ലോക് നെസ്സ് മോൺസ്റ്റർ
സ്കോട്ടിഷ് നാടോടിക്കഥകളിൽ പറയുന്ന സ്കോട്ടിഷ് പർവ്വതപ്രദേശത്തെ ലോക് നെസ് തടാകത്തിൽ വസിക്കുന്ന ഒരു ജീവിയാണ് ലോക് നെസ് മോൺസ്റ്റർ അല്ലെങ്കിൽ നെസ്സീ. വളരെ അപൂർവമായേ തടാകത്തിന്റെ അടിത്തട്ടിൽ നിന്നു മുകളിലേക്കു വരുന്ന കഴുത്തു നീണ്ട ഈ ഭീമൻ ജീവിയെ കാണാനാകൂ. 1933-ൽ ലോകവ്യാപകമായ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതു മുതൽ ഈ ഭീമൻ ജീവിയിലെ താല്പര്യവും വിശ്വാസവും വ്യത്യസ്തമാണ്. അതിന്റെ അസ്തിത്വത്തിന്റെ തെളിവ്, തർക്കവിഷയമായ ചില ഫോട്ടോഗ്രാഫുകളും സോണാർ പഠനവും മാത്രമാണ്. പലപ്പോഴായി തടാകത്തിൽ നിന്നു ലഭിച്ചിട്ടുള്ള അവ്യക്ത ചിത്രങ്ങളും ഫോട്ടോകളും ആയിരക്കണക്കിനു പേരുടെ അനുഭവങ്ങളും ശബ്ദശകലങ്ങളുമൊക്കെയാണ് ആകെക്കൂടി നെസി ഉണ്ടെന്നതിനുള്ള തെളിവ് ആയി കണക്കാക്കുന്നത്. ശാസ്ത്രീയ സമൂഹം ലോക് നെസ് മോൺസ്റ്റർ ജീവശാസ്ത്രപരമായ അടിസ്ഥാനമില്ലാത്ത ഒരു പ്രതിഭാസമായി കണക്കാക്കുകയും കാഴ്ചപ്പാടുകൾ വെറും തട്ടിപ്പായും, സാങ്കൽപിക ചിന്തകളായും, ഐതീഹികമായ ജീവികളുടെ തെറ്റായ തിരിച്ചറിയലായും വിശദീകരിക്കുന്നു.[2] നാമം1940 മുതൽ [3]ഈ ജീവിയെ നെസി (Scottish Gaelic: Niseag) [a] (Scottish Gaelic: Niseag)[4] എന്നു വിളിച്ചിരുന്നു. ഉത്ഭവം1933 മേയ് 2 ന് ലോക് നെസിൻറെ വാട്ടർ ബെയിലിഫും ഇൻവേർനെസ് കൊറിയർ റിപ്പോർട്ടിൽ ഒരു പാർട്ട് ടൈം ജേർണലിസ്റ്റുമായ അലക്സ് കാംപ്ബെൽ ലോക്ക് നെസ്സിലുള്ള ഭീമൻ ജീവിയെ "മോൺസ്റ്റർ" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചു.[5][6][7]1933 ഓഗസ്റ്റ് 4 ന് ഏതാനും ആഴ്ചകൾക്കുമുമ്പ്, ലോക് നെസിനുചുറ്റും ഡ്രൈവ് ചെയ്യുന്നതിനിടയിൽ "എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഡ്രാഗണോ അതൊ ചരിത്രാതീത കാലത്തെ മൃഗമോ എന്നുതോന്നുന്ന ഒരു ജീവി വായിൽ "ഒരു മൃഗവുമായി" ലോകിനു നേരെയുള്ള റോഡ് കുറുകെ കടന്ന് ഉരുണ്ടുപോകുന്നതായി അദ്ദേഹവും ഭാര്യയും വളരെ സമീപത്ത് കണ്ടതായി കൊറിയറിൽ ലണ്ടനർ ജോർജ് സ്പൈസറുടെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.