ലോക അങ്ങാടിക്കുരുവി ദിനം![]() അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം. 2011 മുതൽ മാർച്ച് 20-നാണ് ഈ ദിനം ആചരിക്കുന്നത്.[1] നേച്ചർ ഫോർ എവർ എന്ന സംഘടനയാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്. നാസിക്കിൽ വീട്ടു കുരുവിയെ സഹായിക്കുന്ന ജോലി ആരംഭിച്ച മുഹമ്മദ് ദിലാവർ എന്ന ഇന്ത്യൻ സംരക്ഷകനാണ് നേച്ചർ ഫോർ എവർ സൊസൈറ്റി ആരംഭിച്ചത്. കൂടാതെ ടൈം തന്റെ പരിശ്രമങ്ങൾക്ക് 2008 ലെ "പരിസ്ഥിതി വീരന്മാരിൽ" ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെട്ടു.[2][3][4] കീടനാശിനികളുടെ ഉപയോഗം, മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസവ്യവസ്ഥയുടെ തകർച്ച, എന്നീ പ്രധാന കാരണങ്ങളാലാണ് ഇന്നിവ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.[5] ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia