ലോകാത്ഭുതങ്ങൾ![]() മനുഷ്യനിർമ്മിതമായ ശില്പങ്ങൾ, സ്മാരകങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അത്ഭുതങ്ങളെക്കുറിച്ചുള്ള പട്ടികയാണ് ലോകാത്ഭുതങ്ങൾ അഥവാ സപ്താത്ഭുതങ്ങൾ. ബി. സി. 2-ം ശതകത്തോടടുത്ത് അലക്സാൻഡ്രിയൻ കാലഘട്ടത്തിൽ (ബി. സി. 356-312) രചിക്കപ്പെട്ട ഒരു സഞ്ചാര ഗൈഡാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങളെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ഹെറഡോട്ടസിന്റെ ചില ചരിത്ര ഗ്രന്ഥങ്ങളിലും പുരാതന ലോകാത്ഭുതങ്ങളെക്കുറിച്ച് വ്യക്തമായി വിവരിച്ചിരിക്കുന്നു. ഈ ഏഴിൽ ഈജിപ്തിലെ വൻ പിരമിഡ് മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളു. ഇതുതന്നെയും കഴിഞ്ഞ അഞ്ഞൂറിലേറെ വർഷങ്ങളായി ജീർണോന്മുഖമാണ്. അലക്സാൻഡ്രിയൻ കാലഘട്ടത്തിനുശേഷം ഏഴത്ഭുതങ്ങളുടെ പല പട്ടികകൾ പ്രചാരത്തിൽ വന്നു. പുരാതന ലോകാത്ഭുതങ്ങൾഗിസയിലെ പിരമിഡ്![]() ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ് ഒന്നാമത്തെ അത്ഭുതം. കാലക്രമേണ ഈ വിശേഷണം പിരമിഡുകൾക്കെല്ലാം ബാധകമാണെന്ന മട്ടിൽ ചേർത്തുവന്നു. ഈജിപ്റ്റിലേതാണ് യഥാർഥ പിരമിഡുകൾ. മെസപ്പൊട്ടേമിയ, മെക്സിക്കോ, മധ്യ അമേരിക്കയിലെ മായ എന്നിവിടങ്ങളിലെ രാജവംശങ്ങൾ, സമാന മാതൃകയിൽ നിർമിച്ച സൂച്യഗ്രസ്തംഭങ്ങളെയും പിരമിഡുകൾ എന്നു വിളിക്കാറുണ്ട്. ഈജിപ്റ്റിലെ പിരമിഡുകൾ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല് പാർശ്വങ്ങളും ഉള്ളവയാണ്. പ്രാചീന രാജവംശത്തിന്റെ (ബി. സി. 2680-2563) കാലത്തു മാസ്തബശൈലിയിൽ നിർമിച്ചവയാണ് ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കംചെന്നവ. കുഫുവിന്റെ പിരമിഡ് നൈൽ നദിയുടെ പടിഞ്ഞാറേക്കരയിൽ ദക്ഷിണ അലക്സാൻഡ്രിയയ്ക്ക് 161 കി. മീ. തെക്ക് സുമാർ 5.25 ഹെക്റ്റർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ അധാരത്തിന് 230.43 മീറ്റർ വിതം ദൈർഘ്യമുള്ള വശങ്ങളുണ്ട്. 146.91 മീറ്റർ ഉയരമുള്ള പിരമിഡ് 1,00,000 തൊഴിലാളികൾ 20 വർഷം പണിയെടുത്തു നിർമിച്ചതാണെന്നു കരുതപ്പെടുന്നു.[1] ബാബിലോണിലെ തൂക്കുപൂന്തോട്ടം![]() തൂങ്ങികിടക്കുന്ന പൂന്തോട്ടം (Hanging Garden) എന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പുന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചു എന്നു കൃത്യമായി പറയാനാവില്ല. ബി. സി. 6-ം ശതകത്തിൽ നെബൂഖദ്നേസർ ചക്രവർത്തി തന്റെ പത്നിയുടെ സ്മരണയ്ക്ക് നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമീറാമാസിന്റെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു. ബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും (painted wall) ഇതോടു ചേർത്തും അല്ലാതെയും അത്ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോരുന്നു.[2] എഫേസസ്സിലെ ഡയാന (ആർട്ടിമീസ്) ക്ഷേത്രം![]() ലിഡിയയിലെ രാജാവായിരുന്ന ക്രോസസ് ബി. സി. 350-ൽ ഏഷ്യാമൈനറിൽ പണികഴിപ്പിച്ചതാണ് '''ആർട്ടെമിസ്സ് ക്ഷേത്രം'''. സുമാർ 104.24 മീറ്റർ നീളവും 49.98 മീറ്റർ വീതിയും ഇതിനുണ്ടായിരുന്നു. 18.23 മീറ്റർ ഉയരമുള്ള 127 വൻ ശിലാസ്തംഭങ്ങൽ ഉള്ളതായിരുന്നു ഈ ക്ഷേത്രം. ബി. സി. 356-ൽ തീ പിടിച്ചശേഷം പുനർനിർമിതമായി. എ. ഡി. 262-ൽ ഗോത്തുകൾ ഇതിനെ നശിപ്പിച്ചു.[3] ഒളിമ്പിയയിലെ സിയൂസ് പ്രതിമ![]() ഗ്രീക്കു ശില്പിയായ ഫിദിയാസ് നിർമിച്ചത്. ഈ പ്രതിമയുടെ ഒരു കൈയ്യിൽ വിജയദണ്ഡും മറ്റേ കൈയ്യിൽ ഒരറ്റത്തു കഴുകന്റെ രൂപം ഉള്ള ചെങ്കോലുമായി ഇരിക്കുന്ന സീയൂസ് ദേവന്റെ പ്രതിമയുമാണുള്ളത്. സുമാർ 12.19 മീറ്റർ ഉയരം. മാർബിളിൽ രൂപപ്പെടുത്തി സ്വർണവും ദന്തവും കൊണ്ട് അലങ്കരിച്ച ഇത് ബി. സി. 462-ൽ നിർമ്മിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ 1950-ൽ ഫിദിയാസിന്റെ വർക്ക്ഷോപ്പു കണ്ടെത്തിയതിനെ തുടർന്നു നടത്തിയ കാലഗണനയിൽ സുമാർ ബി. സി. 430 നോടടുത്ത് നിർമ്മിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെട്ടത്. എ. ഡി. 426 ലെ ഭൂചലനത്തിലോ അഥവാ 50 വർഷത്തിനു ശേഷം കോൺസ്റ്റാന്റിനോപ്പിളിൽ നടന്ന തീപ്പിടുത്തത്തിലോ ഇതു നശിച്ചതായി കരുതപ്പെടുന്നു.[4] ഹെലിക്കർനാസസ്സിലെ സ്മാരകസ്തംഭം![]() തന്റെ സോദരനും ഭർത്താവുമായ കാരിയയിലെ മാസോലസ് രാജാവിന്റെ (ബി.സി. 353) സ്മരണയ്ക്കായി ആർതെമിസിയാ രാജ്ഞി പണികഴിപ്പിച്ച സ്മാരകമാണിത്. പിത്തിസ് (പിത്തിയോസ്) എന്ന ശില്പിയും നാലു പ്രമുഖ ഗ്രീക്ക് കൊത്തുപണിക്കാരായ സ്കോപാസ്, ബ്രിയാക്സിസ്, ലിയോഷാറസ്, തിമോതിയസ് എന്നിവരും ചേർന്നു നിർമിച്ചു. ഈ മാർബിൾ പ്രതിമയ്ക്ക് 42.67 മീറ്റർ ഉയരമുണ്ടായിരുന്നു. 11-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയ്ക്ക് ഭൂചനത്തിൽ നശിച്ചിരിക്കാമെന്നു കരുതുന്നു.[5] റോഡ്സിലെ കൊലോസസ്![]() ദെമിത്രിയോസ് പോളിയോർ സെറ്റിസിന്റെ ദീർഘകാലത്തെ അധിനിവേശത്തിൽ നിന്നും ബി. സി. 305-304-ൽ റോഡ്സ് സ്വതന്ത്രമായി. ഇതിന്റെ സ്മരണ നിലനിറുത്തുവാൻ പണി കഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കല പ്രതിമ. ലിൻഡസിലെ ചാറസ് ആണ് നിർമാതാവ്. പണിപൂർത്തിയാവുന്നതിന് പന്ത്രണ്ടു വർഷമെടുത്തു (292-280). ബി. സി. 225- ലെ ഭൂകമ്പത്തിൽ ഇതിന്റെ മുട്ടിന്റെ ഭാഗത്തുവച്ച് ഒടിവുണ്ടായി. വീണുപോയ പ്രതിമയെ എ. ഡി. 653 വരെ സംരക്ഷിച്ചു. ആയിടയ്ക്കു റൊഡ്സ് ആക്രമിച്ച അറബികൾ ഇതിനെ കഷണങ്ങളാക്കി വിറ്റു. 900 ത്തിലേറെ ഒട്ടകങ്ങൾക്കു വഹിക്കുവാൻ വരുന്ന ഭാരം ഇതിനുപയോഗിച്ചിരുന്ന പിത്തളയ്ക്ക് ഉണ്ടായിരുന്നു.[6] അലക്സാസാൻഡ്രിയയിലെ ഫാരോസ് (ദ്വീപസ്തംഭം)ഈജിപ്റ്റിലെ ഫാരോസ് ദ്വീപിൽ അലക്സാഡ്രിയ തുറമുഖ കവാടത്തിൽ ടോളമി II ന്റെ ഭരണകാലത്തു നിർമിച്ചു (ബി. സി. 280). നൈദസ്സിലെ സൊസ്‌റ്റ്റാറ്റസ് ആയിരുന്നു ഇതിന്റെ ശില്പി. ഇതിന് സുമാർ 134.11 മീറ്റർ ഉയരം ഉണ്ടായിരുന്നു. മുന്ന് എടുപ്പുകളായാണ് ഇതിന്റെ നിർമിതി. താഴത്തേതു സമചതുരം മധ്യത്തിലേത് അഷ്ടഭുജം മുകളിലത്തേത് ഗോളസ്തംബാകൃതി (cylindrical). അതിനു മുകളിലുള്ള സർപ്പിളമായ പടവുകളുടെ മുകളിൽ കപ്പലുകൾക്കു മാർഗസൂചകമായി ദ്വീപസ്തഭം നിർമിച്ചിരുന്നു. എ. ഡി. 955 നോടടുത്ത് കൊടുങ്കാറ്റും ഭൂകമ്പവും നിമിത്തം ഇതിനു കേടുപാടുകൾ സംഭവിച്ചു. 14-ം ശതകത്തിൽ പൂർണമായി നശിക്കുകയും ചെയ്തു. 1477-ൽ സുൽത്താൻ ക്വെയ്ത്ബേ ഇതിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഒരു കോട്ട നിർമിച്ചു.[7] 'അലക്സാഡ്രിയൻ കാലഘട്ടത്തിൽ കണക്കാക്കപ്പെട്ടിരുന്ന ലോകാത്ഭുതങ്ങളാണ് പട്ടികയിൽ':-
മധ്യകാല ലോകാത്ഭുതങ്ങൾ16-17 നൂറ്റാനുകളിൽ നിലനിന്നിരുന്ന ലോകാത്ഭുതങ്ങളുടെ പട്ടിക:
ആധുനിക ലോകാത്ഭുതങ്ങൾ1931-ലെ പുനർ നിർണയ പ്രകരം കുഫുവിന്റെ പിരമിഡ്, ഹേജിയ സോഫിയ, പിസയിലെ ചരിഞ്ഞ ഗോപുരം, ആഗ്രയിലെ താജ്മഹൽ, യു. എസ്സിലെ വഷിങ്ടൺ മോണ്യുമെന്റ്, പാരീസിലെ ഈഫൽ ഗോപുരം യു. എസ്സിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംങ് ഇവയാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ. കുഫുവിന്റെ പിരമിഡ്ഇത് ഏഴ് പ്രാചീന അത്ഭുതങ്ങളിലും ഉൾപ്പെടുന്നു. ഹേജിയ സോഫിയ![]() സാന്താസോഫിയ എന്നും പറയപ്പെടുന്നു. കോൺസ്റ്റാന്റിനോപ്പിളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹേജിയ സോഫിയ ആദ്യം ഒരു ക്രിസ്തീയ ദേവലയം ആയിരുന്നു. 1453-ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ പതനശേഷം ഇത് ഒരു മുസ്ലീം ദേവാലയം ആയിത്തീർന്നു. ഇപ്പോൾ ഇത് ഒരു ബൈസാന്റിയൻ കലാശേഖരമാണ്. എ. ഡി. 360-ൽ കോൺസ്റ്റാന്റിയസ് II ഇത് പണികഴിപ്പിച്ചു. 404-ൽ ഇത് നശിപ്പിക്കപ്പെട്ടു. 415-ൽ തിയോഡോഷിയസ് II പുനർനിർമിച്ചുവെങ്കിലും 532-ൽ വീണ്ടും അഗ്നിക്കിരയായി നശിച്ചു. ത്രാലസ്സിലെ അണിമൈയസ്സിന്റെയും മൈലിറ്റസ്സിലെ ഇസിഡോറസ്സിന്റെയും രൂപകല്പനകൾ അനുസരിച്ച് ജസ്റ്റീനിയൻ ചക്രവർത്തി 532-37 കാലത്ത് (537-48 കാലത്തെന്നും അഭിപ്രായമുണ്ട്) പണിയിപ്പിച്ചതാണ് ഇന്നു കാണുന്ന ഹേജിയ സോഫിയ. കനത്ത ഭൂചലനം കാരണം 558-ൽ ഇതിന്റെ കുംഭഗോപുരം തകർന്നു വീഴുകയുണ്ടായി. എന്നാൽ 563-ൽ ഇതു പുനർനിർമ്മിക്കപ്പെട്ടു. ഇതിന്റെ ഉൾഭാഗത്തെ നീളം 80.77 മിറ്ററും വീതി 31.09 മീറ്ററുമാണ്. അനേകം ഗോളാകാരങ്ങളുടെ തുടർച്ചകളായാണ് ഇതിന്റെ നിർമിതി. പ്രധാന കുംഭത്തിന്റെ വ്യാസം 31.09 മീറ്ററും ഉയരം 56.08 മീറ്ററുമാണ്.[8] പിസായിലെ ചരിഞ്ഞഗോപുരം![]() ഇറ്റലിയിലെ പിസായിൽ സ്ഥിതി ചെയ്യുന്നു. 1174-ൽ പണിയാരംഭിച്ച് 1350-ൽ പൂർത്തിയാക്കി. സമീപസ്ഥമായ ക്രൈസ്തവ ദേവലയത്തിന്റെ മണിഗോപുരമാണ് ഇത്. സുമാർ 55.86 മീറ്റർ (183.37 അടി) പൊക്കമുള്ള ഈ എട്ടുനില ഗോപുരം ലംബത്തിൽനിന്നു സുമാർ 4.88 മീറ്റർ ചരിഞ്ഞാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചരിവ് 5.5 ഡിഗ്രി ആണ്. 296 പടികൾ ഉള്ള ഇതിന്റെ ഭാരം കണക്കാക്കിയിരിക്കുന്നത് 14,500 മെട്രിക്ക് ടെൺ ആണെന്നാണ്.[9] താജ്മഹൽ![]() ഉത്തർപ്രദേശ് സംസ്ഥാനത്തെ ആഗ്രയിൽ യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ മുഗൾ ശില്പ കലയുടെ അത്യുത്കൃഷ്ട മാതൃകയായ താജ്മഹൽ ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്. ഒരു തുർക്കി ശില്പകാരനായ ഉസ്താദ് ഇസയുടെ രൂപ മാതൃകയ്ക്കനുസരണമായി നിർമിച്ച ഈ മന്ദിരം, 1630-ൽ പണിയാരംഭിച്ച് 1648-ൽ പൂർത്തിയാക്കി. 94.40 മീറ്റർ സമചതുരമായ ഒരു ഫ്ലാറ്റ്ഫോറത്തിന്മേലാണ് ഇതു നിർമിച്ചിരിക്കുന്നത്. ഇതിന്റെ കുംഭഗോപുരത്തിന് ഉൾഭാഗം 24.38 മീറ്റർ ഉയരവും 15.24 മീറ്റർ വ്യാസവും ഉണ്ട്. മന്ദിരത്തിന്റെ ഉൾഭാഗം വൈഡൂര്യം, സൂര്യകാന്തം വർണമാർബിൾ ഇവയാൽ അലംകൃതമാണ്. ഈ സൗധത്തിന്റെ മധ്യത്തിൽ അഷ്ട്ഭുജാകൃതിയിലുള്ള മുറിയുടെ നിലവറയിൽ പത്നിയോടൊപ്പം ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മന്ദിരത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള സൈപ്രസ് മരങ്ങളും മുൻഭാഗത്തെ തടകത്തിൽ പ്രതിഫലിക്കുന്ന പ്രതിബിംബവും ചേർന്ന് ഇതിന്റെ ദൃശ്യഭങ്ങി വർദ്ധിപ്പിക്കുന്നു.[10] വാഷിങ്ടൻ സ്മാരകസൗധം![]() വാഷിങ്ടൻ ഡി. സി. യിൽ സ്ഥ്തിചെയ്യുന്നു. 1783-ൽ യു. എസ്. കോൺഗ്രസ്, ജോർജ് വാഷിങ്ടന് ഒരു സ്മാരകം നിർമ്മിക്കുന്നതിന് അനുമതി നൽകിയെങ്കിലും അദ്ദേഹത്തിന്റെ തന്നെ എതിർപ്പ് കാരണം 1799 വരെ പദ്ധതി നടന്നില്ല. 1832-ൽ രൂപത്കരിച്ച വാഷിങ്ടൻ നാഷണൽ മോണൂമെന്റ് സൊസൈറ്റി ഇതിനായി ഫണ്ടു സമാഹരണം നടത്തി. പണത്തിനു പുറമേ സംഭാവനയായി അനേകം ശിലാഭലകങ്ങളും ലഭിച്ചു. റൊബർട്ട്മിൽസിന്റെ രൂപമാതൃക അംഗീകരിക്കുകയും 1848-ൽ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്തു. 1876-ൽ യു. എസ്. കൊൺഗ്രസ് ഇതിന്റെ പണിക്കുള്ള പണമനുവദിച്ചു. 1880 അസ്തിവാരമിടുകയും 1885-ൽ പൂർത്തിയാക്കുകയും ചെയ്തു. 1888-ൽ സൗധം പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. 169.3 മീറ്റർ ഉയരവും 91,000 ടൺ ഭാരവും ഷാഫ്റ്റിന്റെ രൂപവുമുള്ള ഈ മന്ദിരത്തിന്റെ അടിഭാഗത്തിന്റെ വിസ്തീർണം 38.6 ച. മീറ്റർ ആണ്. മുകളിലേക്കു കയറുന്നതിനുള്ള ഗോവണിക്ക് 398 പടവുകളും 50 വിശ്രമ സ്ഥാനങ്ങളുമുണ്ട്. മുകളിൽ എത്തുന്നതിന് ഒരു എലിവേറ്ററും ഘടിപ്പിച്ചിട്ടുണ്ട്.[11] പാരീസിലെ ഈഫൽ ഗോപുരം![]() 1889 ലെ പാരീസ് പ്രദർശനത്തിന് കാമ്പ്-ദെ-മാർസൽ പണിതുയർത്തിയ ഗോപുരം. 299.92 മീറ്റർ ഉയരത്തിൽ ഇരുമ്പു ചട്ടക്കൂട്ടിൽ. നാലു കാൽമുട്ടുകളിൽ നിന്നാരംഭിക്കുന്ന നാല് സ്തൂപങ്ങൾ 188.98 മീറ്റർ ഉയരത്തിൽ ഗോപുരത്തെ താങ്ങി നിറുത്തുന്നു. വിവിധ തലങ്ങളിലായുള്ള മൂന്നു പ്ലാറ്റുഫോറങ്ങളിൽ കയറുന്നതിന് പടവുകളും എലിവേറ്ററുകളുമുണ്ട്. ഗോപുരത്തിനു മുകളിൽ ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഒരു വയർലസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. എംപയർ സ്റ്റേറ്റ് മന്ദിരം![]() ന്യൂയോർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. 102 നിലകളും 381 മീറ്റർ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തിൽ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1930 മാർച്ചിൽ പണിയാരംഭിച്ച ഈ മന്ദിരം 1931-ൽ പൂർത്തിയാക്കി. ന്യൂയോർക്കിലെ വ്യവസായിയായ ജോൺ ജെ. റാസ്ക്കബ് ആണ് ഇതിനു വേണ്ട പണം ചെലവക്കിയത്. 1951-ൽ ഇതിന്റെ മുകളിൽ 67.67 മീറ്റർ ഉയരമുള്ള ഒരു ടെലിവിഷൻ ഗോപുരം കൂടെ പണിതു. 1971-ൽ ന്യൂയോർക്കിൽ പണിതീർന്ന, 110 നിലകളും 412 മീറ്റർ ഉയരവുമുള്ള വേൾഡ് ട്രേഡ്സെന്ററിന് 1973 വരെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി ലഭിച്ചു. 1973-ൽ ഷിക്കാഗോയിൽ 442 മീറ്റർ ഉയരമുള്ള സീയേഴ്സ് ബിൽഡിങ് നിർമ്മിക്കപ്പെട്ടു. ഇതിന് ആകെ 109 നിലകളാണുള്ളത് എങ്കിലും ഏഴ് അത്ഭുതങ്ങളിൽ ഒന്ന് എന്ന അംഗീകാരം എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല.[12]
പുതിയ ലോകാത്ഭുതങ്ങൾ![]()
The Giza Pyramid of Egypt, the only remaining Wonder of the Ancient World, was granted an honorary site.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to Seven Wonders of the World.
ഇതും കാണുക |
Portal di Ensiklopedia Dunia