[8]കരയിൽ അല്ലെങ്കിൽ ജലത്തിൽ നെസിയെ കണ്ടതായി അവകാശപ്പെട്ടുകൊണ്ട് എഴുത്തുകാർ, അവരുടെ കുടുംബാംഗങ്ങൾ, പരിചയക്കാർ, ഓർമ്മയിലുള്ള കഥകൾ തുടങ്ങി പലപ്പോഴും അജ്ഞാതമായ കത്തുകൾ കോറിയറിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.[9] "ഭീമാകാരനായ മത്സ്യം", "കടൽ സർപ്പം", അല്ലെങ്കിൽ "ഡ്രാഗൺ" [10] ഒടുവിൽ "ലോക് നെസ്സ് മോൺസ്റ്റർ" [11]എന്നുവരെ മാധ്യമങ്ങളിലെത്തിയ ദൃക്‌സാക്ഷിവിവരണത്തിൽ കണ്ടിരുന്നു. 1933 ഡിസംബർ 6 ന് ഹ്യൂ ഗ്രെ എടുത്ത മോൺസ്റ്ററിൻറെ ആദ്യ ഫോട്ടോഗ്രാഫ് ഡെയ്ലി എക്സ്പ്രസ് പ്രസിദ്ധീകരിച്ചു.[12]ആ ജീവിയോട് ഒരുതരത്തിലുള്ള ആക്രമണവും പാടില്ലയെന്ന് സ്കോട്ട്ലൻഡ് സ്റ്റേറ്റ് സെക്രട്ടറി ഉടനടി ഉത്തരവിട്ടു.[13]1934-ൽ "സർജന്റെ ഫോട്ടോഗ്രാഫിൽ" താത്പര്യം തുടർന്നു.ആ വർഷം, ആർ.ടി. ഗൗൾഡ് എന്ന രചയിതാവിന്റെ അന്വേഷണവും [14] 1933 നു മുൻപ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ റെക്കോഡും പ്രസിദ്ധീകരിച്ചു. തുടർന്ന് മറ്റ് രചയിതാക്കളും എ.ഡി ആറാം നൂറ്റാണ്ടിലെ മോൺസ്റ്ററിനെ കണ്ടതായി വാദമുഖങ്ങളുമായെത്തി. ചരിത്രംസെന്റ്. കൊളംബ (565)ലോക്ക് നെസനു പരിസരത്തു കാണപ്പെട്ടിരുന്ന ഒരു ഭീമാകാര ജീവിയെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ ആറാം നൂറ്റാണ്ടിൽ അഡോമ്നാൻ എഴുതപ്പെട്ട ലൈഫ് ഓഫ് സെന്റ് കൊളമ്പ എന്ന കൃതിയിലാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്.[15] സംഭവങ്ങൾ വിവരിക്കപ്പെട്ട് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം, അഡോമ്നാന്റെ വാക്കുകളനുസരിച്ച്, ഐറിഷ് സന്യാസിയായിരുന്ന സെന്റ് കൊളമ്പിയ അദ്ദേഹത്തിന്റെ സഹചാരികളോടൊപ്പം ഇരുമ്പു യുഗത്തിലും ആദ്യകാല മദ്ധ്യ കാലഘട്ടങ്ങളിലും ജീവിച്ചിരുന്ന പിക്റ്റ്സ് ജനതയുടെ പ്രദേശത്തു താമസിക്കവേ, പ്രദേശവാസികൾ നെസ് നദിക്കരയിൽ ഒരാളുടെ മൃതദേഹം സംസ്ക്കരിക്കുന്നതായി കണ്ടു. പ്രദേശവാസികളുടെ വിശദീകരിച്ചതനുസരിച്ച്, ഈ മനുഷ്യൻ നദിയിൽ നീന്തിക്കൊണ്ടിരിക്കവേ ഒരു ജലജന്തുവിന്റെ ആക്രമണമുണ്ടാകുകയും അത് അയാളെ മാന്തിക്കീറുകയും ജലാന്തർഭാഗത്തേയ്ക്ക് വലിച്ചിഴക്കുകയും ചെയ്തു. ഒരു ബോട്ടിൽ മറ്റുള്ളവർ അയാളെ രക്ഷപ്പെടുത്തുവാൻ ശ്രമിച്ചുവെങ്കിലും അയാൾ മരിച്ചുപോയിരുന്നു. കൊളമ്പിയ ലുയിഗ്നെ മോക്കു മിൻ എന്ന തന്റെ അനുയായിയെ നദിക്കു കുറുകെ നീന്തുവാൻ പ്രേരിപ്പിച്ചു. ജലജന്തു ലുയിഗ്നെയെ സമീപിച്ചവേളയിൽ കൊളമ്പിയ കുരിശു വരച്ചുകൊണ്ടു പറഞ്ഞു, “കൂടുതൽ മുന്നോട്ടു പോകരുത്, ആ മനുഷ്യനെ തൊടരുത്. ഉടനടി മടങ്ങുക”.[16] പിന്നിൽനിന്നു കയറുകെട്ടി വലിക്കപ്പെട്ടതുപോലെ ജലജന്തു നിശ്ചലമാക്കപ്പെടുകയും ജലാന്തർഭാഗത്തേയ്ക്കു അപ്രത്യക്ഷമാകുകയും ചെയ്തു. അത്ഭുതപ്രവർത്തിക്ക് തങ്ങൾ സാക്ഷ്യം വഹിച്ച കൊളംബയുടെ അനുചരന്മാരും പിക്റ്റുകളും അദ്ദേഹത്തിനു നന്ദി പറഞ്ഞു.[16] ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ജീവിയുടെ നിലനിൽപ്പിനുള്ള തെളിവ് എന്ന നിലയിൽ ഈ കഥയിലെ മോൺസ്റ്റർ വിശ്വാസികൾക്കിടയിൽ നെസ് നദിയെക്കാളുപരിയായ സ്ഥാനംനേടി.[17] മധ്യകാല ഹഗീയോഗ്രാഫികളിൽ ജലജന്തു കഥകൾ വളരെ സാധാരണമായിരുന്നുവെന്നും അഡോംനന്റെ കഥ മിക്കവാറും പ്രാദേശിക ചരിത്രസംഭവത്തിലെ ഒരുപൊതുവിഷയം പുതുക്കിയതാണെന്നുമുള്ള വാദഗതികളാൽ ആഖ്യാനത്തിന്റെ വിശ്വാസ്യതയെ അവിശ്വാസികൾ ചോദ്യംചെയ്തു.[18] അവിശ്വാസികളുടെ അഭിപ്രായമനുസരിച്ച് അഡോംനന്റേത് ആധുനിക ലോക്ക് നെസ്സ് മോൺസ്റ്റർ ലെജന്റിൽ നിന്ന് സ്വതന്ത്രമായ ഒരു കഥയായിരിക്കാമെങ്കിലും വിശ്വാസികൾ അവരുടെ അവകാശവാദങ്ങൾ ഉയർത്താൻ ശ്രമിക്കാൻ അതിനെ ആധാരമാക്കുകയായിരുന്നു.[17] മോൺസ്റ്ററിന്റെ വിവിധ ആരോപണങ്ങളുടെ ആദ്യകാല ദൃശ്യം കണക്കിലെടുത്ത് ഇത് ഏറ്റവും ഗുരുതരമായ ഒന്നാണെന്ന് റൊണാൾഡ് ബിന്നസ് കരുതുന്നു. പക്ഷേ, 1933-നുമുമ്പ് മറ്റ് എല്ലാ അവകാശവാദങ്ങളും സംശയാസ്പദമാകുന്നു. ആ തീയതിക്ക് മുൻപ് ഒരു മോൺസ്റ്റർ പാരമ്പര്യം തെളിയിക്കുന്നുമില്ല.[6] ലോക് നെസ് മോൺസ്റ്റർ എന്ന ആധുനിക കെട്ടുകഥയിൽ നിന്ന് സെന്റ് കൊളമ്പിയയെക്കുറിച്ച് അഡോമണന്റെ കഥയെ വേർതിരിച്ചുകൊണ്ട് അഡോമണന്റെ സവിശേഷമായ ചരിത്രപരവും സാംസ്കാരികവുമായ വിശകലനത്തെ ക്രിസ്റ്റോഫർ സിർണെ ഉപയോഗിച്ചുകൊണ്ട് കെൽടിക് ഭാഷയിലൂടെ നാടോടിക്കഥയിലുടനീളമുള്ള ജലജന്തുവിനെക്കുറിച്ചുള്ള മുൻകാല സാംസ്കാരിക പ്രാധാന്യം കണ്ടുപിടിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ, ജലകന്യകകൾക്കും അല്ലെങ്കിൽ ജലകുതിരകൾക്കും ലോക് നെസ്സ് മോൺസ്റ്ററിന്റെ ആധുനിക "മീഡിയ കൂട്ടിച്ചേർത്ത" സൃഷ്ടികൾക്കും തമ്മിലുള്ള ശക്തമായ ബന്ധത്തെ വിശ്വാസയോഗ്യമല്ലാതാക്കുന്നു.[19] ഡി മക്കിൻസി (1871 അല്ലെങ്കിൽ 1872)1871 ഒക്ടോബറിൽ (അല്ലെങ്കിൽ 1872), ബാൽനൈനിലെ ഡി. മക്കെൻസി തടാകത്തിൽ മുകളിലേയ്‌ക്ക് ഉയർത്തപ്പെട്ട ബോട്ടിന് സമാനമായ ഒരു വസ്തു കണ്ടതായി റിപ്പോർട്ടുചെയ്യപ്പെട്ടു. റിപ്പോർട്ടിൽ വിശദീകരിക്കപ്പെട്ട വസ്തു ആദ്യം പതുക്കെ നീങ്ങുകയും, പിന്നീട് ശരവേഗത്തിൽ അപ്രത്യക്ഷമാകുകയും ചെയ്തു.[20][21] ജലജന്തുവിനോടുള്ള ജനങ്ങളുടെ താൽപര്യം വർദ്ധിച്ചതിന് തൊട്ടുപിന്നാലെ മക്കെൻസി 1934-ൽ റൂപർട്ട് ഗൗൾഡിന് അയച്ച കത്തിൽ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നു.[22] ജോർജ്ജ് സ്പൈസർ (1933)1933 ജൂലൈ 22 ന് ജോർജ്ജ് സ്പൈസറും അദ്ദേഹത്തിൻറെ പത്നിയും അവരുടെ കാറിന് മുന്നിലൂടെ "അസാധാരണമായ ഒരു മൃഗം" റോഡ് മുറിച്ചുകടക്കുന്നത് കണ്ടതായി റിപ്പോർട്ട് ചെയ്തതു മുതൽ ഈ ജന്തുവിനോടുള്ള ആധുനിക താത്പര്യമുണരുന്നതിനു കാരണമായി. [8]റോഡിന്റെ 10-12 അടി (3-4 മീറ്റർ) വീതിയിൽ ഒരു വലിയ ശരീരവും ഏകദേശം 4 അടി (1.2 മീറ്റർ) ഉയരവും 25 അടി (8 മീറ്റർ) നീളവും ഇടുങ്ങിയ കഴുത്തും 10-12 വരെ നീളവുമുള്ളതും ആനയുടെ തുമ്പിക്കൈയേക്കാൾ അല്പം കട്ടിയുള്ളതുമായ രൂപത്തോടുകൂടിയ ഒരു ജീവിയെ അവർ കണ്ടതായാണ് അവർ വിവരിച്ചത്. ഈ ജന്തുവിൻറെ കൈകാലുകളൊന്നും അവർ കണ്ടില്ല.[23] റോഡിന് കുറുകെ 20 അടി (20 മീറ്റർ) അകലെയുള്ള തടാകത്തിലേയ്ക്ക് അത് ഊളിയിട്ടുപോയി. അതുപോയവഴിയിൽ ഒരു ജലരേഖ മാത്രം അവശേഷിച്ചു.[23] കുറിപ്പുകൾ
അവലംബം
Bibliography
Documentary
പുറംകണ്ണികൾWikimedia Commons has media related to Loch Ness Monster.
|
Portal di Ensiklopedia Dunia