേസമയം ഒരു ലിസ്റ്റിലുള്ള എല്ലാ വെബ്‌പേജുകളും ലൈറ്റ്ഹൗസ് ഉപയോഗിച്ച് വിലയിരുത്താനും പ്രകടനക്ഷമത, ആക്സസിബിലിറ്റി, എസ്ഇഒ(SEO) എന്നിവ പരിശോധിക്കാനുമുള്ള രീതിയാണ്). 2015 മേയ് 15 മുതൽ, ഗൂഗിൾ വെബ്‌പേജുകളുടെ വേഗതയും പ്രകടനവും വിലയിരുത്താൻ Page Speed Insights എന്ന ഓൺലൈൻ ടൂൾ ഉപയോഗിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇത് നിങ്ങളുടെ വെബ്സൈറ്റിന്റെ ലോഡിംഗ് സമയം, പ്രകടനത്തിലുണ്ടാകാവുന്ന പ്രശ്നങ്ങൾ, മെച്ചപ്പെടുത്തലുകൾ തുടങ്ങിയവ വിശദമായി കാണിച്ച് നൽകും. ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്; വെബ്സൈറ്റ് ലിങ്ക് നൽകുക, അനാലിസിസ് ബട്ടൺ ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് അതിന്റെ ഫലം(result) കാണാം[4].

ലൈറ്റ്ഹൗസിന്റെ പതിപ്പ് 10 (2023 മെയ്) പിഡബ്യുഎകളെ വിലയിരുത്തുന്നതിനുള്ള ഒരു പുതിയ മാനദണ്ഡം പരിചയപ്പെടുത്തി. ഇത് പിഡബ്യുഎകൾ വേഗതയിലും വിശ്വസനീയതയിലും മികച്ചതാണോ എന്നും, ഉപയോക്താക്കൾക്ക് ഇൻസ്റ്റാൾ ചെയ്യാനാവുന്നതാണോ എന്നും പരിശോധിക്കുന്നു. കൂടാതെ, ആധുനിക 7-ാംതലമുറ, 8-ാംതലമുറ മൊബൈൽ സാങ്കേതികവിദ്യകൾക്കായി ഇവയെ ഓപ്റ്റിമൈസ് ചെയ്തിട്ടുണ്ടോ എന്നും ഉറപ്പാക്കുന്നു[5]. ലൈറ്റ്‌ഹൗസ് ഒരു വെബ്‌പേജ് ഡെസ്‌ക്ക്ടോപ്പ് പതിപ്പിലും മൊബൈൽ പതിപ്പിലും ഓഡിറ്റ് ചെയ്യാൻ കഴിയും. വിൻഡോസ് കമാൻഡ് മോഡിൽ (സിഎംഡി) ലൈറ്റ്‌ഹൗസ് പ്രവർത്തിപ്പിക്കുമ്പോൾ, ഡെവലപ്പർമാർക്ക് ഓഡിറ്റ് ചെയ്യേണ്ട ഘടകങ്ങളും മറ്റ് ഓപ്ഷനുകളും കമാൻഡ് ലൈനിലൂടെ തിരഞ്ഞെടുക്കാൻ കഴിയും. ഇതുവഴി ആവശ്യത്തിന് അനുയോജ്യമായ ഓഡിറ്റ് നടത്താൻ കഴിയുന്നു.

ഈ എക്സ്റ്റൻഷൻ ഉപയോഗിച്ച് വിക്കിപീഡിയ.ഓർഗ്(wikipedia.org) ഓഡിറ്റ് ചെയ്യുന്നു

സമീപകാല പതിപ്പുകളിലുളള ലൈറ്റ്‌ഹൗസ് കോർ വെബ് വയിറ്റൽസ് മെട്രിക്‌സ് എങ്ങനെ മെച്ചപ്പെടുത്താമെന്ന് ബോധ്യവത്കരിക്കുന്ന നിർദ്ദേശങ്ങൾ നൽകുന്നു. ഗൂഗിളിന്റെ പേജുകളുടെ റാങ്കിംഗ് നിശ്ചയിക്കുന്നതിനായി ഉപയോഗിക്കുന്ന സിഗ്നലുകളിൽ ഒന്നാണ് ഈ കോർ വെബ് വയിറ്റൽസ്. 2021-ൽ ഗൂഗിൾ എഞ്ചിനീയറായ അഡി ഓസ്മാനിയാണ് ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്[6][7]. നിലവിൽ, കോർ വെബ് വൈറ്റലുകൾ കംപ്ലൈൻസ് അളക്കാൻ ഗൂഗിൾ മൂന്ന് പാരാമീറ്ററുകൾ ഉപയോഗിക്കുന്നു(കോർ വെബ് വൈറ്റലുകൾ കംപ്ലൈൻസ് എന്നാൽ ഒരു വെബ്‌സൈറ്റ് ഗൂഗിളിന്റെ മൂന്നു പ്രധാന പ്രകടന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നർത്ഥം: എൽ.സി.പി., എഫ്‌.ഐ.ഡി., സി.എൽ‌.എസ്. – ഇവ അളന്ന് പേജ് വേഗം, പ്രതികരണം, സ്ഥിരത എന്നിവ വിലയിരുത്തുന്നു. ഈ മൂല്യങ്ങൾ നിർദ്ദിഷ്ട പരിധിക്കുള്ളിൽ ആണെങ്കിൽ, നല്ല ഉപയോക്തൃാനുഭവം ഉറപ്പാക്കുന്നു), അവ ചുവടെ ചേർക്കുന്നു:

  • ലാർജസ്റ്റ് കോൺറന്റ്ഫുൾ പെയിന്റ് (LCP) എന്നത് ഒരു വെബ് പേജിൽ ഏറ്റവും വലിയ ഉള്ളടക്കം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനുള്ള സമയമാണ്. ഇതിലൂടെ ഉപയോക്താവിന് വെബ് പേജ് എത്ര വേഗത്തിൽ ലോഡാകുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. സാധാരണയായി രണ്ടര സെക്കൻഡിനുള്ളിൽ എൽ.സി.പി നടക്കുന്നത് നല്ല പ്രകടനമായി കണക്കാക്കപ്പെടുന്നു.
  • ക്യുമുലേറ്റീവ് ലേയൗട്ട് ഷിഫ്റ്റ് (സിഎൽഎസ്), എന്നത് വെബ് പേജ് തുറക്കുമ്പോൾ ഉള്ളടക്കം അപ്രതീക്ഷിതമായി ജമ്പ് ചെയ്യുന്നതിനെയാണ്. ഉദാഹരണത്തിന്, ഒരു ബട്ടൺ അമർത്താൻ പോവുമ്പോൾ അത് താഴേക്കോ മുകളിലേക്കോ തള്ളപ്പെടുന്നത് പോലെ. ഇങ്ങനെ ഉള്ള നീക്കങ്ങൾ കുറവാണെങ്കിൽ ഉപയോക്താവിന് പേജ് ഉപയോഗിക്കാൻ എളുപ്പമാകും.
  • ടോട്ടൽ ബ്ലോക്കിങ് ടൈം (TBT) അഥവാ മൊത്തം തടസ്സ സമയം എന്നാണ് അർത്ഥം. ഉപയോക്താവ് ആദ്യമായി ക്ലിക്ക് ചെയ്യുമ്പോൾ, ബ്രൗസർ പ്രതികരിക്കാൻ എടുക്കുന്ന അധിക സമയമാണ് ഇത്. ഇതു കുറവായാൽ പേജ് വേഗത്തിൽ പ്രതികരിക്കുമെന്നർഥം, അതുകൊണ്ട് തന്നെ ഉപയോക്താവിന് നല്ല അനുഭവമാകും. ടി.ബി.ടിയുടെ ഫസ്റ്റ് ഇൻപുട്ട് ഡിലേ (FID)യുടെ ഒരു പ്രതിനിധിയായി (പ്രോക്സി ആയി) ഉപയോഗിക്കാം. അതായത്, എഫ്‌.ഐ.ഡി. ലാബ് ടെസ്റ്റുകളിൽ നേരിട്ട് അളക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, അതിന്റെ പകരക്കാരനായാണ് ടി.ബി.ടി. ഉപയോഗിക്കുന്നത്. രണ്ട് തോതുകളും ഉപയോഗിക്കുന്നത് പേജ് എത്ര വേഗത്തിൽ ഉപയോക്താവിന്റെ ക്ലിക്കുകൾക്കനുസൃതമായി പ്രതികരിക്കുമെന്നത് മനസ്സിലാക്കാൻ സഹായിക്കുന്നു.

അവലംബം

  1. "Google Lighthouse: Monitor Site Performance, SEO, Accessibility". May 8, 2018.
  2. Krill, Paul (2018-05-14). "What's new in Google's Lighthouse". InfoWorld (in ഇംഗ്ലീഷ്). Retrieved 2019-01-16.
  3. "Google Releases an SEO Tool that Measures 10 SEO Metrics". Search Engine Journal (in ഇംഗ്ലീഷ്). 2018-02-06. Retrieved 2019-01-16.
  4. "PageSpeed Insights". Google for Developers (in ഇംഗ്ലീഷ്). Retrieved 2023-08-29.
  5. "PWA Audits". Google for Developers (in ഇംഗ്ലീഷ്). Retrieved 2023-10-18.
  6. "Understanding Core Web Vitals and Google search results | Google Search Central | Documentation". Google for Developers (in ഇംഗ്ലീഷ്). Retrieved 2023-08-29.
  7. "Optimizing Web Vitals using Lighthouse". web.dev (in ഇംഗ്ലീഷ്). 2022-01-22. Retrieved 2022-04-08.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya