ലൈൻ മാട്രിക്സ് പ്രിന്റർലൈൻ പ്രിന്ററിന്റേയും ഡോട്ട് മാട്രിക്സ് പ്രിന്ററിന്റേയും ഒരു കൂടിയ രൂപമാണ് ലൈൻ മാട്രിക്സ് പ്രിന്റർ.അടിസ്ഥാനപരമായി, അത് ഡോട്ടുകളുടെ ഒരു പേജ്-വൈഡ് ലൈൻ പ്രിന്റ് ചെയ്യുന്നു. ഡോട്ടുകളുടെ പ്രിന്റിംഗ് ലൈനുകൾ കൊണ്ട് ഇത് ഒരു ലൈൻ ഓഫ് ടെക്സ്റ്റ് സൃഷ്ടിക്കുന്നു.[1] ആപ്ലിക്കേഷൻസ്ഹൈ-സ്പീഡ് പ്രിന്റിംഗ് ആപ്ലിക്കേഷനുകൾക്കായി ലൈൻ മാട്രിക്സ് പ്രിന്ററുകൾ ഉപയോഗിക്കുന്നു, അവ ഇൻവോയ്സുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, പ്രോഡക്ട് ഷിപ്പ്മെന്റ്, ട്രാൻസ്പോർട്ട് ഡോക്യുമെന്റേഷൻ, പ്രോഡക്ട് കംപ്ലയൻസ് ലേബലുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ലൈൻ മാട്രിക്സ് പ്രിന്ററുകൾക്ക് ടെക്സ്റ്റ്, ബാർ കോഡുകൾ, ഗ്രാഫിക്സ് എന്നിവ പ്രിന്റ് ചെയ്യാൻ കഴിയും. ഇംപാക്ട് പ്രിന്ററുകളായി നടപ്പിലാക്കുമ്പോൾ, ഓരോ പേജും പ്രിന്റ് ചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞവയാണ്. ഇത് എങ്ങനെ പ്രവർത്തിക്കുന്നുഡോട്ട് മെട്രിക്സ് പ്രിന്ററുകൾ ഒരു പേജിന് കുറഞ്ഞ ചിലവ് കാരണം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഡോട്ട് മെട്രിക്സ് പ്രിന്ററുകളെ രണ്ട് പ്രധാന ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: സീരിയൽ ഡോട്ട് മെട്രിക്സ് പ്രിന്ററുകൾ, ലൈൻ മെട്രിക്സ് [2] പ്രിന്ററുകൾ. ![]() ഒരു സീരിയൽ ഡോട്ട് മാട്രിക്സ് പ്രിന്ററിന് ഒരു പ്രിന്റ് ഹെഡ് ഉണ്ട്, അത് പേജിൽ അങ്ങോട്ടും ഇങ്ങോട്ടും അല്ലെങ്കിൽ മുകളിലേക്കും താഴേക്കും ഓടുന്നു, ഒരു ടൈപ്പ് റൈറ്ററിലെ പ്രിന്റ് മെക്കാനിസം പോലെ പേപ്പറിന് നേരെ മഷി പുരട്ടിയ തുണി റിബൺ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നു. എന്നിരുന്നാലും, ഒരു ടൈപ്പ്റൈറ്റർ അല്ലെങ്കിൽ ഡെയ്സി വീൽ പ്രിന്റർ പോലെയല്ല, ഒരു ഡോട്ട് മെട്രിക്സിൽ നിന്ന് അക്ഷരങ്ങൾ വരയ്ക്കുന്നു, അങ്ങനെ, വൈവിധ്യമാർന്ന ഫോണ്ടുകളും ഗ്രാഫിക്സും നിർമ്മിക്കാൻ കഴിയും. പ്രിന്റിംഗിൽ മെക്കാനിക്കൽ പ്രഷർ ഉൾപ്പെടുന്നതിനാൽ, ഈ പ്രിന്ററുകൾക്ക് കാർബൺ പകർപ്പുകളും കാർബണില്ലാത്ത പകർപ്പുകളും സൃഷ്ടിക്കാൻ കഴിയും. ലൈൻ മാട്രിക്‌സും സീരിയൽ ഡോട്ട് മാട്രിക്‌സ് പ്രിന്ററുകളും മഷി പുരട്ടിയ റിബണിന് നേരെ പ്രിന്റ് ചെയ്യാൻ പിന്നുകൾ ഉപയോഗിക്കുന്നു, പേപ്പറിൽ ഡോട്ടുകൾ ഉണ്ടാക്കി ആവശ്യമുള്ള ക്യാരക്ടേഴ്സ്(characters)പ്രിന്റ് ചെയ്യുന്നു.[3]ഒരു ലൈൻ മെട്രിക്സ് പ്രിന്റർ പ്രിന്റ് ഹെഡിന് പകരം ഒരു ഹാമർ ബാങ്ക് (അല്ലെങ്കിൽ പ്രിന്റ്-ഷട്ടിൽ) ഉപയോഗിക്കുന്നു എന്നതാണ് വ്യത്യാസം. ഈ പ്രിന്റ്-ഷട്ടിൽ പ്രിന്റ് വയറുകൾക്ക് പകരം ഹാമറുകൾ ഉണ്ട്, ഈ ഹാമറുകൾ ലംബമായി ക്രമീകരിക്കുന്നതിന് പകരം ഒരു തിരശ്ചീനമായി ക്രമീകരിച്ചിരിക്കുന്നു. പ്രിന്റ് വയറുകൾക്ക് പകരം പ്രിന്റ് ഷട്ടിൽ ഹാമറുകളുണ്ട്, മാഗ്നറ്റ് പ്രിന്റ് ഹെഡിന്റെ അതേ സാങ്കേതികവിദ്യയാണ് ഹാമർ ബാങ്ക് ഉപയോഗിക്കുന്നത്. അവലംബം
|
Portal di Ensiklopedia Dunia