ലോകഭക്ഷ്യപദ്ധതി
ഐക്യരാഷ്ട്രസഭയുടെ ഒരു ശാഖയായ ലോക ഭക്ഷ്യ പദ്ധതി [a] (ഡബ്ള്യു.എഫ്.പി) ലോകത്തിലെ ഏറ്റവും വലിയ മാനുഷികോപകാര സംഘടനയാണ്. ആഗോളമായി വിശപ്പിനെ നേരിടലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കലുമാണ് ഈ സംഘടനയുടെ പ്രധാനപരിപാടികൾ. [1] ഓരോ വർഷവും 83 രാജ്യങ്ങളിലായി ശരാശരി 91.4 ദശലക്ഷം ആളുകൾക്ക് സംഘടന ഭക്ഷ്യസഹായം നൽകുന്നുണ്ട്.[2] റോമിലെ ആസ്ഥാനമുള്ള ഇവർക്ക് ലോകമെമ്പാടുമുള്ള 80 ലധികം രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്. അവരവർക്കും കുടുംബത്തിനും ആവശ്യമായ ഭക്ഷണം ഉൽപാദിപ്പിക്കാനോ നേടാനോ കഴിയാത്ത ആളുകളെ സഹായിക്കാനാണ് ഡബ്ല്യുഎഫ്പി പ്രവർത്തിക്കുന്നത്. ഇത് ഐക്യരാഷ്ട്ര വികസന ഗ്രൂപ്പിലെ അംഗവും അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗവുമാണ്.[3] 2020 ൽ ലോക ഭക്ഷ്യ പദ്ധതിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പട്ടികലോക ഭക്ഷ്യ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റവരുടെ കാലക്രമ പട്ടിക ചുവടെ: [4]
ഇതും കാണുകകുറിപ്പുകൾഅടിക്കുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia