ലോകമാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളേജ് ആൻഡ് ജനറൽ ഹോസ്പിറ്റൽ
മഹാരാഷ്ട്രയിലെ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഒരു സമ്പൂർണ്ണ സർക്കാർ മെഡിക്കൽ കോളേജാണ് ലോകമാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളേജ് ആൻഡ് ജനറൽ ഹോസ്പിറ്റൽ. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്നു. ഇത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. മുംബൈയിലെ ഏറ്റവും പഴയ മെഡിക്കൽ കോളേജുകളിലൊന്നാണിത്. ലോകമാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രാദേശികമായി സിയോൺ ഹോസ്പിറ്റൽ എന്നും അറിയപ്പെടുന്നു. ചരിത്രം![]() 1947-ൽ 10 കിടക്കകളോടെ ആരംഭിച്ച ഇത് പിന്നീട് 1,400-ലധികം കിടക്കകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായി വളർന്നു. ഇതേ കാമ്പസിലെ ലോകമാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളേജുമായി (എൽടിഎംഎംസി) ചേർന്നിരിക്കുന്ന ഇത് മെഡിക്കൽ സയൻസസിലെ ബിരുദ, ബിരുദാനന്തര പഠനങ്ങൾക്കുള്ള അധ്യാപന സ്ഥാപനമാണ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ പ്രമുഖ മഹാരാഷ്ട്രിയൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ലോകമാന്യ തിലകിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിയുടെയും മെഡിക്കൽ കോളേജിന്റെയും നിലവിലെ ഡീനാണ് ഡോ.മോഹൻ ജോഷി സവിശേഷമായ സാഹചര്യത്തിലുള്ള ഈ ആശുപത്രി, രണ്ട് പ്രധാന ഹൈവേകളിൽ നിന്നുമുള്ള എല്ലാ ആഘാതങ്ങളും ദുരന്തങ്ങളും ചികിത്സിക്കുന്ന ആദ്യത്തെ പ്രധാന റഫറൽ ആശുപത്രിയാണിത്. ഒരു സൈനിക ആശുപത്രിയിൽ അൻപത് കിടക്കകളുള്ള ആശുപത്രിയായും ഒറ്റ ഒപിഡിയായും ആരംഭിച്ചത് 1400-ലധികം കിടക്കകളിലേക്ക് വളർന്നു, ഏതാനും വർഷങ്ങൾകൊണ്ട് കൂടുതൽ വേഗത്തിൽ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. നിലവിൽ 300 സീനിയർ സ്റ്റാഫ് അംഗങ്ങളും 550 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുമുള്ള ഇത് ഏകദേശം 16 ലക്ഷം ഒപിഡി രോഗികളും പ്രതിവർഷം 60000-ത്തിലധികം അഡ്മിഷനുകളും കൈകാര്യം ചെയ്യുന്നു. ഇത് എല്ലാ സ്പെഷ്യാലിറ്റികളിലും നിരവധി സൂപ്പർ സ്പെഷ്യാലിറ്റികളിലും സേവനങ്ങൾ നൽകുന്നു. നിരവധി തീവ്രപരിചരണ വിഭാഗങ്ങളും പ്രത്യേക ക്ലിനിക്കുകളും ഉള്ളതിനാൽ, സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ വളരെ താങ്ങാവുന്ന ചെലവിൽ ഇവിടെ പരിപാലിക്കുന്നു. പഠനവൈകല്യം, ഹെമറ്റോ-ഓങ്കോളജി, തലസീമിയ, സ്റ്റെം സെൽ തെറാപ്പി എന്നിവയിൽ പ്രത്യേക ക്ലിനിക്കുകൾ ഇവിടെയുണ്ട്. കഴിഞ്ഞ 65 വർഷമായി ഇത് സമൂഹത്തിലെ കീഴാള വിഭാഗങ്ങൾക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. നേട്ടങ്ങൾലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിയുടെ പ്രധാന ശക്തി അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളുമുള്ള കാര്യക്ഷമമായ 'ട്രോമ കെയർ സെന്റർ', എമർജൻസി മെഡിക്കൽ സർവീസ് സെന്റർ എന്നിവയാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രോമ സർവീസ് ആയിരുന്ന അത്, ദുരന്തങ്ങൾക്കായി നിരന്തരം 'ജാഗ്രതയിൽ' നിലകൊള്ളുന്നു. നാഗരിക പശ്ചാത്തലത്തിൽ ദുരന്തനിവാരണ പദ്ധതിയുടെ മെഡിക്കൽ സേവനങ്ങളിൽ ഈ ആശുപത്രി ഒരു നോഡൽ കേന്ദ്രമാണ്. ഇന്ത്യയിലെ ആദ്യത്തെ മനുഷ്യ പാൽ ബാങ്ക് ഈ ആശുപത്രിയിലാണ്. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ സ്കിൻ ബാങ്ക് ഇവിടെയാണ്. ആദ്യത്തെ എമർജൻസി കൊറോണറി സ്റ്റെന്റിംഗ് സേവനവും ഇവിടെയാണ് ആരംഭിച്ചത്. 1964 നവംബർ 30-ന് 60 വിദ്യാർത്ഥികളുള്ള ആദ്യ ബാച്ചിൽ ലോകമാന്യ തിലക് മെഡിക്കൽ കോളേജ് സ്ഥാപിതമായി. നിലവിൽ എൽടിഎംഎംസി പ്രതിവർഷം 200 എംബിബിഎസ് വിദ്യാർത്ഥികളെ എൻറോൾ ചെയ്യുന്നു, കൂടാതെ വിവിധ വിഷയങ്ങളിൽ പ്രതിവർഷം 150-ലധികം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുണ്ട്. അവലംബം
|
Portal di Ensiklopedia Dunia