ലോക അധ്യാപക ദിനംഅന്താരാഷ്ട്ര അധ്യാപക ദിനം എന്നും അറിയപ്പെടുന്ന ലോക അധ്യാപക ദിനം എല്ലാ വർഷവും ഒക്ടോബർ 5 ന് നടക്കുന്ന ഒരു അന്താരാഷ്ട്ര ദിനമാണ്.[1] 1994-ൽ അംഗീകൃതമായ ഇത് ലോകമെമ്പാടുമുള്ള അധ്യാപകരുടെ നിലയും സാഹചര്യങ്ങളും അഭിസംബോധന ചെയ്യുന്ന ഒരു സ്റ്റാൻഡേർഡ് സെറ്റിംഗ് മാദ്ധ്യമമാണ്. [2] അധ്യാപകരുടെ സ്റ്റാറ്റസ് [3][4]സംബന്ധിച്ച 1966 ലെ യുനെസ്കോ/ഐഎൽഒ ശുപാർശയിൽ ഒപ്പുവെച്ചതിന്റെ സ്മരണാർത്ഥം. ഈ ശുപാർശ വിദ്യാഭ്യാസ പേഴ്‌സണൽ പോളിസി, റിക്രൂട്ട്‌മെന്റ്, പ്രാരംഭ പരിശീലനം, അധ്യാപകരുടെ തുടർ വിദ്യാഭ്യാസം, അവരുടെ തൊഴിൽ, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ വിവരിക്കുന്നു.[2] ലോക അധ്യാപക ദിനം "ലോകത്തിലെ അദ്ധ്യാപകരെ അഭിനന്ദിക്കുക, വിലയിരുത്തുക, മെച്ചപ്പെടുത്തുക" എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അദ്ധ്യാപകരും അധ്യാപനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഗണിക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു.[5]2023 ലോക അധ്യാപക ദിനത്തിന്റെ പ്രമേയം "നമുക്ക് ആവശ്യമുള്ള വിദ്യാഭ്യാസത്തിന് ആവശ്യമായ അധ്യാപകർ"എന്നാണ് 2030–ഓടെ ലോകത്തിന് 69 ദശലക്ഷത്തിലധികം പുതിയ അധ്യാപകരെ ആവശ്യമുണ്ടെന്നാണ് യുനെസ്കോ കണക്കാക്കുന്നത്. പുറംകണ്ണികൾ
|
Portal di Ensiklopedia Dunia